ഇനീ മുതല്‍ ദോശമാവും, ഇഡ്ഡലി മാവും പോസ്റ്റ്മാന്‍ വീട്ടില്‍ എത്തിച്ചു നല്കും; ഏറ്റവും പുതിയ പദ്ധതിയുമായി തപാല്‍ വകുപ്പ്

by Reporter

പോസ്റ്റുമാന്‍ ഇനി മണിയോര്‍ഡറും, പാര്‍സലും മാത്രമല്ല ദോശയും, ഇഡ്ലി മാവും ഇനീ നിങ്ങളുടെ വീട്ടില്‍  എത്തിക്കും. തങ്ങളുടെ ഏറ്റവും പുതിയ പദ്ധതിയുടെ പ്രവര്‍ത്തനം തപാല്‍ വകുപ്പ് ബെന്‍ഗ്ലൂറില്‍ തുടങ്ങി. കാലാനുസൃതമായി തപാല്‍ വകുപ്പിനെ നവീകരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ പുതിയ പരീക്ഷണം ആരംഭിച്ചത്. തുടക്കം വലിയ വിജയമാണെന്ന് അധികൃതര്‍ പറഞ്ഞു. 

മാവിന്റെയും മറ്റും  പാക്കറ്റുകള്‍ തിങ്കളാഴ്ച തന്നെ നഗരത്തിലെ ചില വീടുകളില്‍ തപാല്‍ വകുപ്പ് എത്തിച്ചു നല്കി. ഇത് കര്‍ണാടകയിലും ഇതര സംസ്ഥാനങ്ങളിലും വ്യാപിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് തപാല്‍ വകുപ്പിന് വലിയ വരുമാനത്തിനുള്ള  സാധ്യത ആയിരിയ്ക്കും തുറക്കുക. നിലവില്‍ പ്രവര്‍ത്തനം മന്ദഗതിയിലായ ഒരു സര്ക്കാര്‍ സ്ഥാപനത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പായി അത് മാറും.    ബെംഗ്ലൂര്‍ സിറ്റിയില്‍ മാത്രമായി ഹലിമാന്‍ ഗ്രൂപില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ വിതരണം തുടങ്ങിയതായി കര്‍ണാടക സര്‍കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജെനറല്‍ (CPMG) എസ് രാജേന്ദ്ര കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

തപാല്‍ വകുപ്പിന്റെ സാധാരണയുള്ള പ്രവര്‍ത്തന സമയം കഴിഞ്ഞാലും ഇത്തരത്തിലുള്ള ബിസിനസ് പാഴ്സലുകള്‍ ഇപ്പോള്‍ തപാല്‍ വകുപ്പ് ബുക്ക് ചെയ്യുന്നുണ്ട്. നിലവില്‍ ചെറിയ നിലയില്‍ ആണ്  തുടങ്ങിയതെങ്കിലും ഇതിന്‍റെ സ്വീകാര്യത അനുസരിച്ച് കൂടുതല്‍ വിപുലമാക്കാന്‍ ആണ് പ്ലാന്‍ ചെയ്യുന്നത്. പല സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞാല്‍ അത് തപാല്‍ വകുപ്പിന് കൂടുതല്‍ ആകര്‍ഷകമായ ബിസിനസിനുള്ള സാധ്യത തുറന്നു കൊടുക്കും. ആദ്യ ഘട്ടത്തില്‍ തപാല്‍ വകുപ്പിലെ ജീവനക്കാര്‍ തന്നെയാണ് ഈ ജോലി ചെയ്യുന്നതെങ്കിലും ഭാവിയില്‍ ഇതിനായി ഒരു പ്രത്യേക സംഘത്തെ തന്നെ തയ്യാറാക്കാന്‍ ആണ് തീരുമാനം.

Leave a Comment