ബസിനുള്ളില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ എന്തു ചെയ്യണമെന്നറിയാതെ അലറിക്കരഞ്ഞപ്പോള്‍ കമ്ബിക്കടിയിലൂടെ നുഴഞ്ഞു കയറി രേഷ്ന രക്ഷിച്ചത് നിരവധി പേരുടെ ജീവന്‍

by Reporter

കെ.എസ്.ആര്‍.ടി.സി ബസ് സ്വയം സ്റ്റാര്‍ട്ടായി മുന്നോട്ട് നീങ്ങിയപ്പോള്‍ ആരെയും അത്ഭുതപ്പെടുത്തിപ്പെടുത്തിക്കൊണ്ട് ഡ്രൈവര്‍ സീറ്റിലേക്ക് ചാടിക്കയറി ബ്രേക്ക് ചവിട്ടി ബസ് നിറുത്തിയ യുവതി ആയിരുന്നു കഴിഞ്ഞ ദിവസം എര്‍ണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാഡില്‍ താരമായി മാറിയത്. കലൂര്‍ – പേരണ്ടൂര്‍ പാവക്കുളം ക്ഷേത്രത്തിന് അടുത്തുള്ള ദര്‍ശന അപ്പാര്‍ട്ട്മെന്റില്‍ താമസ്സിക്കുന്ന റെയില്‍വേ ജീവനക്കാരന്‍ അരുണിന്റെ ഭാര്യ രേഷ്നയാണ് തന്‍റെ ധൈര്യവും മന:സാന്നിദ്ധ്യവും കൊണ്ട് നിരവധി പേരുടെ ജീവന്‍ രക്ഷിച്ചത്.

തുറവൂരിലുള്ള തന്‍റെ ടെക്സ്റ്റൈല്‍ ഷോപ്പായ ബ്ളൂ ബെറിയിലേക്ക് പോകുന്നതിന് വേണ്ടി  എറണാകുളം സ്റ്റാന്‍ഡില്‍ വന്നതായിരുന്നു രേഷ്ന. തുടര്‍ന്നു ആലപ്പുഴയിലേക്ക് പോകാനായി സ്റ്റാന്‍റില്‍ ഉണ്ടായിരുന്ന ഫാസ്റ്റ് പാസഞ്ചറില്‍ കയറി മുന്നിലുള്ള സീറ്റില്‍ ഇരുന്നു. ഇരുപതിലധികം യാത്രക്കാര്‍ ബസിനുള്ളില്‍ ഉണ്ടായിരുന്നു. അപ്പോഴാണ് വളരെ അപ്രതീക്ഷിതാമായി ബസ് മുന്നോട്ട് നീങ്ങിയത്. വാഹനം മുന്നോട്ട് തനിയെ സ്റ്റാര്‍ട്ട് ആവുകയും ചെയ്തു. ഇതോടെ ബസിനുള്ളിലെ സ്ത്രീകള്‍ ഉച്ചത്തില്‍ നിലവിളിച്ചു. ഉടന്‍ തന്നെ രേഷ്ന തന്‍റെ മനസ്സാന്നിധ്യം വീണ്ടെടുത്ത്  മുന്നിലെ കമ്ബിക്കടിയിലൂടെ ഊഴ്ന്ന്  കയറി ഡ്രൈവര്‍ സീറ്റിനരികില്‍ നിന്നു കൊണ്ട് ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുക ആയിരുന്നു. അപ്പോഴേക്കും ഇരുപത് മീറ്ററിലധികം നീങ്ങിയ ബസ് യാത്രക്കാര്‍ കാത്തുനില്‍ക്കുന്ന കെട്ടിടത്തിന് മുന്നിലെത്തിയിരുന്നു. അപ്പോഴേക്കും സ്റ്റാന്‍ഡിലുണ്ടായിരുന്ന ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തി. ഉടന്‍ തന്നെ അവരില്‍ ഒരാള്‍ ബസിനുള്ളില്‍ കയറി എഞ്ചിന്‍ ബസ് ഓഫ് ചെയ്തു. അവിടെ കൂടിയ എല്ലാവരും രേഷ്നയെ അഭിനന്ദിച്ചു. ഡ്രൈവിംഗ് അറിയില്ലങ്കിലും ബ്രേക്ക് ഏതാണെന്ന് രേഷ്നക്കു നിശ്ചയം ഉണ്ടായിരുന്നു. ഏത് അടിയന്തര ഘട്ടത്തിലും ഒട്ടും മനഃസ്സാന്നിധ്യം കൈവിടാത്ത വ്യക്തിയാണ് രേഷ്നയെന്ന് ഭര്‍ത്താവ് അരുണ്‍ പറഞ്ഞു.

Leave a Comment