ഇന്ത്യയിലെ ജനങ്ങൾ ജീവനോടിരിക്കാൻ കാരണം പ്രധാന മന്ത്രി നരേന്ദ്ര മോദിയെന്നു ബീഹാർ മന്ത്രി

by Reporter

കോവിഡ് വന്നു പോയതിനു ശേഷവും  ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴും ജീവനോടെ ഇരിക്കുന്നുണ്ടെങ്കിൽ അതിനു പ്രധാന കാരണം  പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രി ആണെന്ന് ബീഹാർ മന്ത്രി രാം സൂറത്ത്റായി അഭിപ്രായപ്പെട്ടു.  കഴിഞ്ഞദിവസം മുസാഫർ പൂരിൽ  നടന്ന ഒരു പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇത്തരം ഒരു അഭിപ്രായ പ്രകടനം നടത്തിയത്.

കോവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ തന്നെ അതിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ രാജ്യം വികസിപ്പിച്ചെടുക്കുകയും അത് സൗജന്യമായി ജനങ്ങളിൽ എല്ലാവരിലും എത്തിക്കുകയും ചെയ്തതിലൂടെ  വളരെ വലിയൊരു കാര്യമാണ് പ്രധാനമന്ത്രി ചെയ്തത്. അതുകൊണ്ടാണ് ഇന്ത്യയിൽ ഇപ്പോഴും വലിയൊരു വിഭാഗം  ജനങ്ങളും ജീവനോടെ ഇരിക്കുന്നതെന്നും രാം സൂറത്ത് റായി    പറഞ്ഞു.

കോവിഡ് വന്നു പോയതിനു ശേഷം മിക്ക രാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സ്ഥിതി വിശേഷം ഉണ്ടായി. അതേസമയം മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കൂടുതൽ ശക്തിപ്പെടുന്ന സാഹചര്യമാണ്  ഉണ്ടായത്.

സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ നിങ്ങൾ പാകിസ്ഥാനിലെ  ജനങ്ങളുമായി സംസാരിച്ചാൽ മതിയെന്നും അദ്ദേഹം അഭിപ്രായപെട്ടു. അന്തർ ദേശീയ തരത്തിൽ സ്ഥിരമായി വരുന്ന ചാനൽ വാർത്തകളിലൂടെ അവിടുത്തെ സ്ഥിതി എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു. പാകിസ്ഥാനിലുള്ള ജനങ്ങൾ വളരെയധികം കഷ്ടപ്പെട്ടാണ് ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത്. അതേ സമയം ഇന്ത്യയിലുള്ള ജനങ്ങൾ വളരെ സമാധാനത്തോടെയാണ് കഴിയുന്നത്. 18 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യമായി ബൂസ്റ്റർ വാക്സിൽ നൽകുന്നതിനുള്ള തീരുമാനം ഇന്ത്യയുടെ വാക്സിനേഷൻ നിരക്ക് ക്രമാതീതമായി കൂട്ടുമെന്നും അതിലൂടെ ആരോഗ്യകരമായ ഒരു  രാജ്യം സൃഷ്ടിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Leave a Comment