ഒരു ദശാബ്ദത്തിലേറെ ഒരു വീട്ടിൽ ജീവിച്ച് – എൽസി അമ്മൂമ്മ

by Reporter

 ജനിച്ച വീട്ടിൽ നിന്ന് ഒരിക്കൽ പോലും മാറി താമസിച്ചവർ ആയിരിക്കും നമ്മളിൽ ഭൂരിഭാഗവും. വാടക വീടുകളിലോ ജോലി സംബന്ധമായ ആവശ്യങ്ങൾക്കോ മാറി താമസിക്കാത്തവർ ചുരുക്കം ആണ്. എന്നാൽ ജീവിതത്തിൽ ഒരു ആയുസ്സ് മുഴുവൻ ഒരു വീട്ടിൽ താമസിച്ച മുത്തശ്ശി ബ്രിട്ടനിൽ ഉണ്ട്.” ദി ഗ്രേറ്റ്‌ ഗ്രാൻഡ്മാ” എന്ന പേരിൽ പ്രശ്സ്ഥയായ എൽസി ആൾക്കൊക് ആണ് ജനിച്ച അന്ന് മുതൽ സ്വന്തം വീട്ടിൽ തന്നെ താമസിക്കുന്നത്.

ആൾക്കൊക് ജനിക്കുന്നത് 1918 ജൂൺ 28ന് ഫുത്ത് വൈറ്റ്യിൽ ആണ്. ജനനം മുതൽ എൽസി ബാർക്ക് സ്ട്രീറ്റിലെ  ഈ വീട്ടിലാണ് താമസിക്കുന്നത്. ഒരു ദശകവും നാല് വർഷവും പിന്നിടുമ്പോഴും അത് മാറ്റം ഇല്ലാതെ തുടരുന്നു. തന്റെ ജീവിത യാത്രയിൽ ആൾക്കൊക് രണ്ടു മഹായുദ്ധങ്ങൾക്കും ബ്രിട്ടനിലെ നാല് രാജകന്മാരുടെയും റാണിമാരുടെയും സ്ഥാനാരോഹനത്തിനും 25 പ്രധാന മന്ത്രിമാരുടെ ഭരണത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആൾക്കൊക്കിന്റെ അച്ഛൻ 2800 രൂപക്ക് ഒറ്റിക്ക് എടുത്തത് ആയിരുന്നു ഈ വീട്. പിന്നീട് ഈ വീട് അവർ സ്വന്തമാക്കി. വിവാഹം കഴിഞ്ഞതിനു ശേഷവും എൽസി ആ വീട് വിട്ടു പോയില്ല. രണ്ടാം ലോക മഹായുദ്ധ കാലത്തായിരുന്നു ബില്ലും ആയുള്ള എൽസിയുടെ വിവാഹം. ബില്ലും എൽസിയും പിന്നീട് അങ്ങോട്ട് ഈ  വീട്ടിൽ തന്നെ താമസം തുടർന്ന്. സ്വന്തമായി വരുമാനം ഇല്ലാതിരുന്ന എൽസിയും കുടുംബവും മറ്റുള്ളവരിൽ നിന്ന് പണം കടം വാങ്ങിയും ലോൺ എടുത്തുമാണ് ഈ വീട് സ്വന്തം ആക്കിയത്.

മകനും,മരുമകളും അവരുടെ മക്കളുമാണ് എൽസിയോടൊപ്പം ഈ വീട്ടിൽ ഉള്ളത്. എൽസി ഈ വീടിനെ വളരെ അധികം സ്നേഹിക്കുന്നുണ്ടെന്നു മകൻ റോയ് പറയുന്നു. മരണം വരെ ഈ വീട്ടിൽ അല്ലാതെ മറ്റൊരിടത്തും താമസിക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ് എൽസി ആൾക്കൊക്കിന്റെ പക്ഷം. കാലപ്പഴക്കം കൊണ്ട് ചില കേട് പാടുകൾ സംഭവിച്ചെങ്കിലും അതെല്ലാം പരിഹരിച്ച് ജീവിതദ്യം വരെ ഇവിടേ തുടരുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്ന് എൽസി പറയുന്നു

Leave a Comment