നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുന്‍ ഡീ ജീ പീ ആര് ശ്രീലേഖ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമായി മാറിയിരുന്നു. ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്നും, ദിലീപിനെതിരെയുള്ള തെളിവുകള്‍ പൊലീസ് വ്യാജമായി സൃഷ്ടിച്ചതാണെന്നുമുള്ള മുന്‍ ജയില്‍ ഡിജിപി കൂടി ആയ ആര്. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദത്തിന് വഴി വച്ചിരുന്നു. ശ്രീലേഖയുടെ ഈ പ്രസ്താവന സോഷ്യല്‍ മീഡിയയിലടക്കം വന്‍ വിമര്‍ശനത്തിന് വഴി വച്ചു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ഭാഗ്യ ലക്ഷ്മി. ഇത് കണ്ടപ്പോള്‍ വെറുതെയിരിക്കാന്‍ തോന്നിയില്ലന്നും താന്‍ ശ്രീലേഖയോട് നേരിട്ടു തന്നെ പ്രതികരിച്ചതായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞു.
താന്‍ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയാണ് ശ്രീലേഖയെന്നും പക്ഷേ അവരുടെ പ്രതികരണം കണ്ടപ്പോള്‍ താന്‍ വാട്സാപ്പ് വഴി അവരെ നേരിട്ട് വിമര്‍ശനം അറിയിച്ചതായും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇത് വളരെയധികം വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ഈ കേസ്സില്‍ ഉള്‍പ്പെട്ട പ്രതികളെ ഏത് വിധേനയും സംരക്ഷിച്ചിരിക്കാം എന്ന ഒരു തോന്നല്‍ ഉണ്ടാകും അവരുടെ ഈ പ്രസ്താവനയില്‍ നിന്നും. ദിലീപ് തെറ്റ് ചെയ്തോ ഇല്ലയോ എന്നത് കേസ് തീരുമ്ബോള് എല്ലാവര്ക്കും മനസിലാകും. അതുവരെ ദിലീപ് കുറ്റവാളിയുടെ സ്ഥാനത്തു നില്ക്കുന്ന വ്യക്തിയാണ്. ഈ നിമിഷം വരെ ശ്രീലേഖ ആ പെണ്‍കുട്ടിയെ വിളിച്ചു സംസാരിച്ചിട്ടില്ല. അവര്‍ ഇതെല്ലാം വെറുതെ പ്രശസ്തിക്ക് വേണ്ടി ചെയ്യുന്ന കാര്യമാണെന്നും ഭാഗ്യലക്ഷ്മി പറയുകയുണ്ടായി.
ഏതായാലും ദിലീപിനെതിരെ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ വ്യാജമാണെന്ന ശ്രീലേഖയുടെ തുറന്നു പറച്ചില് പ്രതിഭാഗം കോടതിയില്‍ ആയുധമായി ഉപയോഗിക്കും.