ജയിലിനുള്ളില്‍ ദിലീപ് വല്ലാതെ കഷ്ടപ്പെട്ടു.; ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്നാണ് തന്‍റെ വിശ്വസം.. ദിലീപിനെതിരെ പൊലീസ് തന്നെയാണ് വ്യാജ തെളിവുകളുണ്ടാക്കിയത്; മുന്‍ ജയില്‍ ഡിജിപി ശ്രീലേഖ

by Reporter

ദിലീപ് ജയിലിനുള്ളില്‍ വച്ച് വല്ലാതെ ബുദ്ധിമുട്ടിയെന്നു മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. തന്‍റെ യൂ ടൂബ് ചാനലിലൂടെയാണ് അവര്‍ ഇത്തരം ഒരു പരാമര്‍ശം നടത്തിയത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് ജയിലില്‍ ആയപ്പോള്‍ ശ്രീലേഖ ആയിരുന്നു ജയില്‍ ഡീ ജീ പീ.

വിചാരണ തടവുകാരനായ ദിലീപ് ജയിലിനുള്ളിലെ സെല്ലിനകത്ത് കഷ്ടപ്പെട്ട് കിടക്കുന്നതും  പിടിച്ച്‌ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുഴഞ്ഞ് വീഴുന്നതും താന്‍  കണ്ടുവെന്ന് ശ്രീലേഖ പറയുന്നു. സംസാരിക്കാന്‍ പോലും വയ്യാത്തത്ര അവശനിലയിലായിരുന്നു.

ജയിലില്‍ എത്തിയപ്പോള്‍ മുതല്‍ ദിലീപിന് ശാരീരികബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഡോക്ടര്‍ വന്ന് നോക്കിയതിന് ശേഷം മരുന്നുകള്‍ നിര്‍ദേശിച്ചു. അത് അനുവദിക്കണമെന്ന് താന്‍ ആണ് എഴുതി നല്‍കിയത്. എല്ലാവര്‍ക്കും അങ്ങനെ ചെയ്യാറുണ്ടായിരുന്നു. സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ വിവരം ഡിജിപിയെയും മുഖ്യമന്ത്രിയെയും അറിയിച്ചു. ഒരു തലയിണയും പായും, ചെവിയില്‍ വെയ്ക്കാന്‍ പഞ്ഞിയും ദിലീപിന് കൊടുക്കാന്‍ നിര്‍ദ്ദേശിച്ചത് താന്‍ ആയിരുന്നുവെന്ന് ശ്രീലേഖ പറയുന്നു.

ദിലീപിനെതിരെ പൊലീസ് തന്നെയാണ് വ്യാജ തെളിവുകളുണ്ടാക്കിയത്. ജയിലില്‍ നിന്നും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ലന്നും ശ്രീലേഖ പറഞ്ഞു. സഹ തടവുകാരന്‍ വിപിനാണ് കത്തെഴുതിയത്. പൊലീസുകാര്‍ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിന്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. പള്‍സര്‍ സുനിയുടെ ഒപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രം ഫോട്ടോ ഫോട്ടോ ഷോപ്പ് ചെയ്തതാണ്. അക്കാര്യം പൊലീസുകാര്‍ തന്നെ സമ്മതിച്ചതാണെന്നും ശ്രീലേഖ പറയുന്നു.

പള്‍സര്‍ സുനി പല നടിമാരുടെയും ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും ആര്‍ ശ്രീലേഖ പറയുന്നു. കരിയര്‍ തകരുമെന്ന് ഭയന്നാണ് പലരും ഈ സംഭവം പുറത്തുപറയാത്തതെന്നും പിന്നീട് അവരൊക്കെ  പണം കൊടുത്ത് സെറ്റില്‍ ചെയ്‌തെന്നും, നടിമാര്‍ തന്നോട് നേരിട്ട്  പറഞ്ഞിട്ടുണ്ടെന്ന് ശ്രീലേഖ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു. കൂടാതെ ഈ കേസ്സില്‍ ദിലീപ് നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുതെന്ന് ശ്രീലേഖ വ്യക്തമാക്കി.

Leave a Comment