എന്താണ് ബിഎ.5 കോവിഡ് വകഭേദം? രോഗം വന്നവര്‍ക്ക് രോഗം വീണ്ടും വരുന്നു; ഇതിന്‍റെ വ്യാപനശേഷി കൂടുതലാണോ ? അറിയാം വിശദ വിവരങ്ങള്‍

by Reporter

ഒമിക്രോണ്‍ വകഭേദത്തില്‍പ്പെട്ട ബിഎ.5 (BA.5) കൊറോണ വൈറസ് ലോകത്താകമാനം വ്യാപകമായി പടര്‍ന്ന് പിടിക്കുന്നതിന്‍റെ ആശങ്കയിലാണ് ലോകം.

ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കനസുസരിച്ച് പകുതിയില്‍ കൂടുതല്‍ കേസുകളും ജൂണ്‍ അവസാനത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജൂണ്‍ അവസാനത്തോടെയാണ് ഈ വൈറസ് വലിയ തോതില്‍ വ്യാപിച്ചത്.

ബിഎ.5 എന്ന വൈറസ് വകഭേദം ഈ വര്‍ഷം ജനുവരിയിലാണ് ആദ്യം കണ്ടെത്തിയത്. ലോകാരോഗ്യ സംഘടന ഈ വൈറസിനെ തുടക്കം മുതല്‍ തന്നെ നിരീക്ഷിക്കുന്നുണ്ട്. 2021 അവസാനമായതോടെ ഒമിക്രോണ്‍ വലിയ തോതില്‍ വ്യാപിക്കുന്നത്. ആദ്യമായി  ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഈ വൈറസ് യുകെയിലും യൂറോപ്പിലുമൊക്കെ വലിയ തോതില്‍ വ്യാപിച്ചു. കഴിഞ്ഞ മാസത്തെ കണക്ക് അനുസരിച്ച് കൊറോണ വൈറസ് ഇപ്പോള്‍ വലിയ തോതില്‍ വ്യാപ്പിക്കുകയാണ്.

BA.4, BA.5 എന്നീ വകഭേദങ്ങള്‍ക്കു പ്രതിരോധ കുത്തിവെപ്പിനെ മറികടക്കാന്‍ കെല്‍പ്പുണ്ട്. അതുകൊണ്ട് തന്നെ  ഒമിക്രോണിന്റെ മറ്റ് വകഭേദങ്ങളേക്കാള്‍ കൂടുതലായ വ്യാപനശേഷി ബിഎ.5നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഒരിക്കല്‍ വന്നവര്‍ക്ക് തന്നെ ഇപ്പോള്‍ വലിയ തോതില്‍ കോവിഡ് വരുന്നുണ്ട്. കോവിഡ് വന്ന് അധികനാള്‍ ആകുന്നതിന് മുന്പ് തന്നെ വീണ്ടും രോഗം ബാധിക്കുന്നതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്തുകൊണ്ടാണ് ഒരിക്കല്‍ രോഗം വന്നവര്‍ക്ക് വീണ്ടും രോഗം വരുന്നതിന് കാരണം എന്താണെന്ന് കൂടുതല്‍ പഠനം നടത്തുമെന്ന് കെര്‍ഖോവ് പറയുന്നു. ഒമിക്രോണ്‍ വന്നവര്‍ക്ക് BA.5 വരുന്നതായി റിപ്പോ‍ര്‍ട്ടു ചെയ്തിട്ടുണ്ട്. ഇതാണ് ആശങ്ക വര്‍ദ്ധിക്കാന്‍ കാരണം.

കൂടുതല്‍ കേസുകള്‍ ഉണ്ടാകുന്നതോടെ നിരവധി പേര്‍ ആശുപത്രിയില്‍ കഴിയേണ്ട സാഹചര്യമുണ്ട്. പക്ഷേ മരണനിരക്ക് കൂടിയിട്ടില്ല. ഈ രോഗം ഗുരുതരമാവുന്നതിനെയും മരണത്തെ ചെറുക്കാനും വാക്സിനേഷന് സാധിച്ചത് കൊണ്ടാണ് കഴിയുന്നത്. ഒമിക്രോമിന്റെ മറ്റ് വകഭേദങ്ങളേക്കാള്‍ ബിഎ.5 അപകടകാരി ആണെന്ന തരത്തിലുള്ള ഒരു തെളിവുകളും കിട്ടിയിട്ടില്ലന്നു ലോകാരോഗ്യ സംഘടന പറയുന്നു.

Leave a Comment