ദണ്ഡിയാത്രയില്‍ പങ്കെടുത്ത ഒരേയൊരു മലയാളി; അറിയണം ഗാന്ധിജി ടൈറ്റസ്ജി എന്നു വിളിച്ച ഈ ക്രിസ്ത്യന്‍ പുരോഹിതനെ

by Reporter

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി നയിച്ച ദണ്ഡിയാത്രയുടെ ചിത്രത്തിൽ മലയാളി ആയ ഒരു ക്രിസ്ത്യൻ പുരോഹിതനുണ്ട്. ഗാന്ധിജി, സ്നേഹത്തോടെ ടൈറ്റസ്ജി എന്നു വിളിച്ച മാരാമൺക്കാരൻ തേവർത്തുണ്ടിയിൽ ടൈറ്റസ്.

91 വർഷം മുമ്പ് സബർമതി ആശ്രമത്തിൽ നിന്നും തുടക്കം കുറിച്ച ദണ്ഡി യാത്രയിൽ പങ്കെടുത്ത 81 പേരില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരേ ഒരു മലയാളിയാണ് അദ്ദേഹം. 385 കിലോമീറ്റർ നീണ്ട ആ യാത്രത്തില്‍ പങ്കെടുത്തതിന് അന്ന് 25 –വയസ് പ്രായം ഉണ്ടായിരുന്ന ടൈറ്റസും മറ്റുള്ളവരുടെ ഒപ്പം കൊടിയ പീഡനത്തിനിരയായിരുന്നു. യെർവാദ ജയിലിൽ ഒരു മാസം ശിക്ഷ അനുഭവിക്കേണ്ടതായും വന്നു. മാരാമണിലെ വളരെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്  പത്താം ക്ലാസ് വിജയിച്ചപ്പോള്‍ തന്നെ സ്‌കൂൾ അധ്യാപകനായി ജോലി കിട്ടിയിരുന്നു.

എന്നാല്‍ അത് ഉപേക്ഷിച്ച് അദ്ദേഹം വടക്കേ ഇന്ത്യക്ക് വണ്ടി കയറി. അലഹബാദിലെ കാർഷിക കോളേജിൽ നിന്ന് ക്ഷീരവികസനത്തിൽ ഡിപ്ലോമ നേടുക ആയിരുന്നു ലക്ഷ്യം. ചെറിയ ജോലികള്‍ ചെയ്തു അദ്ദേഹം ഭക്ഷണത്തിനുള്ള വഴി കണ്ടെത്തി. ഡിപ്ലോമ പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് അധികം വൈകാതെ തന്നെ  കോളേജിന്റെ പശുവളർത്തൽ കേന്ദ്രത്തിൽ ജോലിയും ലഭിച്ചു. രണ്ട് വർഷത്തിന് ശേഷമാണ് ഗാന്ധിജിയുടെ സബർമതി ആശ്രമത്തിൽ ഒരു ക്ഷീരവിദഗ്ധനെ ആവശ്യമുണ്ടെന്നുള്ള വിവരം ടൈറ്റസ് അറിയുന്നത്. 

ഒരു ദീപാവലി ദിവസത്തിൽ സബർമതിയിലെത്തിച്ചേര്‍ന്ന ടൈറ്റസ് മഹാത്മാ ഗാന്ധിജിയെ നേരില്‍ കണ്ടു. ആശ്രമത്തിനോട് ചേര്‍ന്നുന്ന ഗോശാലയുടെ ചുമതല ഗാന്ധിജി അദ്ദേഹത്തിന് നല്കി. ശമ്പളമുണ്ടാകില്ല,  ഭക്ഷണവും രണ്ട് ജോടി ഖാദി വസ്ത്രവും സൗജന്യംമായി ലഭിക്കും.   വിവാഹിതരാണെങ്കില്‍പ്പോലും ആശ്രത്തിനുള്ളില്‍ ബ്രഹ്മചര്യം നിർബന്ധമാണ്. ആശ്രമത്തിലെ എല്ലാ ജോലികളും ചെയ്യണം. ദിവസവും നടക്കുന്ന പ്രാർത്ഥനയിൽ പങ്കെടുക്കണം. 1934 -ൽ കേരള സന്ദർശനത്തിനെത്തിയ ഗാന്ധിജിയെ ടൈറ്റസിന്‍റെ വൃദ്ധനായ പിതാവിനെ സന്ദർശിച്ചിരുന്നു.

1935 -ൽ ആണ് അദ്ദേഹം സബർമതി വിടുന്നത്. പിന്നീട് ടൈറ്റസും കുടുംബവും കഴിഞ്ഞത് ഭോപ്പാലിലാണ്. സ്വാതന്ത്ര്യം കിട്ടിയത്തിന് ശേഷം കാർഷിക വകുപ്പിൽ ജോലി സ്വീകരിച്ച അദ്ദേഹം മരിക്കുന്നതു വരെ ഗാന്ധിയനായിരുന്നു.

Leave a Comment