‘ഇന്നലെ എന്റെ മകള്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറായി മാറി’: ഇത്രത്തോളം അഭിമാനം തോന്നിയ മറ്റൊരു നിമിഷമുണ്ടായിട്ടില്ലെന്ന് ‘കൈറ്റ് റണ്ണറിന്റെ’ രചയിതാവ് ഖാലിദ് ഹുസൈനി

by Reporter

തന്‍റെ മകള്‍ ട്രാന്‍സ് ജെന്‍ററായി മാറിയതിലുള്ള സന്തോഷം പങ്കു വെച്ചിരിക്കുകയാണ് പ്രശസ്ത അഫ്ഗാന്‍ വംശജനായ എഴുത്തുകാരന്‍ ഖാലിദ് ഹുസൈനി. സമൂഹ മാധ്യമത്തില്‍ പങ്ക് വച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തന്‍റെ സന്തോഷം പൊതുജനങ്ങളുമായി പങ്ക് വച്ചത്. ദി കൈറ്റ് റണ്ണര്‍, എ തൗസന്‍ഡ് സ്‌പ്ലെന്‍ഡിഡ് സണ്‍സ്, എന്നീ പുസ്തകങ്ങള്‍ രചിച്ചതിലൂടെ ലോകത്താകമാനം ഏറെ പ്രശസ്തനാണ് അദ്ദേഹം.

തന്റെ മകളെ കുറിച്ച് താന്‍ ഒരിയ്ക്കലും ഇതിനു മുന്‍പ് താന്‍ ഇത്രത്തോളം അഭിമാനിച്ച നിമിഷം ഉണ്ടായിട്ടില്ലന്നു അദ്ദേഹത്തിന്‍റെ  ട്വീറ്റില്‍ പറയുന്നു. മകള്‍ ഹാരിസ് ധീരതയെക്കുറിച്ചും സത്യത്തെക്കുറിച്ചും തന്നെയും കുടുംബത്തെയും വളരെയധികം കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. ഹാരിസ് എന്ന വ്യക്തിയെ കുറിച്ചു ആലോചിക്കുമ്ബോള്‍ വളരെയധികം അഭിമാനിക്കുന്നതായും ഖാലിദ് പങ്ക് വച്ച കുറിപ്പില്‍ വിശദമാക്കുന്നു. തന്നെ ജീവിക്കുക എന്നതിന്റെ അര്‍ത്ഥത്തെ കുറിച്ച്‌ പഠിപ്പിച്ചത് മകള്‍ ആണ്. ഈ പ്രക്രിയ വളരെ വേദനാജനകമായിരുന്നെങ്കിലും മകള്‍ ശക്തയും ധീരയുമാണെന്നും ഖാലിദ് ഹുസൈനി പറയുന്നു.

1965-ല്‍ അഫ്ഗാനിസ്ഥാനിലെ കാബൂളിലാണ് ഹുസൈനി ജനിച്ചത്. ബയോളജിയില്‍ ബിരുദം നേടിയതിന് ശേഷം മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി. ചുരുങ്ങിയ കാലഘട്ടം ഒരു ഡോക്ടറായി അദ്ദേഹം പ്രാക്ടീസ് ചെയ്തിട്ടുണ്ട്. പിന്നീട് 2001-ല്‍ തന്റെ ആദ്യ നോവല്‍ ആയ ദി കൈറ്റ് റണ്ണര്‍ എഴുതി — ഈ നോവല്‍ വന്‍ വിജയമായി മാറി. ഈ പുസ്തകം അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചു. അദ്ദേഹത്തിന്റെ മറ്റ് രണ്ട് പുസ്തകങ്ങള്‍ — തൌസന്‍റ്  സ്പ്ലെന്‍ഡിഡ് സണ്‍സ്, ആന്‍ഡ് ദി മൗണ്ടന്‍സ് എക്കോഡ് എന്നിവയാണ്. ലോകത്താകമാനം അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. ഇപ്പോള്‍ ഭാര്യയുടെയും രണ്ട് കുട്ടികളുടെയും ഒപ്പം അമേരിക്കയിലാണ് അദ്ദേഹം താമസിക്കുന്നത്.

Leave a Comment