സണ്ണി ലിയോണിനെ ആരാധിക്കുന്നവര്‍ പോലും ലൈംഗിക തൊഴിലാളികളെ അംഗീകരിക്കുന്നില്ല… ലൈംഗിക തൊഴിലിനെ അംഗീകരിക്കാന്‍ മടിക്കുന്നവരാണ് ലൈംഗീക തൊഴിലാളികളെ തേടിയെത്തുന്നത്; ശീതള്‍ ശ്യാം

by Reporter

നമ്മുടെ സമൂഹത്തില്‍ വളരെയധികം വിവേചനം നേരിടുന്ന ഒരു വിഭാഗമാണ് ട്രാന്സ്ജന്‍ററുകള്‍. സമൂഹ മാധ്യമങ്ങളുടെ വളര്‍ച്ചയും തുറന്ന സംവാദങ്ങളും ഒരു പരിധിവരെ ആ വിവേചനത്തിന് തടയിടുന്നുണ്ട്. അപ്പോഴും വലിയൊരു വിഭാഗത്തിന്റെ ഉള്ളിലും ഈ ഒരു വിവേചനം നില നില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ മലയാളികളുടെ അത്തരം ചിന്താഗതിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് എന്ന നിലയില്‍ സമൂഹ മാധ്യമത്തിലൂടെ പ്രശസ്ഥയായ ശീതള്‍ ശ്യാം.

നീലച്ചിത്ര താരമായിരുന്ന ബോളിവുഡ് നടി സണ്ണി ലിയോണിനെ ആരാധിക്കുന്നവര്‍ പോലും ലൈംഗിക തൊഴിലാളികളെ അംഗീകരിക്കുന്നില്ലെന്ന് അഭിപ്രായപ്പെടുകയാണ് ശീതള്‍. സ്ത്രീ എന്നതിന് ലെസ്ബിയന്‍, ബൈ സെക്ഷ്വല്‍, ട്രാന്‍സ് വുമണ്‍, ട്രാന്‍സ് സെക്ഷ്വല്‍ തുടങ്ങി നിരവധി സ്വത്വങ്ങളുണ്ട്. പക്ഷേ ലിംഗാടിസ്ഥാനത്തില്‍ മാത്രമാണ് ഇപ്പൊഴും സ്ത്രീകളെ അംഗീകരിക്കുന്നതെന്ന് ശീതള്‍ പറയുന്നു.

ലൈംഗിക തൊഴിലിനെ അംഗീകരിക്കാന്‍ മടിക്കുന്നവര്‍ തന്നെയാണ് പലപ്പോഴും ലൈംഗീക തൊഴിലാളികളെ തേടിയെത്തുന്നതെന്നും അവര്‍ പറയുന്നു. കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനെത്തിപ്പോഴാണ് അവര്‍ ഇത്തരം ഒരു അഭിപ്രായം മുന്നോട്ട് വച്ചത്. അഭ്യസ്തവിദ്യരായ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികള്‍ക്ക് അവര്‍ പഠിച്ച മേഖലയില്‍ പോലും ജോലി ലഭിക്കുന്നില്ല. ട്രാന്‍സ്‌ജെന്‍ഡറുകളെ ജോലിക്ക് ചെയ്യാന്‍ കൊള്ളില്ലെന്ന ഒരു പൊതു ചിന്ത നമ്മുടെ സമൂഹം ഇപ്പൊഴും വച്ചുപുലര്‍ത്തുന്നു. അതിന്‍റെ ഭാഗമായാണ് സ്ത്രീകളുടെ മാത്രമായി ഒരു  ചലച്ചിത്രോത്സവം നടത്തേണ്ടി വരുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ സ്ഥാനം കലാലോകത്ത് ഉയര്‍ത്തിക്കാട്ടേണ്ടതായി ഉണ്ട്. ഇപ്പോള്‍ പുരുഷന്‍മാര്‍ക്ക് മാത്രമായി ചാര്‍ത്തിക്കൊടുക്കുന്ന പദവികള്‍ മാറിയേ മതിയാകൂ. ശരീരത്തെകുറിച്ചും ശരീരത്തിന്‍റെ അവകാശത്തെ കുറിച്ചും സ്‌കൂള്‍തലം മുതല്‍ പഠിപ്പിക്കണം. എണ്‍പതുകളില്‍ ഫെമിനിസമായിരുന്നു ചര്‍ച്ചാ വിഷയം എങ്കില്‍  ഇപ്പോള്‍ ജെന്‍ഡര്‍ ഇക്വാളിറ്റിയാണ് പ്രധാന വിഷയമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Leave a Comment