ഉയരത്തില്‍ നിന്നുള്ള വീഴ്ചയില്‍ പ്രത്യുല്‍പ്പാദന ശേഷി നഷ്ടപ്പെട്ട എന്‍ജിനീയര്‍ക്ക് 1,40,000 ദി​ര്‍​ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

by Reporter

കെട്ടിട നി​ര്‍​മാ​ണ ​കേ​ന്ദ്രത്തില്‍ വച്ചുണ്ടായ വീ​ഴ്ച​യി​ല്‍ സ​ന്താ​നോ​ല്‍​പാ​ദ​ന​ശേ​ഷി ന​ഷ്ടപ്പെട്ട എ​ന്‍​ജി​നീ​യറിന് 1,40,000 ദി​ര്‍​ഹം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ അ​ബൂ​ദ​ബി ഫാ​മി​ലി, സി​വി​ല്‍, അ​ഡ്മി​നി​സ്ട്രേ​റ്റി​വ് കോ​ട​തി വിധിച്ചു.

ഒരു അ​റ​ബ് പൗ​ര​നാ​ണ് തന്റെ തൊഴിലിടത്തില്‍ നിന്നും 20 ല​ക്ഷം ദി​ര്‍​ഹം ന​ഷ്ട​പ​രി​ഹാ​രം വേണമണ ആവശ്യവുമായി  കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഈ അ​പ​ക​ടം ന​ട​ക്കു​മ്ബോ​ള്‍ ഇദ്ദേഹം സൈ​റ്റ് എ​ന്‍​ജി​നീ​യ​റായിരുന്നു. അന്ന് പ​രാ​തി​ക്കാ​ര​ന് 32 വ​യ​സ്സാ​യി​രു​ന്നു പ്രായം. നി​ര്‍​മാ​ണ​ കേ​ന്ദ്ര​ത്തി​ലെ ഭി​ത്തി​ക​ളെ തമ്മില്‍ ബ​ന്ധി​പ്പി​ച്ചിരുന്ന ത​ടി​പ്പാ​ലം ശ​രി​യാ​യി രീതിയില്‍ ഉ​റ​പ്പി​ക്കാ​ത്തതിനാല്‍ അതിലേക്കു കയറിയ ഇയാള്‍ മൂ​ന്നു മീ​റ്റ​ര്‍ ഉ​യ​ര​ത്തില്‍ നിന്നും  താഴേക്കു പതിക്കുക ആയിരുന്നു. വീഴ്ച്ചയില്‍ ഈ യു​വാ​വി​ന്‍റെ ന​ട്ടെ​ല്ലി​ന് ​ഗു​രു​ത​ര​മാ​യി പരിക്ക് പറ്റി. ​ പ​രി​ക്കേ​റ്റ ഇയാളെ ഉടന്‍ തന്നെ ആ​ശു​പ​ത്രി​യിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ന​ട്ടെ​ല്ലിനേറ്റ ക്ഷ​തം പൂ​ര്‍​ണ​മാ​യി മാറിയില്ല.

ഇയാളുടെ നട്ടെല്ലിന് കാര്യമായ പ​രി​ക്കു പറ്റിയെന്ന് മാത്രമല്ല ന​ട്ടെ​ല്ലി​ന് സ്ഥി​രമായ വൈ​ക​ല്യ​വും ഉണ്ടായി. തനിക്ക് വി​വാ​ഹം ക​ഴി​ക്കാന്‍ കഴിയില്ലന്നും തന്‍റെ സന്താന ഉല്പ്പാദന ശേഷി നഷ്ടപ്പെട്ടതായും പ​രാ​തി​ക്കാ​ര​ന്‍ കോ​ട​തി​യെ അറിയിച്ചു. ഈ വീഴ്ച്ച ഉണ്ടാക്കിയ ആഘാതത്തില്‍ കൂടുതല്‍ സമയം ഇ​രി​ക്കാ​നോ അധിക ദൂരം ന​ട​ക്കാ​നോ ജോ​ലി ​ചെ​യ്യാ​നോ തനിക്ക് ക​ഴി​യു​ന്നി​ല്ലെ​ന്നും യു​വാ​വ് അറിയിച്ചു.

ഇയാളുടെ വാ​ദം ​കേ​ട്ട കോ​ട​തി ആ​ദ്യം ഇയാള്‍ക്ക് 60,000 ദി​ര്‍​ഹം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നാ​യിരുന്നു വി​ധി​ച്ച​ത്. പിന്നീട് അ​പ​ക​ടം മൂ​ലം ഈ യു​വാ​വി​നു​ണ്ടാ​യ മ​റ്റുള്ള ന​ഷ്ട​ങ്ങ​ള്‍ ​കൂ​ടി പ​രി​​ഗ​ണിച്ചു  80,000 ദി​ര്‍​ഹം ​കൂ​ടി ഇയാള്‍ക്ക് ന​ഷ്ട ​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ വി​ധിക്കുക ആയിരുന്നു. കൂടാതെ ഈ യു​വാ​വി​ന്‍റെ ഇതുവരെയുള്ള കോ​ട​തി​ ചെ​ല​വുകളും മറ്റും ഈ തൊ​ഴി​ല്‍​ സ്ഥാ​പ​നം ന​ല്‍​ക​ണമെന്ന് കോടതി അറിയിച്ചു.

Leave a Comment