ഇത് മനോരോഗമാണെന്ന് പറയാന്‍ കഴിയി; ശ്രീജിത്ത് രവിയുടെ വിഷയത്തില്‍ മനോരോഗ വിദഗ്ദ്ധയുടെ വാദം ഇങ്ങനെ

by Reporter

കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ നടന്‍ ശ്രീജിത്ത് രവി കോടതിയില്‍ പറഞ്ഞത് തനിക്ക് മാനസിക രോഗമാണെന്നും അതാണ് അത്തരം ഒരു പ്രവൃത്തി തന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നുമാണ്. ഇതേക്കുറിച്ച് മനോരോഗ വിദഗ്ദ്ധ എല്‍സി ഉമ്മന്‍ ഒരു മാധ്യമത്തിലൂടെ പ്രതികരിക്കുകയുണ്ടായി.

ബൈപോളാര്‍ ഡിസോര്‍ഡര്‍ ഒരു മാനസിക രോഗമാണ്. ഉന്മാദ അവസ്ഥയില്‍ എത്തുമ്ബോള്‍ ലൈംഗിക ഉത്തേജനം ഉണ്ടാകും. പ്രായ ഭേദമന്യേ ഒരു മനുഷ്യന്‍റെ ഉള്ളില്‍ ഒളിഞ്ഞു കിടക്കുന്ന കാര്യങ്ങള്‍ പുറത്തു വരാനുള്ള സാധ്യതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ലൈംഗിക വൈരുധ്യ സ്വഭാവങ്ങളോ വ്യക്തിത്വ വൈകല്യങ്ങളോ ഇതിന്റെ ഭാഗമായി ഉണ്ടാകാന്‍ ഇടയുണ്ട്. നിയമത്തിന്റെ മുന്നില്‍ മനോരോഗമുണ്ടെന്ന കാരണത്തിന്‍റെ പേരില്‍ ഒരു ആനുകൂല്യവും കിട്ടില്ല. ഇവരും ശിക്ഷയ്ക്ക് അര്‍ഹരാണ്. ഡോക്ടറുടെ സര്‍റ്റിഫിക്കറ്റ് കാണിച്ചാല്‍പ്പോലും ശിക്ഷയില്‍ നിന്നും ഇളവ് കിട്ടില്ല. രോഗമില്ലാത്തവര്‍ പോലും ഡോക്ടറുമാരകുടെ പ്രിസ്‌ക്രിപ്ഷന്‍ ഉപയോഗിച്ച്‌ നിയമത്തെ കബളിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്.

ചികിത്സയിലൂടെ നിയന്ത്രിക്കാന്‍  കഴിയുന്ന രോഗമാണ് ബൈപോളാര്‍. എന്നാല്‍ വ്യക്തിത്വ വൈകല്യം, ലൈംഗിക വൈകൃത സ്വഭാവങ്ങള്‍ എന്നിവ ചികിത്സിച്ച്‌ മാറ്റാന്‍ ബുദ്ധിമുട്ടാണ്. ബൈപോളാര്‍ നിയന്ത്രിക്കാനാവും. നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോള്‍ അതിന്റെ ലക്ഷണങ്ങള്‍ കാണിക്കും. ഇവരുടെ സംസാരം സാധാരണക്കാരെ അപേക്ഷിച്ച് വളരെ കൂടുതലായിരിക്കും. സാധാരണയില്‍ കൂടുതല്‍ ചിന്തകളും സങ്കല്‍പ്പങ്ങളും ഉണ്ടായിരിക്കും. വളരെ അനിയന്ത്രിതമായി സംസാരിക്കും. ആത്മവിശ്വാസം വളരെ കൂടുതലായിരിക്കും. ഉറക്കുറവ് ഉണ്ടാകുമെങ്കിലും ഇവര്‍ക്ക് ക്ഷീണം ഉണ്ടാകില്ല. ഇവര്‍ക്ക് അമിതമായ വിശപ്പ് ഉണ്ടാകും, അക്രമാസക്തരാവുകയും ചെയ്യും. ഇവരുടെ ചിന്തകളും സ്വഭാവരീതികളും ഒരുമിച്ച് പോയാല്‍ മാത്രമേ ബൈപോളാര്‍ ഡിസോര്‍ഡര്‍ ആണെന്ന് പറയാന്‍ കഴിയൂ. ഒരു വിഷയം മാത്രം എടുത്ത് മാനിയ ആണെന്ന് പറയാന്‍ കഴിയില്ല. പലപ്പോഴും നിയമത്തിനു മുന്നില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി താന്‍ മനോരോഗി ആണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് പലരും ചെയ്യുന്നത്.

Leave a Comment