വരുന്നൂ മലബാര്‍ ബ്രാന്‍ഡി; ജവാന്‍റെ ഉല്‍പാദനം ഇരട്ടിയാക്കും; രണ്ടും കല്‍പ്പിച്ച് സര്‍ക്കാര്‍; മദ്യപാനികളെ ലക്ഷ്യം വച്ച് പുതിയ നീക്കം

by Reporter

മദ്യ ഉപഭോഗം വളരെയധികം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഓരോ ഉത്സവ സീസണുകളിലും മലയാളികള്‍ കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. സംസ്ഥനത്തിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗങ്ങളില്‍ ഒന്നായാണ് മദ്യവില്‍പ്പനയെ കരുതുന്നത്. ഇത് മുന്നില്‍ക്കണ്ട്കൊണ്ടാണ് സംസ്ഥാനത്ത് കൂടുതലായി മദ്യം ഉല്‍പാദിപ്പിക്കാന്‍ സര്ക്കാര്‍ തയ്യാറെടുക്കുന്നത്. മദ്യപാനികളെ ലക്ഷ്യം വച്ച്കൊണ്ട്  സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ ബ്രാന്‍ഡിയാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. മാത്രവുമല്ല ഏറ്റവും അധികം വില്‍പ്പനയുള്ള ജവാന്‍ റമ്മിന്‍റെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു. പ്രധാനമായും ബവ്കോയിലെ മദ്യകമ്ബനികളുടെ പ്രാധിനിത്യം കുറയ്ക്കുന്നതിനു വേണ്ടിയാണ്  ബ്രാന്‍ഡി ഉല്‍പാദനം തുടങ്ങുന്നതിനും റമ്മിന്‍റെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും സര്ക്കാര്‍ തീരുമാനിച്ചത്.

ഇപ്പോഴത്തെ കണക്ക് അനുസരിച്ച് തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സില്‍ 63000 ലീറ്റര്‍ ജവാന്‍ മദ്യമാണ് ഉല്‍പാദിപ്പിക്കുന്നത്. പുതിയ തീരുമാനം അനുസരിച്ച് ഇത് ഒരു ലക്ഷത്തി നാല്‍പത്തിനാലായിരം ലീറ്റര്‍ ആയി കൂട്ടാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് നിലവിലുള്ള വില കുറഞ്ഞ മദ്യത്തിന്‍റെ ക്ഷാമം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ കൂടുതല്‍ മദ്യം ഉല്‍പാദിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ എം.ഡി ചുമതലയേറ്റെടുത്തതിനു ശേഷം പ്രധാനമായി ചര്ച്ച ചെയ്തത് ഇതുമായി ബന്ധപ്പെട്ട വിഷയം  ആയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് ഈ പുതിയ തീരുമാനം എടുത്തത്. വളരെ വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്നുമാണ് ഈ ബ്രാന്‍ഡി ഉല്‍പാദിപ്പിക്കുന്നത്. വരുന്ന ഒരു മാസത്തിനകം തറക്കല്ലിട്ട് ആറുമാസത്തിനകം ഉല്‍പാദനം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ ഡിസ്റ്റ്ലറിയുടെ ശേഷിയുടെ പരമാവധി ഉത്പാദിപ്പിക്കാനാണ് തീരുമാനം. ഇതിനോടൊപ്പം  ജവാന്‍റെ ഉല്‍പാദനം കൂട്ടാനും തീരുമാനമെടുത്തിട്ടുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ നാലു ബോട്ട്ലിങ്ങ് ലൈനുകളാണുള്ളത്. ഇതു ആറു ലൈനുകളുമായി ചേര്‍ത്ത് പത്തു ലൈനുകളാക്കി മാറ്റാനാണ് നിശ്ചയിച്ചിട്ടുള്ളത്. രണ്ടു ലൈനുകള്‍ക്കു കൂടി ഇപ്പോള്‍ അംഗീകാരം കിട്ടിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ലൈനുകള്‍ക്ക് അംഗീകാരം കിട്ടിയില്ലങ്കില്‍  നഷ്ടം വരുമെന്നു ബവ്കോ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അംഗീകാരം കിട്ടി ഉടന്‍ തന്നെ പ്രവര്‍ത്തനം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Leave a Comment