സർപ്പ ദോഷം മാറാൻ ആശ്രമത്തിലെ സഹായിയുമായി 108 ദിവസം ശാരീരിക ബന്ധത്തിൽ ഏർപ്പെടണം; യുവതിയെ പീഡിപ്പിച്ചെന്ന് പരാതി

by Reporter

ആശ്രമത്തിനുള്ളിൽ വച്ച് യുവതിയെ പീഡിപ്പിച്ചതായി പരാതി.  രാജസ്ഥാനിലെ ജലോറിലുള്ള ഭഗവാൻ ദത്ത് ത്രയ ആശ്രമത്തിലാണ് യുവതിക്ക് പീഡനം ഏൽക്കേണ്ടി വന്നത്.  ആശ്രമം നടത്തുന്ന ഹേമലതയ്ക്കും സഹായി തകറാം എന്ന യുവാവിനും എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ജലോർ ജില്ലയിലുള്ള സഞ്ചൂറിലെ അർവ ജനിപ്പുര എന്ന ഗ്രാമത്തിലാണ് ഈ ആശ്രമം സ്ഥിതി ചെയ്യുന്നത്.  സർപ്പ ദോഷത്തിൽ നിന്നും രക്ഷ നേടുന്നതിന് വേണ്ടി ഹേമലതയുടെ സഹായിയായ ആ തകറാമുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ ഹേമലത യുവതിയെ നിർബന്ധിച്ചതായി പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നു.


സർപ്പ ദോഷം മാറുന്നതിന് തകറുമായി 108 ദിവസം ശാരീരിക ബന്ധം പുലർത്തണമെന്നു അറിയിച്ചു. യുവതി ഭർത്താവിന്റെയും കുടുംബത്തിന്റെയും ഒപ്പമാണ് ആശ്രമത്തിലേക്ക് പോയത്.  സർപ്പ ദോഷം ഉള്ളതുകൊണ്ട് തന്നെ കുടുംബ ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടെന്നും ഈ പ്രയാസങ്ങൾ ഒക്കെ മാറുന്നതിനു വേണ്ടി തന്റെ സഹായി തകറാമിനെ സമീപിക്കണമെന്നും നിർദ്ദേശിച്ചത് ഹേമലത ആയിരുന്നു.

അവിടെയെത്തിയ യുവതിയോട് തൻറെ ഒപ്പം 101 ദിവസം ശാരീരിക ബന്ധത്തിലേർപ്പെടാന്‍ ഇവര്‍ ആവശ്യപ്പെട്ടു. ഇതിനായി ഹേമലതയും സഹായിയും ചേർന്ന് വളരെ തന്ത്രപരമായി യുവതിയെ ആശ്രമത്തിൽ എത്തിക്കുകയായിരുന്നു. പിന്നീട് ഇവര്‍ ഇരുവരും കൂടി യുവതിയെ ബേസ്‌മെന്റിലുള്ള മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് തന്നെ അതി ക്രൂരമായി തകാര്‍ പീഡിപ്പിച്ചു എന്നു യുവതി. ഇയാൾ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഹേമലത വീഡിയോയിൽ പകർത്തുകയും ചെയ്തു.  പരാതി നൽകിയാൽ ഈ വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

  ഒരുപാട് ആലോചിച്ചതിനു ശേഷം ജൂലൈ 27ന് യുവതി പോലീസിൽ പരാതി നൽകുക ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും ഉടൻ തന്നെ ആശ്രമം പോലീസ് റെയ്ഡ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

Leave a Comment