
ബംഗാളിന്റെ ‘സ്പിൻ’ കെണിയിൽ കേരളം വീണു; രഞ്ജി ട്രോഫിയിൽ (Ranji Trophy) പൊരുതാതെ കീഴടങ്ങി മഞ്ഞപ്പട
തിരുവനന്തപുരത്ത് നടന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ കേരളത്തെ 287 റൺസിന് തകർത്ത് ബംഗാൾ കരുത്ത് കാട്ടി. പ്രദീപ്ത പ്രമാണിക് (Pradipta Pramanik) നേടിയ 10 വിക്കറ്റ് പ്രകടനവും ഷഹബാസ് അഹമ്മദിന്റെ (Shahbaz Ahmed) സെഞ്ചുറിയുമാണ് ബംഗാളിന് തകർപ്പൻ വിജയം സമ്മാനിച്ചത്.



