പനിയുമായി വന്ന നന്ദന വീട്ടിലേക്ക് പോയത് രണ്ട് കൈകളിലും ശസ്ത്രക്രിയ ചെയ്തതിന് ശേഷം; ആശുപത്രിക്കെതിരെ കുടുംബം

by Reporter

കണ്ണൂരിലെ  എ. കെ. ജി സഹകരണ ആശുപത്രിക്കെതിരെ പരാതിയുമായി രോഗിയും കുടുംബവും രംഗത്ത് . പനിയുടെ ചികിത്സയ്‌ക്കായി എത്തിയ രോഗിയുടെ കൈയ്യില്‍ കാനുല ഇഞ്ചക്ട് ചെയ്യുന്നതിനിടെ സൂചി ഒടിഞ്ഞ് കൈകളില്‍ കയറിയതിനെ തുടര്‍ന്നു യുവതിയുടെ രണ്ട് കൈകളിലും ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യം ഉണ്ടായതായി ആരോപിച്ചാണ് കുടുംബം രംഗത്ത് വന്നത്. കണ്ണൂരിലാണ് ഈ ദാരുണമായ സംഭവം നടന്നത് . യുവതി തന്നെയാണ് ഇതിനെതിരെ പരാതിയുമായി മാധ്യമങ്ങളുടെ മുന്നില്‍ എത്തിയത്.

പൊടിക്കുണ്ട് സ്വദേശിനി ആയ നന്ദനയ്‌ക്കാണ് ആശുപത്രിയിലെ നഴ്‌സുമാരുടെ അശ്രദ്ധ മൂലം രണ്ട് കൈകളിലും ഓപ്പറേഷന്‍ ചെയ്യേണ്ടി വന്നത്. പനിയുമായി ആശുപത്രിയില്‍ വന്ന നന്ദനയുടെ കയ്യില്‍ കുത്തി വച്ച കാനുല തിരികെ എടുക്കുന്നതിനിടെ സൂചി ഞരമ്ബില്‍ കുടുങ്ങുക ആയിരുന്നു . വലത്തെ കയ്യില്‍ കാനുല ഇട്ടപ്പോഴും ഇത്തരത്തില്‍ സൂചി ഒടിഞ്ഞു കയറുക ആയിരുന്നു . കഴിഞ്ഞ ആറാം തീയതി തൊട്ടാണ് ഇവര്‍ക്ക് സഹിക്കാനാവാത്ത വേദന അനുഭവപ്പെട്ടത്.

ഇതോടെ ഡോക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ വന്നു പരിശോധന നടത്തിയെങ്കിലും കയ്യില്‍ നിന്നും കാനുല പൂര്‍ണമായി നീക്കം ചെയ്തു എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. പക്ഷേ വേദന സഹിക്കാനാവുന്നതിലും അപ്പുറം ആയതോടെ യുവതി വീണ്ടും തുടര്‍ ചികിത്സ തേടി . ഇതോടെയാണ് ഇരുകൈകളിലും ശസ്ത്രക്രിയ നടത്തി കാനുലയിലെ സൂചി പുറത്തെടുത്തതെന്ന് നന്ദന പറഞ്ഞു. അധികം വൈകാതെ തന്നെ  ആശുപത്രിക്കെതിരെ നിയമനടപടിക്കു തയ്യാറെടുക്കുക ആണെന്ന് ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂടിയായ നന്ദനയും കുടുംബവും മാധ്യമങ്ങളോട് പറഞ്ഞു . മുഖ്യ ധാരാ മാധ്യമങ്ങളൊക്കെ ഈ വാര്ത്ത റിപ്പോര്ട്ട് ചെയ്തിരുന്നു. 

Leave a Comment