മരിച്ചു 30 വര്ഷത്തിന് ശേഷം ശോഭയും ചന്ദനപ്പയും വിവാഹിതരായി

by Reporter

മരിച്ചു 30 വര്ഷം കഴിഞ്ഞതിന് ശേഷം ശോഭയും ചന്ദനയും വിവാഹിതരായി. ഇരുവരും മരണപ്പെട്ടിട്ടു ഇപ്പോള്‍ 30 വര്ഷം ആകുന്നു. ഞെട്ടാന്‍ വരട്ടെ സംഭവം സത്യമാണ്.  കഴിഞ്ഞ വ്യാഴാഴ്ച ദക്ഷിണ കർണാടകത്തിലാണ് വളരെ വിചിത്രമായ ഈ വിവാഹം നടന്നത്.

കർണാടകയിൽ ചില പ്രദേശങ്ങളിൽ മാത്രം ഇപ്പോഴും കണ്ടുവരുന്ന ഒരു ആചാരമാണ് ‘പ്രേത കല്യാണം’.  പരമ്പരാഗതമായ ചടങ്ങുകളോടെയാണ് ഈ വിവാഹം നടത്തുന്നത്. പ്രസവിച്ച് അധികം സമയം കഴിയുന്നതിന് മുന്പ് തന്നെ മരിക്കുന്നവർക്കാണ് ഇത്തരം ഒരു വിവാഹ വിവാഹ ചടങ്ങ് അവരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കള്‍ നടത്തുന്നത്. ഇതിലൂടെ മരിച്ചവരുടെ ആത്മാക്കളെ ബഹുമാനിക്കുക എന്നതാണ് ലക്ഷ്യം.

വളരെ സ്വാഭാവികവും ഔപചാരികവുമായ ഒരു ചടങ്ങാണിത്. സാധാരണ വിവാഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ഈ വിവാഹത്തിലും ഉൾപ്പെടുത്തും.  എന്നാൽ വധൂ വരന്മാർക്ക് പകരം ഇരുവരുടെയും പ്രതിമകൾ ആയിരിക്കും ഉപയോഗിക്കുക എന്ന് മാത്രം.  പ്രസവത്തോടെ മരിച്ച കുട്ടികൾക്ക് ആണ് ഇത്തരത്തിൽ ഒരു ചടങ്ങ് ഒരുക്കുന്നത്.  ഇതിനായി ഇതേ രീതിയിൽ പ്രസവത്തോടെ മരിച്ച മറ്റൊരാളെ കണ്ടെത്തി വിവാഹം കഴിപ്പിക്കുകയാണ് ചെയ്യുന്നത്.  സാധാരണ ഒരു വിവാഹത്തിൽ സംഭവിക്കുന്നത് പോലെ രണ്ടു കുടുംബങ്ങൾ പരസ്പരം വീടുകള്‍ സന്ദര്‍ശിച്ച് വിവാഹ തീയതി പറഞ്ഞു ഉറപ്പിക്കുന്നു. പിന്നീട് വിവാഹ ദിവസം ആഘോഷപൂര്‍വം ചടങ്ങ് നടത്തുന്നു.  ഈ വിവാഹത്തിന് അവിവാഹിതർക്കും കുട്ടികൾക്കും പങ്കെടുക്കാൻ അനുവാദമില്ല.  സാധാരണ ഒരു വിവാഹത്തിന് ഉണ്ടാകുന്നതുപോലെ വിപുലവും വിഭവ സമൃദ്ധവുമായ സദ്യയും ഇത്തരം വിവാഹങ്ങൾക്ക് ഉണ്ടാവും. എന്നാല്‍ വളരെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ വിവാഹത്തിന് ക്ഷണം ഉണ്ടാകൂ എന്നു മാത്രം.

Leave a Comment