മോഡലിംഗ് എന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങി മയക്കു മരുന്ന് വില്‍പ്പന; മുറിയില്‍ നിന്നും കണ്ടെത്തിയത് ഗര്‍ഭനിരോധന ഉറകളും ലൈംഗീക ഉത്തേജന വസ്തുക്കളും; പോലീസ് പിടിയില്‍ ആയവര്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ചു മയക്കു മരുന്ന് വില്‍പ്പന നടത്തിയിരുന്നവര്‍; യുവ തലമുറയുടെ പോക്ക് എങ്ങോട്ട്

by Reporter

ശനിയാഴ്ച പന്തളം മണികകണ്ഠന്‍ ആല്‍ത്തറയ്ക്ക്  സമീപത്തുള്ള ലോഡ്ജിൽ നിന്ന് യുവതി ഉൾപ്പെടെ 5 അംഗ സംഘത്തെ മയക്കു മരുന്ന് കൈവശം വച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിന്‍റെ ഉറവിടം കണ്ടെത്താൻ ഉറച്ചു പോലീസ്. 15 ഗ്രാം എം ഡീ എം ആണ് ഇവരുടെ പക്കല്‍ നിന്നും  പോലീസ് പിടികൂടിയത്.  അടൂർ പാലക്കാട് ഗോകുലത്തിൽ ആര്‍ രാഹുല്‍, അടൂർ പള്ളിക്കൽ പെരിങ്ങനാട് ജലജാവിലാസത്തിൽ പി ആര്യൻ,  പത്തനാപുരം കുന്നിക്കോട് അസ്മിനാ മൻസിൽ ഷാഹിന, കൊടുമണ്‍ കൊച്ചു തൂണ്ടില്‍ സജിൻ സജി,  പന്തളം കുടശ്ശനാട് പ്രസ്സന്ന ഭവനില്‍ വിത്ത് കൃഷ്ണന്‍ എന്നിവരെ റിമാന്‍റ് ചെയ്തു.

ജില്ലയിൽ ആദ്യമായി എത്ര വലിയ ഒരു മയക്കു മരുന്ന് വേണ്ട നടക്കുന്നത് പോലീസ് ചീഫ് അറിയിച്ചു.  ലഹരി മരുന്നിന്റെ ഉഭോഗം സ്കൂളുകളിലും കോളേജുകളിലും വളരെ വ്യാപകമായി ഉണ്ടാകുന്നതിനാൽ വളരെ വിപുലമായ ബോധവൽക്കരണത്തിന് തയ്യാറെടുക്കുകയാണെന്നും പോലീസ് പറയുന്നു.

അടൂർ ബോയ്സ് സ്കൂളിലെ വിദ്യാർഥികളായിരുന്ന വിത്ത് കൃഷ്ണ,സജിന്‍ സജി, ആര്യന്‍ എന്നിവർ സുഹൃത്തുക്കളും സഹപാഠികളുമാണ്.  സ്കൂളിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾക്ക് മധ്യസ്ഥം വഹിക്കാന്‍ എത്തുന്നത് വഴിയാണ് രാഹുലുമായി പരിചയം.  അതോടെയാണ് ഇവർ നാലുപേരും സുഹൃത്തുക്കളായി മാറുന്നത്.  ബംഗളൂരുവില്‍ ഫാഷന്‍ ഡിസൈനിംഗ് പഠനത്തിന് പോയിരുന്നു ഷാഹിനയും രാഹുലും എറണാകുളത്ത് വച്ചാണ് സുഹൃത്തുക്കളാകുന്നത്. പിതാവ് ഉപേക്ഷിച്ച ഷാഹിന അമ്മയുടെ ഒപ്പം അഞ്ചൽ പത്തനാപുരം കുന്നിക്കോട് എന്നുടെങ്കിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

പ്രതികൾ തങ്ങിയാൽ ലോഡികളിൽ നിന്നും ഗർഭനിരോധന ഉറകളും ലൈംഗീക ഉത്തേജനന ഉപകരണവും കൂടാതെ 25000 രൂപയും കണ്ടെത്തി.   ഇവർ ഉപയോഗിച്ചിരുന്ന രണ്ടു കാറുകളും ഒരു ബൈക്കും 9 ഫോണുകളും പെൻഡ്രൈവകളും പോലീസ് പിടിച്ചെടുത്തു. ഷാഹിനയോ ഒപ്പം കൂട്ടിയത് കച്ചവടം കുറച്ചുകൂടി മെച്ചപ്പെടുന്നതിനു വേണ്ടിയാണ്.  മോഡലിങ്ങിന് പോകുന്നു എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങുന്ന സംഘത്തിൻറെ ഒപ്പം ചേർന്ന് മയക്കു മരുന്ന് വിൽപ്പന നടത്തിയാണ് ഷാഹിന വരുമാനം കണ്ടെത്തിയിരുന്നത്.

Leave a Comment