ആദ്യ ബന്ധത്തിലെ കുട്ടിയുടെ പേരിനൊപ്പം രണ്ടാം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കുന്നതിന് അമ്മ്യ്ക്ക് അവകാശം ഉണ്ടെന്ന് സുപ്രീം കോടതി

by Reporter

രണ്ടാമത് വിവാഹം ചെയ്യുന്ന സ്ത്രീകൾക്ക് തങ്ങളുടെ ആദ്യ വിവാഹത്തിലെ മക്കളുടെ പേരിൻറെ ഒപ്പം രണ്ടാം ഭർത്താവിൻറെ പേര് ചേർക്കുന്നതിനുള്ള അവകാശം ഉണ്ടെന്ന നിർണായക വിധിയുമായി സുപ്രീം കോടതി.  പിതാവിന്റെ പേര് കാണിക്കേണ്ട രേഖകളില്‍ പിതാവിൻറെ പേര് കാണിക്കണമെന്നും അത് കഴിയാത്ത പക്ഷം അമ്മയുടെ പുതിയ ഭർത്താവിൻറെ പേര്,  അതായത് രണ്ടാനച്ചന്‍ എന്ന് രേഖപ്പെടുത്താം എന്നുമുള്ള ഹൈക്കോടതിയുടെ നിർദ്ദേശം ഇതോടെ സുപ്രീംകോടതി തള്ളിയിരിക്കുകയാണ്. കുട്ടിയുടെ അമ്മയും കുട്ടിയുടെ പിതാവിന്റെ മാതാപിതാക്കളും തമ്മിലുണ്ടായ തർക്കം തീർപ്പാക്കുന്നതിനിടയാണ് സുപ്രീംകോടതി ഇത്തരം ഒരു വിധി പുറപ്പെടുവിച്ചത്.

ആദ്യ ഭർത്താവിൻറെ മരണത്തെ തുടർന്ന് യുവതി രണ്ടാമതും വിവാഹം കഴിച്ചിരുന്നു. പിന്നീട് തൻറെ പുതിയ ഭർത്താവിൻറെ പേര് കുട്ടിയുടെ അമ്മ ചേര്‍ത്തത് ചോദ്യം ചെയ്താണ് പിതാവിൻറെ മാതാപിതാക്കള്‍ കോടതിയിൽ എത്തിയത്.  ഈ കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിൻറെ കുടുംബപ്പേര് പുനസ്ഥാപിക്കാൻ ആന്ധ്രപ്രദേശ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.   ഈ വിധിയെ ചോദ്യം ചെയ്താണ് അമ്മ സുപ്രീം കോടതിയിൽ എത്തിയത്.

മഹേശ്വരി,  കൃഷ്ണമുരാരി എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.  പിതാവ് മരിച്ചതിനു ശേഷം അമ്മയ്ക്ക് രണ്ടാമത്തെ ഭർത്താവിന്റെ പേര് കുട്ടിയുടെ സര്‍ നയിമായി ഉപയോഗിക്കാനുള്ള അവകാശം ഉണ്ട്.  പുനർവാഹം ചെയ്താൽ അമ്മയുടെ ആദ്യ ബന്ധത്തിലെ മക്കളുടെ പേരിനൊപ്പം അവരുടെ ഭർത്താവിന്റെ സർ നെയിം ഉപയോഗിക്കുന്നതിൽ അസ്വാഭാവികതയില്ല എന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നു.  മാത്രമല്ല അമ്മയുടെ രണ്ടാമത്തെ ഭർത്താവിന്റെ പേര് രണ്ടാനച്ചന്‍ എന്ന് കുട്ടികളുമായി ബന്ധപ്പെട്ട രേഖകളിൽ ചേർക്കുന്നത് ക്രൂരമാണെന്നും കോടതി നിരീക്ഷിച്ചു.  കുട്ടിയുടെ മാനസികാരോഗ്യത്തെയും ആത്മാഭിമാനത്തെയും പോലും ഇത് ബാധിക്കുമെന്നും ആദ്യ ഭർത്താവിന്റെ മരണശേഷം കുട്ടിയുടെ സ്വാഭാവിക രക്ഷാധികാരി എന്ന നിലയിൽ രണ്ടാം ഭർത്താവിനെ കുടുംബത്തിൽ ഉൾപ്പെടുത്തുന്നതിൽ അമ്മയെ നിയമപരമായി തടയാൻ ആകില്ല എന്നും സുപ്രീംകോടതി വിധിയിൽ പറയുന്നു.

 ഒരു കുട്ടിക്ക് അവന്റെ ഐഡന്റിറ്റി കിട്ടുന്നതിന് പേര് വളരെ പ്രാധാന്യമുള്ള ഒന്നാണ്.   സ്വന്തം കുടുംബത്തിൽ തന്നെയുള്ള പേരുകളിലെ വ്യത്യാസം കുട്ടിയെ പലതും ഓർമ്മപ്പെടുത്തുകയും മാനസികമായി വേട്ടയാടുകയും ചെയ്യും. ഇത് കുട്ടിയും രക്ഷിതാക്കളും തമ്മിലുള്ള സ്വാഭാവികമായ ബന്ധത്തെ തടസ്സപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

Leave a Comment