” കടയിൽ തൊട്ടാൽ കത്തിക്കും”, അധികൃതർക്ക് മുന്നിൽ ശരീരമാകെ പെട്രോൾ ഒഴിച്ച് യുവാക്കളുടെ ആത്മഹത്യ ഭീക്ഷണി, തട്ടുകടയുടെ മുന്നിൽ അരങ്ങേറിയത് അത്യന്തം നാടകീയ  രംഗങ്ങൾ

by Reporter

കഴിഞ്ഞ ദിവസം എറണാകുളത്തെ പനമ്പള്ളി നാഗറിലെ “ഉപ്പും മുളകും” തട്ടുകടക്ക് മുന്നിൽ അരങ്ങേറിയത് അത്യന്തം നാടകീയ രംഗങ്ങൾ. അനധികൃതമായി സ്ഥാപിച്ച തട്ടുകട നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ ദേഹമാസകലം പെട്രോൾ ഒഴിച്ച് യുവാക്കൾ ആത്മഹത്യ ഭീക്ഷണി മുഴക്കി. ഇത് വലിയ ആശങ്ക ആണ് സൃഷ്ടിച്ചത്. സംഭവം കൈവിട്ടു പോകുമെന്ന് മനസിലാക്കിയ പോലീസ് ഉദ്യോഗസ്ഥർ വളരെ സംയമനത്തോടെയാണ് യുവാക്കളെ നേരിട്ടത്.

ഇന്നലെ സന്ധ്യയോടെ യാണ് സംഭവങ്ങൾക്ക്‌ തുടക്കം ആകുന്നത്. പ്രസ്തുത സ്ഥലത്തു തട്ടുകട നടത്തുന്നതിനായി ലൈസൻസ് ലഭിച്ചിട്ടുള്ള ആള്  ഇല്ലാത്തിതിനാൽ കോർപറേഷൻ,വാഹനം സ്വമേധയാ  നീക്കം ചെയ്യുമെന്ന് അറിയിച്ചു. ഇതോടെ ആണ് യുവാക്കൾ കന്നാസിൽ  കരുതിയിരുന്ന പെട്രോൾ ദേഹത്തോഴിച്ചു ആത്മഹത്യ ഭീക്ഷണി മുഴക്കിയത്. തങ്ങൾ ലൈസൻസിയുടെ ബന്ധുക്കൾ ആണെന് അവകാശപ്പെട്ട് മലപ്പുറം സ്വദേശികൾ ആയ ഹബീബ് റഹ്മനും സിൻസാറുമാണ് ആത്മഹത്യക്ക്‌ തുനിഞ്ഞത്. എറണാകുളം മഹാരാജാസിൽ നിന്ന് ബിരുദം എടുത്തതിനു ശേഷം ഹോട്ടൽ മാനേജ്മെന്റ് പൂർത്തിയാക്കി ആണ് ഹബീബ്  തട്ടുകട നടത്തിവന്നിരുന്നത്. തങ്ങൾ ജീവിക്കാൻ വേണ്ടി ആണ് ഈ തൊഴിലിലേക്ക് ഇറങ്ങിയതെന് യുവാക്കൾ ആവർത്തിച്ചു പറഞ്ഞിട്ടും ഉദ്യോഗസ്ഥവൃത്തം ചെവിക്കൊണ്ടില്ല. ഇതോടെയാണ് ഇവർ കടും കൈക്ക് മുതിർന്നത്.

സംസാരിച്ചു പ്രശ്നം പരിഹരിക്കാൻ പോലീസ് നടത്തിയ ശ്രമങ്ങൾ ഒക്കെ വിഭലമായി. തുടർന്ന് കട എടുക്കില്ലെന്ന് ഉറപ്പ് നൽകേണ്ടി വന്നു യുവാക്കൾ ശാന്തരാവാൻ. ഇതിനിടെ മറ്റു ചിലരുടെ സഹായത്തോടെ യുവാക്കളിൽ നിന്നും പെട്രോൾ കന്നാസ്  പിടിച്ചു വാങ്ങിയിരുന്നു. സംഭവം അറിഞ്ഞു എറണാകുളം ഡെപ്യൂട്ടി കമ്മിഷണർ V.U കുര്യാക്കോസ് സ്ഥലത്തെത്തി. തൽകാലം കട തുടരുവാൻ ഉള്ള അനുവാദവും നൽകി. ഇതോടെ ഒന്നര മണിക്കൂർ നേരം പോലീസിനെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തിയ സംഭവങ്ങൾക്ക് വിരാമമായി.

Leave a Comment