വിരമിച്ച മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ജീവിതം ഇനി എങ്ങനെയാണെന്ന് അറിയുമോ ?

by Reporter

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ആയിരുന്ന രാം നാഥ് കോവിന്ദ് സ്ഥാനം ഒഴിഞ്ഞ് ദ്രൌപതി മുര്‍മു രാജ്യത്തിന്‍റെ 15-ആമത് രാഷ്ട്രപതിയായി സ്ഥാനമേറ്റത് കഴിഞ്ഞ ദിവസമാണ്. അപ്പോള്‍ സ്വഭാവികമായും ഒരു സംശയം ഉണ്ടായേക്കാം, വിരമിച്ച രാഷ്ട്രപതിമാരെ രാജ്യം എങ്ങനെയാണ് പരിരക്ഷിക്കുകയെന്ന്.

വി​ര​മി​ച്ച​ ​രാ​ഷ്ട്ര​പ​തി​മാ​ര്‍​ക്ക് 1951​ ​ലെ​ ​പ്ര​സി​ഡ​ന്റ്സ് ​ഇ​മോ​ള്യു​മെ​ന്റ് ​ആ​ന്‍​ഡ് ​പെ​ന്‍​ഷ​ന്‍​ ​ആ​ക്‌ട് അനുസരിച്ചായിരിക്കും ​പെ​ന്‍​ഷ​ന്‍​ ​തു​ക നല്കുക.​ ​രാ​ഷ്ട്ര​പ​തി​ ​പ​ദ​വി​യി​ല്‍​ ​നി​ന്ന് ​പ​ടി​യി​റ​ങ്ങു​ന്ന​ ​രാം​ നാ​ഥ് ​കോ​വി​ന്ദി​ന് ​പെ​ന്‍​ഷ​നാ​യി​  1.5​ ല​ക്ഷം​ ​രൂ​പ പ്രതിമാസം ലഭിക്കും. ​ കൂടാതെ ​അദ്ദേഹത്തിന്‍റെ ഓ​ഫീ​സ്
ചെ​ലവിലേക്കായി ​ ​പ്ര​തി​വ​ര്‍​ഷം​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യും​ ​ലഭിക്കും. മെയിന്റനന്‍സ് ചെലവ് ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളോടും കൂടി സൗജന്യമായ താമസമായിരിക്കും ഉണ്ടാവുക. പ്രൈവറ്റ് സെക്രട്ടറി, അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി, പേഴ്സണല്‍ അസിസ്റ്റന്റ് , രണ്ട് പ്യൂണ്‍ എന്നിവരുള്‍പ്പെടെ അഞ്ചു പേര്‍ വിരമിച്ച രാഷ്ട്രപതിയുടെ സഹായത്തിന് ഉണ്ടാകും.

കൂടാതെ ആജീവനാന്തം ലോകത്തെവിടെക്കും വിമാനത്തിലോ ട്രെയിനിലോ സൗജന്യമായ ഹൈക്ലാസില്‍ യാത്ര ചെയ്യാന്‍ കഴിയും. അദ്ദേഹത്തിന്‍റെ ഒപ്പം ഒരാള്‍ക്ക് കൂടി സൌജന്യമായി യാത്ര ചെയ്യാം. രണ്ട് ടെലഫോണ്‍ ഉണ്ടാകും, അതില്‍ ഒന്ന് ഇന്‍റര്‍നെറ്റ് കണക്ടിവിറ്റിയോട് കൂടിയതായിരിക്കും.

വിരമിച്ച രാഷ്ട്രപതിക്കും അദ്ദേഹത്തിന്‍റെ പങ്കാളിക്കും സൗജന്യ ചികിത്സാ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഒരു മൊബൈല്‍ ഫോണും ഔദ്യോഗിക വാഹനവും അതിനുള്ള അലവന്‍സുകളും നല്കും. ഇനീ പദവിയിലിരിക്കുമ്ബോഴോ അല്ലാതെയോ രാഷ്ട്രപതിക്ക് മരണം സംഭവിച്ചാല്‍ വിരമിക്കുന്ന രാഷ്ട്രപതിക്കു കിട്ടുന്ന പെന്‍ഷന്‍ തുകയുടെ 50 ശതമാനം കുടുംബ പെന്‍ഷനായി ലഭിക്കും.

മുന്‍ രാഷ്ട്രപതിയുടെ പങ്കാളിക്കും നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും.  സൗജന്യ ചികിത്സാ സഹായം, എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സൗജന്യ താമസം എന്നിവ ഉണ്ടാകും. കൂടാതെ ഔദ്യോഗിക വാഹനവും ടെലിഫോണും ലഭിക്കും. പ്രൈവറ്റ് സെക്രട്ടറി, പ്യൂണ്‍, മറ്റ് ഓഫീസ് ചെലവുകള്‍ക്കായി വര്‍ഷം 20,000 രൂപയും ലഭിക്കും. കൂടാതെ ഫ്ലൈറ്റ്, ട്രെയിന്‍ എന്നിവയില്‍ ഉയര്‍ന്ന ക്ളാസില്‍ യാത്ര ചെയ്യാം. ഈ യാത്രയില്‍ ഒരാളെ കൂടെ കൂട്ടാനുള്ള അനുവാദം ഉണ്ട്. ഒരു വര്‍ഷം 12 യാത്ര അനുവദനീയമാണ്.

Leave a Comment