16 കാരിയെ വിവാഹം കഴിപ്പിച്ചു തരണമെന്ന ആവശ്യവുമായി 19കാരന്‍  വൈദ്യുതി ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി; പിന്നീട് സംഭവിച്ചത്

by Reporter

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 16 കാരിയെ  വിവാഹം കഴിപ്പിച്ച് തരണമെന്ന ആവശ്യവുമായി 19 വയസുകാരന്‍ വൈദ്യുതി ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി. ഇന്നലെ രാവിലെയോടെയാണ് സംഭവം നടക്കുന്നത്. സൌത്ത് ചെന്നൈയിലെ ക്രോംപേട്ടിലാന് വിദ്യാര്‍ത്ഥി  വൈദ്യുതി ടവറിനു മുകളില്‍ വലിഞ്ഞു കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഈ വിദ്യാര്‍ത്ഥി മറ്റാരും കാണാതെ ടവറിനു മുകളില്‍ കയറി നിലയുറപ്പിച്ചപ്പോഴാണു സമീപവാസികള്‍ പോലും ഇത് കാണുന്നത്.

തനിക്ക് 16 കാരിയെ വിവാഹം കഴിക്കുന്നതിന് പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ ഭാഗത്തു നിന്നും യാതൊരു വിധമായ എതിര്‍പ്പും ഉണ്ടാകരുതെന്ന ആവശ്യമുന്നയിച്ചാണ് 19 കാരന്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. ടവറിനു മുകളിലെത്തിയ ഇയാള്‍ തന്റെ ആവശ്യം ഉറക്കെ വിളിച്ചു പറയുകയും ചെയ്തു. പെണ്‍കുട്ടിയുടെയും വീട്ടുകാരുടെയും ഭാഗത്ത് നിന്നും അനുകൂലമായ മറുപടി ഉണ്ടാകാത്ത പക്ഷം താഴേക്കു ചാടി ആത്മഹത്യ ചെയ്യുമെന്നു കാമുകന്‍ ഭീഷണി മുഴക്കി. സംഭവം അറിഞ്ഞത്തിയ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ നഗരത്തിലേക്കുള്ള ഹൈ ടെന്‍ഷന്‍ ലൈന്‍ ഓഫ് ചെയ്തു. ഇതോടെ ക്രോംപേട്ടിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങി.

അധികം വൈകാതെ ഫയര്‍ഫോഴ്സും പൊലീസും ഇരുവരുടെയും ബന്ധുക്കളും സംഭവ സ്ഥലത്തെത്തി യുവാവിനെ ആശ്വസിപ്പിച്ചു താഴെ ഇറക്കുന്നതിനുള്ള ശ്രമം നടത്തിയെങ്കിലും അതിന് യുവാവ് തയാറായില്ല. ഒടുവില്‍ മറ്റൊരു മാര്‍ഗവുമില്ലാതെ പൊലീസ് ഒരു തന്ത്രം പ്രയോഗിച്ചു. അവര്‍ കാമുകിയായ പെണ്‍കുട്ടിയെ സംഭവ സ്ഥലത്ത് കൊണ്ട് വന്നു. ടവറിനു മുകളില്‍ നിന്നും താഴെ ഇറങ്ങി വന്നാല്‍ മാത്രമേ ബന്ധം തുടരൂ എന്ന് കാമുകി തീര്‍ത്തു പറഞ്ഞു. കാമുകിയുടെ ഈ ആവശ്യത്തിനു മുന്നില്‍ കാമുകന്‍ കീഴടങ്ങി.

ഇതോടെ ഇയാള്‍ ടവറില്‍നിന്ന് താഴേക്ക് ഇറങ്ങാന്‍ തുടങ്ങി. സംഭവ സ്ഥലത്തുണ്ടായിരുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നു യുവാവിനെ താഴെ ഇറക്കാന്‍ സഹായിക്കുകയും ചെയ്തു. ഇതോടെ രണ്ടു മണിക്കൂറോളം നീണ്ട ആശങ്കയ്ക്ക് വിരാമമായി. താഴെയെത്തിയ യുവാവിനെ കൗണ്‍സിലിങ്ങിനു  നിര്‍ദ്ദേശിച്ചിരിക്കുകയാണ് പൊലീസ്. പക്ഷേ ഇരുവരുടെയും വിവാഹക്കാര്യത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ഭാഗത്ത് നിന്നും യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല.

Leave a Comment