എലോണ്‍ മസ്ക്കിന്റെ പിതാവ് എരോള്‍ മസ്ക്കിന്‍റെ ബീജത്തിന് വന്‍ ഡിമാന്‍ഡ്; ബീജം ദാനം ചെയ്യാനായി മസ്ക്കിന്റെ പിതാവിനെ സ്വകാര്യ കമ്ബനി സമീപിച്ചതായി വെളിപ്പെടുത്തല്‍

by Reporter

ലോകത്തിലെ ഏറ്റവും ധനികനായ എലോണ്‍ മസ്ക്കിന്റെ പിതാവ് എരോള്‍ മസ്ക്ക് തന്റെ ബീജം ദാനം ചെയ്യാന്‍ തയ്യാറെടുക്കുന്നതായി വാര്‍ത്ത. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് എരോള്‍ മസ്ക്ക് ഇത്തരം ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മകന്‍ ഏറെ പ്രശസ്തനായതോടെ തന്റെ ബീജത്തിന് വലിയ  ഡിമാന്‍ഡാണെന്ന് എരോള്‍ മസ്ക്ക് പറയുന്നു. ബീജം ആവശ്യപ്പെട്ടു ഒരു കമ്ബനി തന്നെ സമീപിച്ചതായും എരോള്‍ മസ്ക്ക് അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും സമ്ബന്നനായ എലോണ്‍ മസ്ക്കിന് ജന്മം നല്‍കിയ വ്യക്തിയുടെ ബീജത്തില്‍ നിന്നും നിരവധി എലോണ്‍ മസ്ക്കുമാരെ സൃഷ്ടിക്കാനാകുമെന്നതാണ് തന്നെ സമീപിച്ച സ്വകാര്യ കമ്ബനി അറിയിച്ചതെന്ന് എരോള്‍ മസ്ക്ക് അഭിപ്രായപ്പെട്ടു.

വളര്‍ത്തു പുത്രിയില്‍ തനിക്ക് രണ്ട് കുട്ടികളുണ്ടെന്ന് 75കാരനായ എരോള്‍ മസ്ക്ക് പറഞ്ഞത് കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഈ ചര്ച്ച നടക്കുന്നതിനിടെയാണ് തന്റെ ബീജത്തിന് വലിയ ഡിമാന്‍ഡ് ഉണ്ടെന്ന എരോള്‍ മസ്കിന്റെ അവകാശവാദം. ഹൈ പ്രൊഫൈലില്‍ ജീവിക്കുന്ന കൊളംബിയന്‍ സ്ത്രീകള്‍ക്ക് ഗര്‍ഭം ധരിക്കുന്നതിന് വേണ്ടി ഒരു കൊളംബിയന്‍ കമ്ബനിയാണ് തന്നെ സമീപിച്ചതെന്നാണ് എരോള്‍ മസ്ക്ക് പറയുന്നത്. പക്ഷേ ഇത് ഏത് കമ്പനി ആണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

ബീജം നല്‍കുന്നതിന് പണം നാല്‍കാമെന്ന് കമ്ബനി പറഞ്ഞിട്ടില്ലന്നും നല്ല താമസ സൗകര്യവും ഉയര്ന്ന നിലവാരത്തിലുള്ള യാത്രയും വാഗ്ദാനം ചെയ്തിട്ടുള്ളതായും എരോള്‍ മസ്ക്ക് പറയുന്നു. മൂന്ന് ഭാര്യമാരിലായി ഇദ്ദേഹത്തിനു ഏഴ് കുട്ടികള്‍ ഉണ്ട്. കൂടാതെ വളര്‍ത്തു പുത്രിയില്‍ രണ്ട് കുട്ടികള്‍ കൂടി ഉണ്ടെന്ന് എരോള്‍ മസ്‌ക്ക് തുറന്നു പറഞ്ഞിരുന്നു. ഇത് വലിയ വാര്ത്ത ആയിരുന്നു. 

Leave a Comment