“അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ മടിയില്‍ ഇരിക്കാലോല്ലേ”; പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ ഒപ്പം ഇരിക്കാതിരിക്കാന്‍ ബെഞ്ച് വെട്ടിപ്പൊളിച്ചു; മടിയിലിരുന്ന് വിദ്യാര്‍ത്ഥികളുടെ മറുപടി

by Reporter

തിരുവനന്തപുരം സി ഇ ടി കോളേജിന് അടുത്തുള്ള വെയ്റ്റിംഗ് ഷെഡില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നു എന്ന പേര് പറഞ്ഞ് നാട്ടുകാര്‍ ബെഞ്ച് വെട്ടി മുറിച്ച്  ഒരാള്‍ക്കു മാത്രം ഇരിക്കാന്‍ കഴിയുന്ന നിലയിലാക്കിയത് ഏറെ ചര്‍ച്ചാ വിഷയം ആയിരുന്നു. സംഭവം വീവാദമായതോടെ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നു. 

തിരുവനന്തപുരം സി ഇ ടി കോളേജിന് അടുത്തുള്ള വെയ്റ്റിംഗ് ഷെഡില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് തടയുന്നതിന് വേണ്ടിയാണ്  നാട്ടുകാര്‍ ബെഞ്ച് വെട്ടി മുറിച്ച് ഒരാളിന് മാത്രം ഇരിക്കാന്‍ കഴിയുന്ന നിലയിലാക്കിയത്. ഇത് ചെയ്തവര്‍ക്ക് അവര്‍ പ്രതീക്ഷിക്കാത്ത ഒരു ഒരു മറുപടിയാണ് കുട്ടികള്‍ നല്കിയത്.

ഒരാള്‍ക്കു മാത്രം ഇരിക്കാനാകുന്ന ഇരിപ്പിടത്തില്‍ രണ്ടു പേര്‍ ഒരുമിച്ചിരുന്നാണ് ബഞ്ച് വെട്ടി മുരിച്ചവര്‍ക്കുള്ള മറുപടി കൊടുത്തത്. ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ മടിയില്‍ ഇരിക്കാലോല്ലേ’. എന്ന ക്യാപ്ഷനോടെ വെട്ടിപ്പൊളിച്ചിട്ട ബഞ്ചില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്ന ചിത്രം എടുത്ത് സമൂഹ മാധ്യമത്തില്‍ പങ്ക് വച്ചത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വളരെ വേഗം വൈറലായി മാറി.  ഇതോടെ നിരവധി പേരാണ് ഈ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച്‌ രംഗത്ത് വന്നത്.

ചൊവ്വാഴ്ച വൈകിട്ടോടെ വിദ്യാര്‍ഥികള്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ എത്തിയപ്പോഴാണ് ഇരിപ്പിടം മുറിച്ച് മാറ്റി  ഒരാളിന് മാത്രം ഇരിക്കാനാകുന്ന നിലയിലാക്കിയത് ശ്രദ്ധയില്‍ പെടുന്നത്. ശരിക്കും എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ലങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ചേര്‍ന്നിരിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് പിന്നീട് മനസ്സിലായി . ഇതോടെ സംഭവത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നു.

പക്ഷേ ഇതിനു ഒരു മറുപടി കൊടുക്കാന്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ തീരുമാനിക്കുക ആയിരുന്നു. ഇവരുടെ മറുപടി വളരെ വേഗം വൈറലായി മാറി. സാംസ്കാരിക രംഗത്തെയും രാഷ്ട്രീയ രംഗത്തെയും നിരവധി പ്രമുഖര്‍ ഇവര്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നു. നിരവധി പ്രമുഖര്‍ ഈ കുട്ടികളെ അനുകൂലിച്ച് കുറിപ്പ് പങ്ക് വച്ചു. 

Leave a Comment