പ്രതിമാസം അഞ്ച് ലക്ഷം രൂപ ശമ്ബളം, 10 കോടിയുടെ കാര്‍, ബോയിങ് 777 വിമാനം; ഇന്ത്യന്‍ രാഷ്ട്രപതിയുടെ ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും

by Reporter

കഴിഞ്ഞ ദിവസമാണ് ദ്രൌപതി മുര്‍മു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ പരമോന്നത പദവിയില്‍ അധികാരം ഏറ്റത്.  ലോകത്താകമാനമുള്ള എല്ലാ മാധ്യമങ്ങളും വലിയ പ്രധാന്യത്തോടെ ഈ വാര്ത്ത നല്കിയിരുന്നു. അതോടൊപ്പം വളരെയധികം ചര്ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് രാഷ്ട്രപതിക്ക് ലഭിക്കുന്ന വേതനവും ആനുകൂല്യങ്ങളും മറ്റ് സൗകര്യങ്ങളും എന്തൊക്കെയാണ് എന്നുള്ളത്.

രാഷ്ട്രപതിയുടെ പ്രതിമാസ അഞ്ച് ലക്ഷം രൂപയാണ്. നേരത്തെ ഇത് ഒന്നരലക്ഷം രൂപ ആയിരുന്നു. 2016ല്‍ ആണ് ഇത് വര്‍ദ്ധിപ്പിച്ചത്. രാഷ്ട്രത്തലവന്മാരുടെ ഔദ്യോഗിക വസതികളില്‍ത്തന്നെ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രപതി ഭവനിലാണ് രാഷ്ട്രപതി താമസിക്കുന്നത്. രാഷ്ട്രപതി ഭവന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നത് 19219ല്‍ ആണ്. ബ്രിട്ടീഷ് വാസ്തുവിദഗ്ധന്‍ എഡ്വിന്‍ ല്യൂട്ടെന്‍സാണ് ഇതിന്റെ ശില്‍പ്പി. രാഷ്ട്രപതി ഭവന്റെ ഉള്ളില്‍ 340 മുറികളുണ്ട്. ന്യൂഡല്‍ഹിയിലെ റെയ്സിന കുന്നില്‍ ആണ് രാഷ്ട്രപതി ഭവന്‍ സ്ഥിതി ചെയ്യുന്നത്. 320 ഏക്കറിലായി ഇത് വ്യാപിച്ചു കിടക്കുന്നു. രാഷ്ട്രപതി ഭവനു പുറമേ ഷിംലയിലുള്ള റിട്രീറ്റ് ബില്‍ഡിങ് രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതിയായും ഹൈദരാബാദിലുള്ള രാഷ്ട്രപതി നിലയം ശൈത്യകാല വസതിയായും ഉപയോഗിക്കുന്നു. ഇതെല്ലാം തന്നെ ബ്രിട്ടീഷ് ഭരണ കാലത്ത് പണി കഴിപ്പിച്ചതാണ്.

10 കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെന്‍സ് എസ് 600 പുള്‍മാന്‍ ഗാര്‍ഡ് കാറാണ് രാഷ്ട്രപതിയുടെ ഔദ്യോഗിക വാഹനം. ഈ വാഹനത്തിന് സ്ഫോടനത്തെ വരെ ചെറുക്കാനുള്ള ശേഷിയുണ്ട്. സുരക്ഷയെ ബാധിക്കും എന്നുള്ളതുകൊണ്ട് തന്നെ  ഈ വാഹനത്തിന്‍റെ എല്ലാ വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. ഈ വാഹനത്തില്‍ നമ്ബര്‍ പ്ലേറ്റിന് പകരം അശോകസ്തംഭമാണ്. ഇന്ത്യ പുതുതായി വാങ്ങിയ ബോയിങ് 777 എയര്‍ ഇന്ത്യ വണ്ണിലാണ് രാഷ്ട്രപതിയുടെ ആകാശ യാത്രകള്‍.

ഇന്ത്യയിലെ മൂന്ന് സായുധസേനകളുടെയും അധിപനായ രാഷ്ട്രപതിയുടെ സുരക്ഷാ ചുമതല വഹിക്കുന്നത് ‘പ്രസിഡന്റ്സ് ബോഡിഗാര്‍ഡ്സ്’ (പി.എസ്.ജി) ആണ്.  രാജ്യത്തിന്‍റെ തലവന്‍ എന്ന നിലയില്‍ വളരെ വിപുലമായ അധികാരങ്ങള്‍ രാഷ്ട്രപതിക്കുണ്ട്. എന്നാല്‍ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച്‌ മാത്രമേ ഈ അധികാരം വിനിയോഗിക്കാന്‍ കഴിയൂ. ഭരണഘടനയുടെ ചുമതലക്കാരനാണ് രാഷ്ട്രപതി. കാബിനറ്റ് നിര്‍ദേശമനുസരിച്ച് ലോക്സഭ പിരിച്ചുവിടാന്‍ അധികാരവും രാഷ്ട്രപതിക്കാണ്.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനും ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നതിനും ദയാഹരജിയില്‍ തീരുമാനമെടുക്കുന്നതിനും ഉള്ള അധികാരം രാഷ്ട്രപതിക്കുണ്ട്. അതുപോലെ തന്നെ സംസ്ഥാനത്തെ ഭരണഘടനാ സംവിധാനങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍  രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനും രാഷ്ട്രപതിക്ക് കഴിയും.

Leave a Comment