ദിലീപിന്റെ പുക കാണാന്‍ നടക്കുന്നവരാണ് അനാവശ്യ പ്രചരണം നടത്തുന്നത്. ഇങ്ങനെയുള്ള ദ്രോഹികളുടെ നാക്ക് പുഴുത്ത് പോവും; എത്ര ശത്രുതയുണ്ടെങ്കിലും ഒരു മനുഷ്യനേക്കുറിച്ചും ഇത്തരത്തിലുള്ള കള്ളങ്ങള്‍ പറയരുത്; ശാന്തിവിള ദിനേശ്

by Reporter

മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയും നടി ആക്രമൈക്കപ്പെട്ട കേസ്സില്‍ ആരോപണ വിധേയനായ നടന്‍ ദിലീപും തമ്മില്‍ വളരെ വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്ന ചാനല്‍ വാര്‍ത്തയ്ക്കെതിരെ സംവിധായകന്‍ ശാന്തിവിള ദിനേശ് രംഗത്ത്. സ്വന്തം യൂട്യൂബ് ചാനലായ ലൈറ്റ് ആക്ഷന്‍ ക്യാമറയിലൂടെയാണ് അദ്ദേഹം അഭിപ്രായം പങ്ക് വച്ചത്.

താന്‍  ദിലീപാണെന്നും പറഞ്ഞു ദിലീപ് ശ്രീലേഖയ്ക്ക് ഒരു മെസജ് ഇട്ടു. അത്തരത്തില്‍ ഒരു മെസേജ് 2021 ല്‍ ഇടണമെങ്കില്‍ അതിന് മുന്‍പ് തന്നെ അവരെ ദിലീപിന് പരിചയമുണ്ടോ… ? ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയെന്നും തന്‍റെ പ്രോഗ്രാമുകള്‍ കാണണമെന്നും ഒരു മെസേജ് അവരും തിരികെ നല്കിയിട്ടുണ്ട്. അതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വാര്‍ത്തയെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

ഇത്തരം ഒരു വാര്‍ത്ത ചാനലിന് എങ്ങനെയാണ് ലഭിച്ചത്. ദിലീപിന്റയോ ഐ ജീ ശ്രീലേഖയുടെ അനുവാദത്തോടെയാണോ ഈ വാര്‍ത്ത ചാനലുകള്‍ പ്രസിദ്ധീകരിച്ചത്. ഇത്  ഒരാളുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്ന് കയറ്റമാണ്. തന്റെ വീട്ടില്‍ നിന്നും പൊലീസ് എടുത്തുകൊണ്ട പോയ മെസേജുകള്‍ ഉപയോഗിച്ച് തന്നെ മോശക്കാരനാക്കാനാക്കുന്നതിനായി അത് പുറത്ത് വിടുമെന്ന് ദിലീപ് പറഞ്ഞത് സത്യമല്ലേയെന്ന് ശാന്തിവിള ദിനേശ് ചോദിക്കുന്നു.

ഇപ്പോള്‍  ശ്രീലേഖയ്ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെ ശാന്തിവിള ദിനേശ് തള്ളിക്കളയുന്നു. ദിലീപ് ജയിലില്‍ കിടക്കുമ്ബോള്‍ അന്നത്തെ ജയില്‍ ഡി ജി പി ആയിരുന്ന ആര്‍ ശ്രീലേഖ ചെയ്തു കൊടുത്ത കാര്യങ്ങളൊക്കെ ഔദ്യോഗികമായിരുന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ദിലീപിന് കിടക്കയും, പുതപ്പും, കുടിക്കാനൊരു കരിക്കും നല്‍കിയതാണ് ശ്രീലേഖ ചെയ്ത വലിയ ക്രൂരതയായി മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ശ്രീലേഖ നോക്കുമ്ബോള്‍ മലയാള സിനിമ കണ്ട ഏറ്റവും വിപണന മൂല്യമുള്ള ഒരു നടന്‍ നിലത്ത് കിടക്കുന്നതും, എഴുന്നേല്‍ക്കാന്‍ കഴിയാതെ ശര്‍ദ്ദിക്കുന്നതുമാണ് കാണുന്നത്. അങ്ങനെയുള്ള ഒരാളിന് ചികിത്സ കൊടുത്തതിനെയാണ് ദിലീപിന്റെ പുക കാണാന്‍ നടക്കുന്നവര്‍ അനാവശ്യ പ്രചരണം നടത്തുന്നത്. ഇങ്ങനെയുള്ള ദ്രോഹികളുടെ നാക്ക് പുഴുത്ത് പോവില്ലേ. എത്ര ശത്രുതയുണ്ടെങ്കിലും ഒരു മനുഷ്യനേക്കുറിച്ചും ഇത്തരത്തിലുള്ള കള്ളങ്ങള്‍ പറയരുതെന്ന് ശാന്തിവിള ദിനേഷ് പറയുന്നു. ശ്രീലേഖ ചെയ്തതൊക്കെ ഔദ്യോഗികമായ കാര്യങ്ങളാണെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേര്‍ത്തു.

Leave a Comment