വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ യൂണിഫോമില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍ പാമ്ബ്; ചിത്രം നവമാധ്യമങ്ങളില്‍ വൈറല്‍

by Reporter

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു ചിത്രം വളരെയധികം ശ്രദ്ധ പിടിച്ച് പറ്റി. പോലീസ് യൂണിഫോമില്‍ ചുറ്റി വരിഞ്ഞിരിക്കുന്ന ഒരു മൂര്‍ഖന്‍ പാബിന്റെതായിരുന്നു  ചിത്രം. ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ യൂണിഫോമില്‍ ആണ് പത്തി വിടര്‍ത്തി നില്‍ക്കുന്ന നിലയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. ബിഹാറിലെ സരണ്‍ ജില്ലയിലുള്ള ഛപ്രയില്‍ നിന്നുമാണ് ഈ ചിത്രം പുറത്തു വന്നത്. പഹല്‍ജയിലുള്ള പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസിന്റെ യൂണിഫോമിലാണ് ഒരു മൂഖാന്‍ കയറിയത്. പൊലീസ് സ്റ്റേഷനില്‍ തൂക്കിയിട്ടിരിക്കുക ആയിരുന്ന യൂണിഫോം. ഏതായാലും ചിത്രം വളരെ വേഗം നവ മാധ്യമങ്ങളിലൂടെ പ്രചരിച്ചു.

കഴിഞ്ഞ ഒരാഴ്ച്ചയോളമായി  ഈ പ്രദേശമാകെ ശക്തമായ മഴ പെയ്യുന്നു. അതുകൊണ്ട് ഇവിടെ ഇഴ ജന്ധുക്കളുടെ ശല്ല്യമുണ്ടെന്ന് പ്രദേശ വാസികള്‍ പറയുന്നു. പൊലീസ് സ്റ്റേഷനുള്ളില്‍ തൂക്കിയിട്ടിരുന്ന യൂണിഫോം എടുക്കാന്‍ ശ്രമിച്ച വനിതാ പൊലീസിനെതിരെ പാമ്ബ് പത്തിവിരിച്ച്‌ കൊത്താനായുന്നത് കണ്ട് അവര്‍ ഭയന്നു പിന്‍മാറുക ആയിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് അവര്‍ പാമ്ബിന്റെ കടി ഏല്‍ക്കാതെ രക്ഷപെട്ടത്.

ഉടന്‍തന്നെ അവര്‍ വിവരം സഹപ്രവര്‍ത്തകരെ അറിയിച്ചു. എല്ലാവരും എത്തിയപ്പോള്‍ യൂണിഫോമിനു മുകളില്‍ പത്തിവിരിച്ചു നില്‍ക്കുന്ന പാമ്ബിനെയാണ് കാണുന്നത്. പിന്നീട് എല്ലാവരും ചേര്‍ന്ന് ഒരു വിധം പാമ്ബിനെ പൊലീസ് സ്റ്റേഷനില്‍ നിന്നും പുറത്താക്കുക ആയിരുന്നു. മഴ രൂക്ഷമായതോടെ ഇവിടങ്ങളിലെ  വീടുകളിലും മറ്റും പാമ്ബുകളെ കണ്ടെത്തുന്നത് പതിവായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

മഴക്കാലമെത്തിയാല്‍  പഹേജഘട്ടിനും സോന്‍പുറിലും ധാരാളം പാമ്ബുകളെ കാണാറുണ്ടെന്നും ഇവിടുത്തുകാര്‍ പറയുന്നു. മഴക്കാലത്ത് പാമ്ബു കടിയേല്‍ക്കുന്നവരുടെ എണ്ണം വല്ലാതെ വര്‍ധിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതുകൊണ്ട് തന്നെ പ്രദേശ വാസികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.

Leave a Comment