അന്ന് മീൻ വിറ്റുനടന്നു; ഇപ്പോൾ ഹനാൻ്റെ ഈ മാറ്റം എല്ലാവരെയും ഞെട്ടിക്കും

by Reporter

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു വ്യെക്തിയാണ് ഹനാൻ. കോളേജ് യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാൻന്റെ ഫോട്ടോ ഒരു പാട് വൈറൽ ആവുകയും ചെയ്തു.. പിനീട് ഹനാൻ കേരളത്തിൻതെ തന്നെ ദത്തു പുത്രി ആയി മാറുകയായിരുന്നു. 2018 ൽ ഒരു സ്റ്റേജ് ഷോ കഴിഞ്ഞു മടങ്ങവേ ഹനാൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുകയും ഹനാനെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രേവേശിക്കുകയും സർജറിക്ക്‌ വിധേയമവുകയും ഉണ്ടായി. പിന്നീട് ഹനാൻ എന്ത് സംഭവിച്ചു എന്ന് പലർക്കും അറിയില്ല.

എന്നാൽ ഇപ്പോൾ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ഹനാന്റെ വീഡിയോ ആണ് തരംഗം ആയി കൊണ്ട് ഇരിക്കുന്നത്. അപകടത്തിൽ നട്ടെലില് കാര്യമായ ഷധം സംഭവിച്ച ഹനാൻ വെറും 10 % മാത്രം എഴുനേറ്റു നിൽക്കാനുള്ള സാധ്യതകളാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ഒരു ഫിനിക്‌സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റിരിക്കുകയാണ് താരം. ജിന്റോ ബോഡി ക്രാഫ്റ്റിലെ jinto ആണ് ഹനാന്റെ ട്രെയിനർ . വെറും രണ്ടര മാസം കൊണ്ടാണ് ഹനാൻ ഇപ്പോൾ കാണുന്ന ഫിട്നെസ്സിലേക് എത്തിപ്പെട്ടത്. നമ്മളെ ഡീമോട്ടിവേറ്റ് ചെയ്യുന്ന ആളുകളുടെ സൗഹൃദത്തെ തനിക് വേണ്ടാന്നും ജീവിതം തന്നെ മാറ്റി മറിച്ചത് ട്രെയിനർ ആയ ജിന്റോ ആണെന്നും ആണ് ഹനാൻ പറയുന്നത്.

ഇതിനോടകം തന്നെ സോഷ്യൽ മെയ്‌ൽ തരംഗം ആയി മാറി കഴിഞ്ഞിരിക്കുന്നു ഹനാന്റെ വർക്ക് ഔട്ട് വീഡിയോ. Anec dot മീഡിയ എന്ന ചാനൽ വഴിയാണ് ഹാനാൻ ചെയ്തിരിക്കുന്ന വീഡിയോ വന്നിരിക്കുന്നത്.നിരവധി പേരാണ് താരത്തിന് പിന്തുണ അറിയിച്ചു രംഗത്തെത്തിയത്. നല്ല അഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്. … ഒരു സമയത്ത് സോഷ്യൽ മീഡിയ ആക്രമണത്തിനും ഈ മിടുക്കി ഇരയാക്കപ്പെട്ടിട്ടുണ്ട് .. സോഷ്യൽ മീഡിയ യിൽ നിന്ന് ഒരു ബ്രേക് എടുത്ത ശേഷം മലയാളികളെ ഞെട്ടിച്ചുകൊണ്ടാണ് താരത്തിന്റെ ഇപ്പോഴത്തെ വരവ് … തന്നെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല എന്നും നെഗറ്റീവ് പറയുന്നവർക്ക് നല്ലൊരു മറുപടിയും ആ വിഡിയോയിൽ ഹനാൻ പങ്ക് വെക്കുന്നു . തന്റെ മാറ്റങ്ങൾക്ക് കാരണമായ ജിന്റോ ബോഡി ക്രാഫ്റ്റിലെ ജിന്റോ എന്ന ജിം ട്രെയിനറെയും ഹനാൻ ഓർക്കുന്നു.

“ഞാൻ ആദ്യം ജിമ്മിൽ വരുകയാണെന്നും പറഞ്ഞപ്പോൾ എൻ്റെ നാട്ടിൽ ഉള്ളവരൊക്കെ ഈ പീക്കിരിയാണോ ജിമ്മിൽ പോകുന്നത്..നിന്നെ കൊണ്ട് ഒന്നും പറ്റില്ല ” എന്ന രീതിയിൽ പലരും പറഞ്ഞിരുന്നു..എന്നാൽ ജിന്റോ എന്ന തന്ടെ ട്രെയിനർ വർക്ക് ഔട്ട് ചെയ്യാൻ മോട്ടിവേഷൻ നൽകുകയും മാസങ്ങൾ കൊണ്ട് തന്നെ പരസഹായം കൂടാതെ തന്നെ തനിക് നടക്കാനും ഊർജ സ്വലത വീണ്ടെടുക്കാനും സാധിച്ചെന്നും ഹനാൻ കൂട്ടി ചേർത്തൂ. നിരവധി പേർക്ക് പ്രചോദനം നൽകുകയും ഏതു സാഹചര്യത്തിലും തളരാതെ മുന്നോട്ട് കുതിക്കുന്ന മിടുക്കിയാണ് ഹാനാൻ.

Article By : Shamya Shanavas

Leave a Comment