ബസ് നിര്‍ത്താത്തതിന്റെ കാരണം തിരക്കിയ യുവാവിനെ ബസ് ഓടിക്കുന്നതിനിടയില്‍ എഴുന്നേറ്റ് നിന്ന് തല്ലി കെഎസ്‌ആര്‍ടിസി ഡ്രൈവര്‍; വീഡിയോ നവമാധ്യമങ്ങളില്‍ വൈറല്‍

by Reporter

കണ്ടക്ടര്‍ ബസ് നിര്‍ത്താമെന്ന് പറഞ്ഞ സ്ഥലത്ത് ബസ് നിര്‍ത്താത്തത് ചോദ്യം ചെയ്ത യുവാവിനെ ബസ് ഓടിക്കുന്നതിനിടയില്‍ എഴുന്നേറ്റ് നിന്നു തല്ലി കെഎസ്‌ആര്‍ടിസി ഡ്രൈവര്‍. ഈ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ വലിയ ചര്‍ച്ചാ വിഷയം ആയി മറി.

സംഭവം നടന്നത് കഴിഞ്ഞ ദിവസം പുനലൂര്‍- തെങ്കാശി ബസിനുള്ളിലാണ്. ബസ് നിര്‍ത്താത്തതെന്താണ് എന്നു ചോദ്യം ചെയ്ത തന്നെ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നു കാണിച്ച്‌ വീഡിയോ ഉള്‍പ്പടെ യുവാവ് പോലീസില്‍ പരാതി നല്‍കി. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 5.30ന് ആണ് ഈ സംഭവം നടന്നത്. ഡ്രൈവറിന്റെ മര്‍ദ്ദനമേറ്റ ഉറുകുന്ന് ഫിറോസ് മന്‍സിലില്‍ ഫിറോസ് ഖാന്‍ എന്ന 29കാരന്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തനിക്ക് നേരെ ബസ് ഡ്രൈവര്‍ തട്ടിക്കയറുന്നതിന്റെ വീഡിയോ ഫിറോസ് സമൂഹ മാധ്യമത്തിലൂടെ പുറത്തു വിട്ടു.

അപകടത്തില്‍പ്പെട്ട തന്‍റെ മാമിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കാന്‍ ഫിറോസ് എത്തി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വൈകിട്ട് 5ന് പുനലൂര്‍ ചെമ്മന്തൂരില്‍നിന്നു തെങ്കാശി ബസില്‍ കയറിയ ഇദ്ദേഹം  ലുക്കൗട്ട് വരെ ഉള്ള ടിക്കറ്റ് എടുത്തതിനോടൊപ്പം ഉറുകുന്ന് കനാല്‍പാലത്തിന് അടുത്ത് ബസ് നിര്‍ത്തി തരുമൊയെന്ന് കണ്ടക്ടറോടു ചോദിക്കുകയും ചെയ്തു. ബസ് നിര്‍ത്താമെന്ന് കണ്ടക്ടര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഉറുകുന്ന് ജംക്ഷന്‍ കഴിഞ്ഞപ്പോള്‍ത്തന്നെ ഇദ്ദേഹം  എഴുന്നേറ്റ് ബസിന്റെ മുന്‍വശത്തുള്ള ഡോറിന്റെ അടുത്ത് ചെന്നു കണ്ട്ക്ടര്‍ ഇരിക്കുന്ന ഭാഗത്ത് എത്തി കനാല്‍പാലത്തിന്റെ അടുത്ത് വാഹനം നിര്‍ത്തി തരണമെന്ന് അറിയിച്ചു.

എന്നാല്‍ ഈ ആവശ്യം കണ്ടക്ടര്‍ നിരസിച്ചു. ടിക്ക്റ്റ് എടുത്തത് ലുക്കൗട്ടിലേക്കല്ലേ എന്നു ചോദിക്കുകയും ചെയ്തു. പിന്നീട് ബസ് നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും ഒരു മറുപടിയും ലഭിച്ചില്ല. ഇതോടെ തന്‍റെ മൊബൈലില്‍ സംഭവം റിക്കോര്‍ഡ് ചെയ്ത് ഡ്രൈവറോട് ബസ് നിര്‍ത്താത്തതിന്റെ കാരണം തിരക്കി. അപ്പോഴാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ഡ്രൈവര്‍ ചാടി എഴുന്നേറ്റ് ബസ് നിര്‍ത്തിയില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് ഫോണ്‍ പിടിച്ചു വാങ്ങാന്‍  ശ്രമിക്കുകയും തല്ലുകയും ചെയ്തത്. ഈ സമയം വാഹനം ബസ് നിയന്ത്രണം മണ്‍തിട്ടയില്‍ ഇടിക്കാന്‍ പോവുകയും ചെയ്തു.

പക്ഷേ ഒരു വാശി പോലെ ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ തയ്യാറായില്ലന്നു ഫിറോസ് പറയുന്നു. ബസ് നിര്‍ത്താത്തതിന്റെ കാരണം ചോദിച്ച തന്നെ ഡ്രൈവര്‍ തല്ലുകയായിരുന്നെന്നും ഫിറോസ് അറിയിച്ചു. ഇന്നീട് ഒരു കിലോമീറ്റര്‍ അകലെയുള്ള ലുക്കൗട്ടിലാണ് ബസ് നിര്‍ത്തിയത്. പിന്നീട് അവിടെ നിന്നു മറ്റൊരു വാഹനത്തിലാണ് വീട്ടിലെത്തിയത്. ബസില്‍ കയറുമ്ബോള്‍ത്തന്നെ കനാല്‍ പാലത്തിന് സമീപം ബസ് നിര്‍ത്തില്ലെന്ന് അറിയിച്ചിരുന്നെങ്കില്‍ താന്‍  ഉറുകുന്നില്‍ ഇറങ്ങി ഓട്ടോയില്‍ വീട്ടില്‍ പോകുമായിരുന്നെന്നു ഫിറോസ് പറയുന്നു.

ബസ് ഡ്രൈവറിനെതിരെ തെന്മല പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ല. കെഎസ്‌ആര്‍ടിസി തന്നെ  കള്ളക്കേസില്‍ കുടുക്കുമോ എന്ന ഭയവും ഇപ്പോള്‍ ഫിറോസിനുണ്ട്.

Leave a Comment