‘ഞാനാരാണെന്ന് അവര്‍ക്കറിയില്ല’ എന്ന ജയരാജന്റെ ഹൃദയം പൊട്ടി യുള്ള അലര്‍ച്ച മേഘങ്ങള്‍ ഏറ്റു പാടും. ജയരാജന്‍  തീവണ്ടിയില്‍ കയറി യാത്ര ചെയ്യുന്ന ദാരുണമായ ആ ചിത്രം എന്നും ഇന്‍ഡിഗോയെ വേട്ടയാടും. – ബൈജു എന്‍ നായരുടെ കുറിപ്പ് സമൂഹ മാധ്യമത്തില്‍ വൈറല്‍

by Reporter

എല്‍ഡിഎഫ് കണ്‍വീനറായ ഇപി ജയരാജനെ ഇന്‍ഡിഗോ ഫ്ലൈറ്റില്‍ കയറുന്നതില്‍ നിന്നും വിലക്കിയതിനെതിരെ അദ്ദേഹം നടത്തിയ പ്രതികരണം നവ മാധ്യമങ്ങളില്‍ ട്രോള്‍ പെരുമഴയാണ് തീര്‍ത്തത്. അദ്ദേഹത്തിന്റെ ഈ പ്രതികരണത്തെ കളിയാക്കിക്കൊണ്ട് ഇടതു പക്ഷ അനുഭാവികള്‍ പോലും രംഗത്ത് വരികയുണ്ടായി. ഇപ്പോഴിതാ ഈ വിഷയത്തില്‍ വളരെ ശ്രദ്ധേയമായ ഒരു കുറിപ്പ് പങ്ക് വച്ചിരിക്കുകയാണ് മലയാളത്തിലെ പ്രമുഖനായ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റ് ബൈജു എന്‍ നായര്‍.

ജയരാജിന്‍റെ ഉഗ്രശപഥം ഇന്‍ഡിഗോ എയര്‍ലൈന്‍സിനെ വിഴുങ്ങിത്തുടങ്ങുന്ന ആദ്യ ദിവസം തന്നെ ഇന്‍ഡിഗോയില്‍ യാത്ര ചെയ്യേണ്ടി വരുന്ന ഹതഭാഗ്യനാണ് താന്‍ എന്നു തുടങ്ങുന്ന കുറിപ്പില്‍ ഒരു അനുസരണയുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെങ്കിലും ടിക്കറ്റ് നേരത്തെ എടുത്തതുകൊണ്ട് ഇത്തവന്ന കൂടി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാന്‍ താന്‍  നിര്‍ബന്ധിതനാവുകയായിരുന്നുവെന്ന് ബൈജു ചൂണ്ടിക്കാട്ടുന്നു. ഇന്നു ജയരാജണ്ണന്‍്റെ കണ്ണീര്‍ കറുത്ത മേഘങ്ങളായി വിമാനത്തെ പൊതിയും. അതോടെ വിമാനം ആടി ഉലയും. രണ്ട് എഞ്ചിനുകളും തീ കത്തിപ്പോകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

കൂടാതെ ഇന്‍ഡിഗോ ഫ്ലൈറ്റിലെ പൈലറ്റിന് വയറിളക്കം, എയര്‍ ഹോസ്റ്റസുമാര്‍ക്ക് വരട്ടു ചൊറി എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കാണുന്നു. ‘ഞാനാരാണെന്ന് അവര്‍ക്കറിയില്ല’ എന്ന ജയരാജന്റെ ഹൃദയം പൊട്ടി യുള്ള അലര്‍ച്ച മേഘങ്ങള്‍ ഏറ്റു പാടും. കനത്ത മഴയുണ്ടായി വിമാനം റണ്‍വേയില്‍ ഉലഞ്ഞാടും. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്തുള്ള നേതാവിനെ ഇന്‍ഡിഗോയ്ക്ക് അറിയില്ലേയെന്ന് ബൈജു എന്‍ നായര്‍ തന്റെ പോസ്റ്റില്‍ അതി രൂക്ഷമായ ഭാഷയില്‍ പരിഹസിക്കുന്നു.

എന്തായാലും തന്‍റെ യാത്ര മുടക്കാനാവില്ല, പക്ഷേ ജയരായണ്ണനെ അപമാനിച്ച ഇന്‍ഡിഗോയെ വെറുതെ വിടാന്‍ പറ്റില്ല. അതു കൊണ്ട് പ്രഭാത ഭക്ഷണമായി വിളമ്ബുന്ന ഉപ്പുമാവില്‍ ആഞ്ഞു തുപ്പുന്നതോടൊപ്പം ടോയ്‌ലെറ്റില്‍ കയറി, വാതിലടച്ചതിന് ശേഷം ഇന്‍ഡിഗോ തുലയട്ടെ, ജയരായണ്ണന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്യുമെന്നും ബൈജു പറയുന്നു.

തൊഴിലാളി വര്‍ഗത്തിന്‍്റെ നേതാക്കള്‍ക്ക് ആഢംബര യാത്ര നിഷേധിക്കുന്ന വിമാനക്കമ്ബനികള്‍ക്കെതിരെ എന്നും ഇത്തരത്തില്‍ പ്രതിഷേധിക്കും. ജയരാജന്‍  തീവണ്ടിയില്‍ കയറി യാത്ര ചെയ്യുന്ന ദാരുണമായ ആ ചിത്രം എന്നും ഇന്‍ഡിഗോയെ വേട്ടയാടും. ഇന്‍ഡിഗോക്കു ഇനീ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയില്ല. അതുകൊണ്ട്  കാള്‍ മാര്‍ക്സണ്ണന്‍ ഈ യാത്രയില്‍ തന്നെ കാത്തിടട്ടെയെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

Leave a Comment