നഗ്നനായി മോഷണം നടത്തിയ കള്ളന്റെ ഫോട്ടോ പഠിച്ച ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച് കടയുടമ; സിസിടിവി ദൃശ്യങ്ങള്‍ കാണാന്‍ ക്യുആര്‍ കോഡും !

by Reporter

വസ്ത്രങ്ങളെല്ലാം ഉപേക്ഷിച്ച് നഗ്നനായി മോഷണം നടത്താന്‍ ഇറങ്ങിയ കള്ളന്റെ സിസിടിവി ദൃശ്യവും വീഡിയോയും മോഷണം നടന്ന കടയുടെ ഉടമ പുറത്തു വിട്ടു. മാത്രവുമല്ല കള്ളന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പല വിധ പോസിലുള്ള ചിത്രങ്ങള്‍ എടുത്ത്  ഫ്ലക്സ് ബോര്‍ഡ്
അടിച്ച് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഈ ഫ്ലക്സില്‍ ക്യുആര്‍ കോര്‍ഡ് നല്കിയിട്ടുണ്ട്. ഇത് സ്കാന്‍ ചെയ്താല്‍ സീ സീ ടീ വീ ദൃശ്യങ്ങള്‍ കാണുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തെ കവടിയാറുള്ള പണ്ഡിറ്റ് കോളനിയില്‍ സ്ഥിതി ചെയ്യുന്ന കള്‍ച്ചറല്‍ ഷോപ്പി എന്ന കരകൗശല വില്‍പ്പന സ്ഥാപനത്തിന്റെ നടത്തിപ്പുകാരാണ് തന്‍റെ കടയില്‍ കയറി മോഷ്ടിച്ച കള്ളനെ പിടികൂടാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കള്ളനെ പൊതുജന മധ്യത്തില്‍ ഏത് വിധേനയും എക്സ്പോസ് ചെയ്യുക എന്ന ലക്ഷ്യത്തിലാണ് കടയുടമ ഈ സമീപനം സ്വീകരിച്ചത്.

ഈ മോഷണം നടക്കുന്നതു ജൂണ്‍ 24, 25, 26 തീയതികളില്‍ പുലര്‍ച്ചെ ഒരുമണിയോടെയാണ്.  അടിവസ്ത്രം മാത്രം ധരിച്ച്‌ മുഖം മറച്ചാണ് കള്ളനെത്തിയത്. ആദ്യത്തെ ദിവസം പൂര്‍ണ നഗ്‌നനായി കടയുടെ പിന്‍ വശത്തുന്ന മതില്‍ ചാടിക്കടന്നാണ് കള്ളന്‍ എത്തിയത്. അടുത്ത ദിവസം വീണ്ടും എത്തി പരിസരമൊക്കെ വിശദമായി  നിരീക്ഷിച്ചു മടങ്ങി. രണ്ട് ദിവസം കൊണ്ട് കടയുടെ ജനല്‍ക്കമ്ബികള്‍ മുറിച്ചു മാറ്റിയും ക്യാമറ തിരിച്ചു വച്ചിട്ടുമാണ് കള്ളന്‍ പോയത്.

പിന്നീട് 26 ആം തീയതിയാണ് കള്ളന്‍ കടയിലെത്തി മോഷണം നടത്തിയത്. അവിടെ ഉണ്ടായിരുന്ന വിലപിടിപ്പുള്ള ആറന്മുളക്കണ്ണാടിയോ മറ്റു കര കൌശല ഉല്‍പ്പന്നങ്ങളോ  കള്ളന്‍ എടുത്തില്ല. കടയില്‍ നിന്നും ഇന്‍വെര്‍ട്ടറും യുപിഎസും ആണ് മോഷണം പോയത്. മോഷണം നടത്തുന്നതിനിടയില്‍ തുമ്മാനായി തലയില്‍ക്കെട്ട് അഴിച്ചപ്പോള്‍ കള്ളന്‍റെ നരച്ച താടി ക്യാമറയില്‍ പതിഞ്ഞു. ഇതോടെ ഈ കള്ളന്റെ മുഖം വ്യക്തമാകുന്ന കുറച്ചു ദൃശ്യങ്ങളും ചിത്രങ്ങളും ക്യാമറയില്‍ പതിഞ്ഞു. മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിട്ടും ഇതുവരെ കള്ളനെ പിടികൂടാനായിട്ടില്ല. കള്ളനെ നാട്ടുകാര്‍ക്ക് തിരിച്ചറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബോര്‍ഡ് വച്ചതെന്ന് ഉടമ പറയുന്നു.

Leave a Comment