എവിടെ ലളിത് മോദിയുടെ മുന്‍ ഭാര്യ; ആരായിരുന്നു അവര്‍ ?

by Reporter

പ്രശസ്ത ബോളീവുഡ് നടിയും 1994-ല്‍ മിസ് യൂണിവേഴ്സുമായ സുസ്മിത സെന്നുമായി താന്‍  ഡേറ്റിങ് ആണെന്നുള്ള വിവരം കഴിഞ്ഞ ദിവസമാണ് ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ആയിരുന്ന ലളിത് മോദി പരസ്യമാക്കിയത്.

ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങള്‍ കഴിഞ്ഞ ദിവസം നവ  മാധ്യമങ്ങളില്‍ ആദ്യമായി പങ്കു വച്ചത് ലളിത് മോദി തന്നെ ആയിരുന്നു. കൂടാതെ ഇനിയങ്ങോട്ട് തങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ പോകുന്നു എന്നാണ് മോദി ഇതിനോടൊപ്പം പങ്ക് വച്ച കുറിപ്പില്‍ പറഞ്ഞിട്ടുള്ളത്. വളരെ വേഗം തന്നെ ഈ വാര്ത്ത സമൂഹ മാധ്യമത്തില്‍  വൈറലായി മാറി. എന്നാല്‍ ഇതോടൊപ്പം തന്നെ മറ്റൊരു ചോദ്യവും ഉയര്‍ന്നു വരികയുണ്ടായി. 56 കാരനായ ലളിത് മോദിയുടെ മുന്‍ ഭാര്യ എവിടെ എന്ന ചോദ്യമാണ് എല്ലാവരും ഒരേ സ്വരത്തില്‍ അവര്‍ത്തിച്ചത്.

പൊതുവേ തന്റെ വ്യക്തി ജീവിതത്തില്‍ വളരെയധികം സ്വകാര്യത കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം.  മോദിയുടെ ആദ്യ ഭാര്യ മിനാല്‍ മോദിയാണ്. എന്നാല്‍  ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്നു 64കാരിയായ ഇവര്‍ 2018ല്‍ മരണത്തിന് കീഴടങ്ങുക ആയിരുന്നു. മോദിയെ വിവാഹം കഴിക്കുന്നതിന് മുന്പ് നൈജീരിയ ആസ്ഥാനമായ സിന്ധി വ്യാപാരി ജാക് സഗ്രാനിയുടെ ഭാര്യയായിരുന്നു ഇവര്‍. നൈജീരിയയിലെ തന്നെ വളരെ പ്രശസ്തനായ വ്യാവസായി ആയിരുന്ന പെസു അസ്വാനിയുടെ മകളാണ് ഇവര്‍.

ലളിത് മോദിയെക്കാള്‍ വളരെയധിയകം പ്രായം കൂടുതലുള്ള മിനാലുമായുള്ള ബന്ധത്തെ  ലളിത് മോദിയുടെ വീട്ടുകാര്‍ ആദ്യമേ തന്നെ എതിര്‍ത്തിരുന്നു. എന്നാല്‍ അതിനെയൊന്നും അവര്‍ ഇരുവരും വക വച്ചിട്ടില്ല. എല്ലാ  എതിര്‍പ്പുകളെയും മറി കടന്ന്  1991 ഒക്ടോബര്‍ 17നു ഇരുവരും വിവാഹിതരായി. രുചിര്‍ മോദി, ആലിയ എന്നിവരാണ് ഇവരുടെ മക്കള്‍. നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നു തുടങ്ങി ഐ.പി.എല്‍ അഴിമതിയുമായി ബന്ധപ്പെട്ടു നിരവധി കേസുകള്‍ ഉണ്ടായതിനെ തുടര്‍ന്നു 2010 ല്‍‌ ഇന്ത്യയില്‍ നിന്നും മോദി മറ്റൊരു രാജ്യത്തേക്ക് കടന്ന് കളഞ്ഞു. ലളിത് മോദി ഇപ്പോള്‍ ലണ്ടനിലാണ് താമസിക്കുന്നത്.

Leave a Comment