“സന്തോഷം നൽക്കാത്ത ബന്ധങ്ങളിൽ തുടരുന്നതിൽ അർത്ഥമുണ്ടോ?” പ്രണയിക്കുന്നവർ നിശ്ചയമായും അറിഞ്ഞിരിക്കേണ്ടത്.

by Reporter

വേർപ്പാട് എല്ലായിപ്പോഴും വേദന ജനകമാണ്. അത് മരണം ആയാലും ബ്രേക്കപ്പ് ആയാലും. ഹൃദയം കൊടുത്തു സ്നേഹിച്ചവർ തിരിഞ്ഞു നടക്കുമ്പോൾ മനസിന്റെ പിടിവിട്ടു പോയേക്കാം. പക്ഷെ ചില സാഹചര്യങ്ങളിൽ ചില ബന്ധങ്ങൾ ബോധപൂർവം തന്നെ വേണ്ടെന്നു വയ്‌ക്കേണ്ട തീരുമാനം എടുക്കേണ്ടതായും വരും. മാനസികവും ശാരീരികയുമായി വേദനിപ്പിക്കുന്ന ഒരാളുമായി ബന്ധം തുടരുന്നത് ജീവിതത്തെ അറിഞ്ഞുകൊണ്ടു തച്ചുടക്കുന്നതിനു തുല്യമാണ്. അത്തരം ബന്ധങ്ങളിൽ നിന്ന് രണ്ടാമതൊന്നു ആലോചിക്കാതെ ഇറങ്ങി നടക്കുന്നതാണ് ഉചിതം. ഇതുമായി ബന്ധപെട്ടു പ്രശസ്ത ലൈഫ് കോച്ച് ശീതൾ ശപരിയ ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖം നവ മാധ്യമങ്ങളിൽ ചർച്ചയാകുന്നു.

ഇഷ്ടപെടുന്ന ഒരാളെ ഉപേക്ഷിക്കേണ്ടി വരുമ്പോൾ നിരവധി തവണ ചിന്തിച്ചതിനു  ശേഷം ആയിരിക്കും തീരുമാനം എടുക്കുക. പക്ഷെ ഒട്ടും സന്തോഷം തരാത്ത ഒരു ബന്ധം തുടർന്ന് കൊണ്ട് പോകുന്നത് നിങ്ങൾ നിങ്ങളുടെ മനസിനോട് ചെയ്യുന്ന  ഏറ്റവും വലിയ ക്രൂരതയാണ്. ഇഷ്ടപെടുന്ന ഒരാളെ വേദന തോന്നാതെ ഉപേക്ഷിക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ അവർ പറയുകയുണ്ടായി.

1. പ്രിയപ്പെട്ട ഒരാളിന്റെ സ്വഭാവം മാറ്റി പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ കഴിയും എന്ന് കരുതുന്നത് കൊണ്ടാണ് പലരും ഒരു ബന്ധത്തിൽ കടിച്ചു തുങ്ങുന്നത്. നിങ്ങൾക്കുള്ള അത്ര തന്നെ ആത്മാർത്ഥത അവർക്ക് നിങ്ങളോടും ഉണ്ടെങ്കിൽ, നിങ്ങളെ നഷ്ടപ്പെടുമോ എന്ന ഭയം അവരിലും ഉണ്ടെങ്കിൽ അയാൾ ഒരിക്കലും നിങ്ങളോട് മോശമായി പെരുമാറില്ല.

2. നിങ്ങളുടെ സന്തോഷത്തിനായി കൂടുതൽ സമയം മാറ്റിവയ്ക്കുക. ആ വ്യക്തിയെ കുറിച്ചുള്ള ഓർമകൾ നിങ്ങളെ അലട്ടാതിരിക്കാൻ ഇത് ഉപകരിക്കും. തുടക്കത്തിൽ പ്രയാസമായി  തോന്നുമെങ്കിലും ഒട്ടും കംഫര്ട്ടബിള് അല്ലാത്ത ഒരു ബന്ധം അവസാനിപ്പിച്ചത് വളരെ നന്നായി എന്ന് പിന്നീട് അനുഭവത്തിൽ വരും. ബ്രേക്കപ്പ് സമയങ്ങളിൽ  അവരെ വിളിക്കണം എന്ന ആഗ്രഹമായിരിക്കും മനസ്സിനെ മഥിക്കുന്നത്. അറിയുക, ഒരു  പ്രാവിശ്യം ഇതിനെ നിങ്ങൾക്ക് അതിജീവിക്കാൻ കഴിഞ്ഞാൽ ഭാവിയിൽ കാത്തിരിക്കുന്നത് വലിയ സന്തോഷമായിരിക്കും. മുല്യം ഉണ്ടെന്നു തോന്നുന്ന ഒന്നിനെയും ആരും വെറുതെ ഉപേക്ഷിക്കാറില്ല. സാമൂഹത്തെ തൃപ്തി പെടുത്താൻ വേണ്ടി ഒന്നും ചെയ്യാതിരിക്കുക. അത്യന്തികമായി നിങ്ങളുടെ സന്തോഷം ആയിരിക്കണം ലക്ഷ്യം.

3. ഒരു വ്യക്തിയോടുള്ള ദേഷ്യവും, നിരാശയും മൂലം എറിഞ്ഞു ഉടക്കാൻ ഉള്ളതല്ല നിങ്ങളുടെ ജീവിതം. അയാൾ സന്തോഷിക്കരുത്, അയാളോട് പ്രതികാരം ചെയ്യണം, അയാളുടെ വഴിയിൽ തടസ്സം സൃഷ്ടിക്കണം എന്ന് തുടങ്ങിയ ചിന്തകൾ നിങ്ങളുടെ ഭാവി ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിക്കും. ഇത് ഗുണത്തേക്കാൾ  ഏറെ ദോഷം മാത്രമാകും ചെയ്യുക. കഴിഞ്ഞത്  ഒരു അടഞ്ഞ അദ്ധ്യായം ആയി കരുതി ജീവിതത്തിൽ പുതു വഴികൾ തേടുക. ഒന്നും ഒന്നിന്റെയും അവസാനം അല്ല

Leave a Comment