തന്റെ കണ്‍ മുന്നിലിട്ട് അച്ഛന്‍ അമ്മയെ കുത്തിക്കൊലപ്പെടുത്തിയപ്പോള്‍ 10 വയസായിരുന്നു ഹരീഷിന്റെ പ്രായം; അച്ഛനെ രക്ഷിക്കാനായി ഹരീഷ് കോടതിയില്‍ കള്ളം പറഞ്ഞില്ല; പരോളിലിറങ്ങിയ അച്ഛന്‍ ജീവനൊടുക്കി; ഹരീഷ് ഒറ്റപ്പെട്ടു; ഇത് ഹരീഷിന്റെ ജീവിതം

by Reporter

കലാമണ്ഡലം ഹരീഷിന് 14 ലക്ഷത്തിന്റെ സാമ്പത്തിക ബാധ്യതയാണുള്ളത്. ഈ ബാധ്യതയില്‍ സഹായിക്കാന്‍ സർക്കാർ സംവിധാനങ്ങൾക്ക് പരിമിതി ഉണ്ടെന്ന് ജനപ്രതിനിധികള്‍ കൂടി പറഞ്ഞതോടെ നല്ലവരായ ജനങ്ങളുടെ സഹായത്തിനു വേണ്ടി ഈ കലാകാരൻ കാത്തിരിക്കുകയാണ്.

ഹരീഷ് കഥകളി, ചെണ്ട കലാകാരനാണ്,  കലാമണ്ഡലത്തിൽ നിന്നുമാണ് അദ്ദേഹം ഈ കലകൾ അഭ്യസിച്ചത്. അമ്മയെ കൺമുന്നിൽ ഇട്ട് അച്ഛൻ കുത്തി കൊലപ്പെടുത്തുമ്പോള്‍ ഹരീഷിന്റെ പ്രായം 10 വയസ്സായിരുന്നു.  അച്ഛനെ രക്ഷപെടുത്തുന്നതിന് വേണ്ടി കോടതിയിൽ പോയി കള്ളം പറയാൻ ഹരീഷിന് കഴിഞ്ഞില്ല. ഹരീഷിന്റെ അച്ഛനെ കോടതി ശിക്ഷിച്ചു. പിന്നീട് പരോളില്‍ ഇറങ്ങിയ അച്ഛൻ ഉണ്ടായിരുന്ന സ്വത്ത് മുഴുവൻ സഹോദരിയുടെ പേരില്‍ എഴുതി കൊടുത്തതിനുശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.  

അനാഥനായിരുന്ന ഹരീഷിന് തുണയായി ഉണ്ടായിരുന്നത് അമ്മൂമ്മയും അപ്പൂപ്പനും ആയിരുന്നു. അവര്‍ കൂടി മരിച്ചതോടെ  എല്ലാ അർത്ഥത്തിലും ഹരീഷ് അനാഥനായി മാറി.  ഇപ്പോൾ തോന്നയ്ക്കലുള്ള തൻറെ സ്വന്തം അല്ലാത്ത വീട്ടിൽ തനിച്ചു കഴിയുകയാണ് ഈ കലാകാരൻ. ഈ വീട് ഏത് നിമിഷവും ജപ്തി ചെയ്യാമെന്ന നിലയിലാണ്.  നേരത്തെ ഹരീഷിന് സ്വന്തമായി ഒരു ചെണ്ടമേളം സംഘം ഉണ്ടായിരുന്നു ഇതിൻറെ ആവശ്യത്തിനായി എടുത്ത വായ്പ മുടങ്ങിയതോടെ താമസിക്കുന്ന വീട് ജപ്തി ഭീഷണിയിലാണ്. നിലവിൽ 14 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ ബാധ്യതയുള്ളത്.  കുട്ടികളെ ചെണ്ട പഠിപ്പിച്ച്  ജീവിതം മുന്നോട്ട് നയിക്കുന്ന ഇദ്ദേഹത്തിനു ലഭിക്കുന്ന വരുമാനം ബാങ്കിലെ ബാധ്യത തീർക്കാൻ പോയിട്ട് ആഹാരത്തിന് പോലും തികയുന്നില്ല. പണയത്തിലുള്ള അദ്ദേഹത്തിന്റെ വീടിന്റെ ആധാരം ഇത്ര വലിയ തുക തിരിച്ചടച്ച് എടുക്കുക എന്നത് ഹരീഷിനെ സംബന്ധിച്ച് എളുപ്പമല്ലെന്ന് ഹരീഷ് പറയുന്നു.  മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഹരീഷ് തൻറെ സങ്കടം കാണിച്ച് കത്തയച്ചിട്ടും ഒരു ഫലവും ഉണ്ടായില്ല. സർക്കാർ സംവിധാനങ്ങൾക്കു സഹായം നൽകുന്നതിന് പരിമിതി ഉണ്ടെന്ന് ജനപ്രതിനിധികള്‍ ആണ് ഹരീഷിനോട് പറയുന്നത്. സുമനസ്സുകളുടെ സഹായത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഈ കലാകാരന്‍.   ഫോൺ 952671830

Leave a Comment