ഊരിമാറ്റിയ അടിവസ്ത്രങ്ങള്‍ മേശപ്പുറത്ത് കൂട്ടിയിട്ടു; പരീക്ഷ കഴിഞ്ഞു പോകാന്‍ നേരം കൈയില്‍ ചുരുട്ടിപ്പിടിച്ചു കൊണ്ട് പോകാന്‍ നിര്‍ബന്ധിച്ചു; വെളിപ്പെടുത്തലുമായി വിദ്യാര്‍ത്ഥിനികള്‍

by Reporter

കൊല്ലം ആയൂര്‍ പരീക്ഷാകേന്ദ്രത്തില്‍ നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടു പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത്. കൊട്ടാരക്കര ഡി വൈ എസ് പിക്ക് മുന്നിലെത്തിയാണ് മൂന്ന് പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്.

അടിവസ്ത്രം അഴിപ്പിച്ചു വച്ചതിനാല്‍ മുടി മുന്നിലേക്കിട്ടാണ് പെണ്‍കുട്ടികള്‍ പരീക്ഷ എഴുതിയതെന്ന് കുട്ടികള്‍ പറയുന്നു. കൂടാതെ പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികളോട് അടിവസ്ത്രം കൈയില്‍ ചുരുട്ടിപ്പിടിച്ചു കൊണ്ട് പോകാന്‍ പറഞ്ഞതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

ഹുക്കുള്ള അടിവസ്ത്രമാണോ എന്നു തിരക്കിയതിന് ശേഷം അടച്ചുറപ്പില്ലാത്ത മുറിയില്‍ പോയി അടിവസ്ത്രം മാറാന്‍ നിര്‍ദേശിക്കുക ആയിരുന്നു. എല്ലാവരുടെയും അടിവസ്ത്രങ്ങള്‍ അവിടെ ഉണ്ടായിരുന്ന മേശയില്‍ കൂട്ടിയിടുക ആയിരുന്നു. അമ്മയുടെ ഷാള്‍ കൊണ്ട് മറച്ചു പിടിച്ചാണ് അടിവസ്ത്രം ഊരി മാറ്റിയത്. പരീക്ഷക്കു ശേഷം പുറത്തിറങ്ങുമ്ബോള്‍ തങ്ങളുടെ വസ്ത്രം തിരിച്ചു കിട്ടുമോയെന്ന് സംശയിച്ചാണ് പുലരും എക്സാമ് ഹാളിലേക്ക് കയറിയതെന്നും വിദ്യാര്‍ത്ഥികള്‍  പറയുന്നു.

മിക്ക കുട്ടികള്‍ക്കും ഷാള്‍ ഇല്ലാത്തതിനാല്‍ വസ്ത്രം അഴിച്ചു മാറ്റിയത് അവരെ വല്ലാത്ത മാനസിക സമ്മര്‍ദ്ദത്തിന് ഇരയാക്കിയിട്ടുണ്ട്. രണ്ടു വശത്തേക്കും മുടി മുന്നിലേക്ക് ഇട്ടാണ് കുട്ടികള്‍ എക്സാമ് ഹാളില്‍ കയറിയത്. മാത്രവുമല്ല ആണ്‍കുട്ടികളുടെ ഒപ്പം ഒരുമിച്ചിരുന്നു പരീക്ഷ എഴുതേണ്ടി വന്നതും അവരില്‍ വല്ലാത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കി. പരീക്ഷ കഴിഞ്ഞു തിരികെ ഇറങ്ങിയപ്പോള്‍ അടിവസ്ത്രം എടുക്കുന്നടിത്ത് വലിയ തിരക്കായിരുന്നു. അടിവസ്ത്രം കൈയില്‍ ചുരുട്ടിക്കൊണ്ടു പോകാനാണ് അവിടെ ഉണ്ടായിരുന്നവര്‍  പറഞ്ഞതെന്നും പെണ്‍കുട്ടികള്‍ ആരോപിക്കുന്നു.

ഈ സംഭവം വലിയ വിവാദമായി മാറിയതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Leave a Comment