പൊലീസ് കൈ കാണിക്കുമ്ബോള്‍ വേഗത കുറച്ചു അടുത്തേക്ക് വന്നതിനു ശേഷം അപ്രതീക്ഷിതാമായി വേഗം  കൂട്ടി കടന്നുകളയും; പിന്നിലിരിക്കുന്നയാല്‍  നമ്ബര്‍ പ്ലേറ്റ് മടക്കി വയ്ക്കും; പുതിയ തട്ടിപ്പ്

by Reporter

ബൈക്കിന്‍റെ പിന്നിലുള്ള നമ്ബര്‍ പ്ലേറ്റ് മടക്കാന്‍ കഴിയുന്ന തരത്തില്‍ തട്ടിപ്പ് നടത്തിയ യുവാക്കള്‍ പോലീസ് പിടിയില്‍ . കോഴിക്കോട് ആണ് നിയമപാലകരുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടി ഇരുചക്ര വാഹനങ്ങളില്‍ നംബര്‍ പ്ലേറ്റുകള്‍ മടക്കിവയ്ക്കാവുന്ന തരത്തില്‍ കണ്ടെത്തിയത്. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത്തരത്തില്‍ നമ്ബര്‍ പ്ലേറ്റ് ഘടിപ്പിച്ച വാഹനം കണ്ടെത്തിയത്.

വാഹനത്തിന്‍റെ നമ്ബര്‍ കാണാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് നടപടിയെടുക്കാന്‍ കഴിയില്ല എന്നതാണ് ഇത്തരം ഒരു കുറ്റകൃത്യം ചെയ്യാന്‍ ഇരുചക്ര വാഹന ഉടമകളെ പ്രേരിപ്പിക്കുന്നത്. മാത്രവുമല്ല സര്‍ക്കാരിന്‍റെ ആധുനിക സോഫ്റ്റ്‌വെയര്‍ സംവിധാനം ഉപയോഗിച്ചാല്‍പ്പോലും നമ്ബര്‍ പ്ലേറ്റ് കാണാതെ വാഹന ഉടമയെ തിരിച്ചറിയാനും കഴിയില്ല.

മോട്ടോര്‍ വാഹന വകുപ്പു നടത്തിയ ഓപ്പറേഷന്‍ ഫോക്കസ് -2 പരിശോധനയിലാണ് കോഴിക്കോട് ചേവായൂരില്‍ വച്ച് ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള ഒരു വാഹനം കണ്ടെത്തുന്നത്. അധികാരികള്‍ കൈ കാണിച്ചാല്‍  വാഹനം നിര്‍ത്താതെ പോകുന്നതാണ് ഇവരുടെ രീതി. യാത്രാ മദ്ധ്യേ അധികൃതരെ കണ്ടാല്‍ പതിയെ അടുത്തേക്കെത്തി വാഹനം നിര്‍ത്താന്‍ ശ്രമിക്കുന്നതായി ഭാവിച്ചതിന് ശേഷം വേഗത കൂട്ടി കടന്നു കളയുന്നതാണ് ഇത്തരക്കാരുടെ രീതി. അപ്പോള്‍ വാഹനത്തിന് പിന്നില്‍ ഇരിക്കുന്ന ആള്‍ നമ്ബര്‍പ്ലേറ്റ് മടക്കി വയ്ക്കും. ഇതോടെ ഉദ്യോഗസ്ഥര്‍ക്ക് വാഹനം ഏതാണെന്ന് തിരിച്ചറിയാനും  കഴിയില്ല. പൊതുവേ സൂപ്പര്‍ ബൈക്കുകളിലാണ് ഇത്തരത്തിലുള്ള നിയമവിരുദ്ധമായ മോഡിഫിക്കേഷന്‍സ് നടത്തുന്നത്. പൊതുവേ ഇത്തരത്തിലുള്ള നിയമ വിരുദ്ധത കൂടുതലായി നടത്തുന്നത് യുവാക്കളാണെന്നും അധികൃതര്‍ പറയുന്നു.

മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരായ എഎംവിഐ റിനു രാജ്, സിബി ഡിക്രൂസ്, ടി. പ്രഭിന്‍ എന്നിവര്‍ ചേര്‍ന്നാണ് വാഹനം പിടികൂടിയത്. ബൈക്കിലെത്തി മോഷണം, പിടിച്ചുപറി എന്നിവ കൂടി വരുന്ന സാഹചര്യത്തില്‍ ഈ സംഭവം വളരെ ഗൗരവത്തോടെയാണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും കാണുന്നത്.

Leave a Comment