വരന്‍റെ നിറം കറുപ്പ്; മാറ്റരുടെയോ ചിത്രം കാണിച്ചാണ് വിവാഹത്തിന് സമ്മതിപ്പിച്ചത്; തന്നെക്കാള്‍ പ്രായം കൂടുതലാണ്,; മാലയിട്ടതിന് ശേഷം വിവാഹത്തില്‍ നിന്ന് പിന്മാറി വധു

by Reporter

വിവാഹം മുടങ്ങുന്നതിന് പല കാരണങ്ങളുണ്ടാകും.  തികച്ചും അപ്രതീക്ഷിതമായ കാരണങ്ങളുടെ പേരില്‍ വിവാഹം പാതി വഴിയില്‍ വച്ച് നിന്നു പോയ നിരവധി സംഭവങ്ങളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. കല്ല്യാണ മണ്ഡപം വരെ എത്തിയതിന് ശേഷം പോലും  പല വിവാഹങ്ങളും നിന്നു പോയിട്ടുണ്ട്. ഇത്തരത്തില്‍ ഉള്ള ഒരു സംഭവമാണ് ഉത്തര്‍പ്രദേശിലെ ഇറ്റാവയിലും അരങ്ങേറിയത്. വേദിയിലെത്തിയ വരന് നിറം കുറഞ്ഞു പോയെന്നും താന്‍ നേരത്തെ കണ്ട ആളല്ല വേദിയില്‍ എത്തിയതെന്നും പറഞ്ഞാണ് വധു കല്ല്യാണ മണ്ഡപത്തില്‍ നിന്നും ഇറങ്ങി പോയത്. രവി യാദവ്, നീത യാദവ് എന്നിവരുടെ വിവാഹമാണ് വധുവിന്‍റെ അപ്രതീക്ഷിത നിലപാടിന്റെ പേരില്‍ മുടങ്ങിയത്.

ഇരുവരും വിവാഹ മാലകള്‍ പരസ്പരം കൈമാറിയതിന് ശേഷം  അഗ്നി കുണ്ഡത്തിന് ചുറ്റും വലവെക്കാന്‍ തുടങ്ങിയ സമയത്താണ് അത്യന്തം നാടകീയമായ സംഭവങ്ങള്‍ ഉണ്ടായത്. ഇവരുടെ ആചാരമനുസരിച്ച് ഏഴു പ്രാവശ്യമാണ് അഗ്നിക്ക് ചുറ്റും വലം വെക്കേണ്ടത്. പക്ഷേ രണ്ടുത വണ വലം വെച്ചതിന് ശേഷം വധു വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി പറയുകയായിരുന്നു. ഇതോടെ ബന്ധുക്കളും മറ്റും ആകെ അങ്കലാപ്പിലായി.  

തന്നെ മാറ്റരുടെയോ ചിത്രം കാണിച്ചാണ് വിവാഹത്തിന് സമ്മതിപ്പിച്ചതെന്നു വധു ആരോപിച്ചു. മാത്രമല്ല വരന് തന്നെക്കാള്‍ പ്രായം ഉണ്ടെന്നും കറുത്ത നിറം ആണെന്നും വധു ആരോപിച്ചു. അവിടെ ഉണ്ടായിരുന്ന ബന്ധുക്കള്‍ വധുവിനെ അനുനയിപ്പിക്കാനുള്ള  ശ്രമം നടത്തിയെങ്കിലും നടന്നില്ല. ഇതോടെ മനം മടുത്ത് വരന്‍ വിവാഹവേദി വിട്ടിറങ്ങി. വധുവിന് പാരിതോഷികമായി നല്‍കിയ വിലപിടിപ്പുള്ള ആഭരണങ്ങള്‍ തിരികെ ലഭിച്ചില്ലെന്ന്  വരന്റെ പിതാവ്
പിന്നീട്  പൊലീസിന് നല്കിയ  പരാതിയില്‍ പറയുന്നു. തന്റെ ജീവിതത്തെത്തന്നെ ഈ സംഭവം പ്രതിസന്ധിയിലാക്കിയെന്ന് വരന്‍ രവി യാദവ് പറഞ്ഞു. വധുവിന്‍റെ ആരോപണങ്ങള്‍ അയാള്‍ തള്ളിക്കളഞ്ഞു. പെണ്‍കുട്ടിയും കുടുംബവും ഒന്നിലേറെ തവണ കണ്ടിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

Leave a Comment