താഴ്ന്ന ജാതി ഏത് ? എം.എ. ഹിസ്റ്ററി രണ്ടാം സെമസ്റ്ററിലെ ചോദ്യം വിവാദത്തില്‍….ചോദ്യം തയ്യാറാക്കിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം

by Reporter

അകമേ തള്ളിക്കളയുകയും പുറമെ താലോലിക്കുകയും ചെയ്യുന്ന ഒന്നാണ് ജാതീയത.   പരിഷ്കൃത സമൂഹത്തില്‍പ്പോലും വളരെ ഗോപ്യമായി നിലനില്‍ക്കുന്ന ഓണന്നതെന്നത് പരസ്യമായ രഹസ്യമാണ്.  എന്നാല്‍ സര്ക്കാര്‍ സാംവിധാനങ്ങളുടെ ഭാഗത്ത് നിന്നും അത്തരം ഒരു നടപടി നേരിടേണ്ടി വന്നാലോ. തമിഴ്‌നാട്ടിലെ താഴ്ന്നജാതി ഏതെന്ന സേലം പെരിയാര്‍ സര്‍വകലാശാലയിലെ എം.എ. ഹിസ്റ്ററി രണ്ടാം സെമസ്റ്ററിലെ ചോദ്യം അത്തരത്തില്‍ ഒന്നായി വേണം കാണാന്‍. 

പെരിയാര്‍ സര്‍വകാലശാല നടത്തിയ പരീക്ഷയിലാണ് ഇത്തരം ഒരു ചോദ്യം ഉള്‍പ്പെട്ടത്. സംഭവം വിവാദമായതോടെ കൂടുതല്‍ അന്വേഷിക്കാനൊരുങ്ങുകയാണെന്നു വൈസ് ചാന്‍സലര്‍ ഡോ. ആര്‍. രാമസ്വാമി ജഗനാഥന്‍ അറിയിച്ചു. മറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള കോളേജിലെ അധ്യാപകരാണ് പരീക്ഷക്ക് ചോദ്യം തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെ വിദ്യാര്‍ഥികളുടെ കൈവശം എത്തുന്നതുവരെ ചോദ്യപ്പേപ്പറിനെക്കുറിച്ച്‌ സര്‍വകലാശാലയിലുള്ള മറ്റ് അധ്യാപകര്‍ക്ക് യാതൊരു അറിവും ഉണ്ടായിരിക്കുകയില്ലന്നു ഡോ. ആര്‍. രാമസ്വാമി ജഗനാഥന്‍ പറഞ്ഞു. വിവാദ ചോദ്യം ഉള്‍പ്പെട്ട വിഷയത്തിനു പകരം പരീക്ഷ നടത്തുന്ന കാര്യം തങ്ങളുടെ പരിഗണനയിലാണെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു. ഈ രീതിയിലുള്ള ഒരു ചോദ്യം ചോദ്യപ്പേപ്പറില്‍ ഉള്‍പ്പെടുത്തിയ നടപടി വളരെ ഔര്‍ഭാഗ്യകരമാന്നു വൈസ് ചാന്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.

ഏതായാലും ഈ  ചോദ്യവുമായി ബന്ധപ്പെട്ടു വലിയ വിവാദമാണ് സമൂഹത്തിന്‍റെ നാനാ തുറയില്‍ നിന്നും ഉയരുന്നത്. ഈ ചോദ്യം ഉള്‍പ്പെടുത്തിയ അധ്യാപകര്‍ക്കെതിരേ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് പി.എം.കെ. സ്ഥാപക പ്രസിഡന്റ് എസ്. രാമദാസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇത്തരം ഒരു ചോദ്യം നാട്ടിലെ പിന്നാക്ക വിഭാഗത്തെ മുഴുവനും അപമാനിക്കുന്നതിന് തുല്യമാണ്. സമൂഹത്തില്‍ ജാതീയമായ വിഭാഗീയത സൃഷ്ടിക്കുന്നതിനും താഴ്ന്ന ജാതിക്കാരെ അപമാനിക്കുന്നതുമാണ് ഈ ചോദ്യമെന്ന് അദ്ദേഹം പ്രതികരിച്ചു. പരീക്ഷയുടെ ചോദ്യങ്ങള്‍ പെരിയാര്‍ സര്‍വകലാശാല തന്നെ  തയ്യാറാക്കണം. സമൂഹികമായ അസമത്വം മൂലം  പ്രശ്‌നങ്ങളുണ്ടാകുന്ന ചോദ്യങ്ങള്‍ അതുവഴി ഒഴിവാക്കാനാവും. ജാതീയതെക്കെതിരെ പോരാടിയ പെരിയാറിന്റെ പേരിലുള്ള ഈ സര്‍വകലാശാലയിലെ പരീക്ഷയില്‍ തന്നെ ഇത്തരം ചോദ്യം ഉള്‍പ്പെട്ടത് വിരോധാഭാസമാണെന്നും രാമദാസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Comment