ലൈംഗിക പീഡന കേസുകളില്‍ ഉള്‍പ്പെടുന്ന കുറ്റവാളികളെ വന്ധ്യംകരിക്കാനുള്ള നിയമം ഉടന്‍ പ്രാബല്ല്യത്തില്‍ വരും

by Reporter

ലൈംഗിക പീഡന കേസുകളില്‍ ഉള്‍പ്പെട്ട കുറ്റവാളികളെ കടുത്ത രീതിയില്‍ ശിക്ഷിക്കാനൊരുങ്ങി തായ്‌ലാന്‍ഡ്. ഇതിനായി പുതിയ നിയമ നിര്‍മാണം നടത്താന്‍ തയ്യാറെടുകുകയാണ് രാജ്യം.  ലൈംഗിക പീഡന കേസുകളിലെ പ്രതികള്‍ക്ക് മരുന്ന് നല്‍കി അവരുടെ ലൈംഗികശേഷി ഇല്ലാതാക്കുന്ന നിയമമാണ് തായ്‌ലാന്‍ഡ് പാസാക്കാന്‍ തയ്യാറെടുക്കുന്നത്.

ലൈംഗീക കുറ്റവാളികള്‍ക്ക് കൊടുക്കുന്ന ജയില്‍ ശിക്ഷ പര്യാപ്തമല്ലന്നും കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ കുറച്ചു കൂടി കര്‍ശനമായ ശിക്ഷകള്‍ നടപ്പിലാക്കണമെന്നുമുള്ള അഭിപ്രായം രാജ്യത്തിന്റെ പാര്‍ലമെന്‍റില്‍ അംഗങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് കുത്തിവച്ച്  പ്രതികളുള്‍ഡേ ലൈംഗികശേഷി ഇല്ലാതാക്കുന്ന ശിക്ഷ നടപ്പാക്കാന്‍ രാജ്യം തയ്യാറെടുക്കുന്നത്.

ഇതിനായി ഇന്‍റ്റേണല്‍ കമ്മറ്റി മാര്‍ച്ചില്‍ തന്നെ ബില്ല് പാസ്സ് ആക്കിയിരുന്നു.  ഈ ബില്ലിന് തിങ്കളാഴ്ച തന്നെ 145 സെനറ്റര്‍മാരുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞിരുന്നു.  പ്രധാന കമ്മറ്റിയുടെ അംഗീകാരവും പിന്നീട് രാജാവിന്‍റെ അംഗീകാരവും കിട്ടുന്നതോടെ ഈ നിയമം പ്രാബല്യത്തില്‍ വരും. 2013 നും 2020 നും ഇടയില്‍ തായ്ലന്റിലെ ജയിലുകളില്‍ നിന്നും മോചിതരായ 16,413 ലൈംഗിക കുറ്റവാളികളില്‍ 4,848 പേര്‍ പുറത്തിറങ്ങിയത്തിന് ശേഷം വീണ്ടും അതേ കുറ്റം ആവര്‍ത്തിച്ചതിന്റെ കണക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പുറത്തു വിട്ടിരുന്നു.

ഇപ്പോള്‍ കൊണ്ടുവരുന്ന പുതിയ ബില്ലിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ലൈംഗിക കുറ്റം ചെയ്ത കുറ്റവാളികളുടെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുന്നതിനുള്ള കുത്തിവയ്പ്പു നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ കുറ്റവാളികളെ വരുന്ന  പത്തു വര്‍ഷത്തേക്ക് ഇലക്‌ട്രോണിക് മോണിറ്ററിംഗ് ബ്രേസ്ലെറ്റുകള്‍ ധരിക്കുകയും ഈ കാലമത്രയും അവരെ അധികൃതര്‍ നിരീക്ഷിക്കുകയും ചെയ്യണമെന്നാണ് ബില്ലിലെ നിര്‍ദേശം.

ഈ നിയമം പ്രബല്ല്യത്തില്‍ വന്നാല്‍ പോളണ്ട്, ദക്ഷിണ കൊറിയ, റഷ്യ, എസ്റ്റോണിയ എന്നീ രാജ്യങ്ങളുടെ പട്ടികയില്‍ തായ്‌ലാന്‍റും ഇടം പിടിക്കും. നിലവില്‍ ഇത്തരം ഒരു നിയമം ഉള്ളത് ഈ രാജ്യങ്ങളിലാണ്.

Leave a Comment