മറ്റൊരു മഹാമാരി കൂടി; രോഗം പിടി പെടുന്ന മൂന്നിലൊന്നു പേരും കണ്ണിലൂടെ ചോര വാര്‍ന്നൊഴുകി മരണത്തിന് കീഴടങ്ങും; ക്രീമിയന്‍ കോംഗോ ഹെമൊറേജിക് പനി സ്പെയിനില്‍ വ്യാപകമാകുന്നു; കോവിഡിന് ശേഷം മാരക രോഗങ്ങള്‍ പിടി മുറുക്കുമ്പോള്‍

by Reporter

കോവിഡ് മഹാമാരിയുടെ ദുരന്തം പേറുന്നതിനിടെ ഒന്നിന് പിറകെ ഒന്നൊന്നായി പുതിയ പുതിയ രോഗങ്ങള്‍ മനുഷ്യനു മേല്‍ പിടി മുറുക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇന്നോളം കേട്ടിട്ടും അറിഞ്ഞിട്ടും ഇല്ലാത്ത നിരവധി രോഗങ്ങളാണ് ഓരോ ദിവസവും കണ്ടെത്തിക്കൊണ്ടിരിക്കുന്നത്.

ക്രീമിയന്‍- കോംഗോ- ഹെമൊറേജിക് പനി (സി സി എച്ച്‌ എഫ്) എന്ന് പേരുള്ള ഈ അപൂര്‍വ്വ രോഗം സ്പെയിനില്‍ സ്ഥിരീകരിച്ചത് ഞെട്ടലോടെയാണ് ലോകം കണ്ടത്. 40 ശതമാനമാണ് ഈ രോഗത്തിന്റെ മരണ നിരക്ക്. രോഗം പിടിപെട്ടാല്‍ മൂന്നിലൊന്നു പേര്‍ മരണത്തിന് കീഴടങ്ങുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. രോഗം പിടികൂടി രണ്ടാഴ്‌ച്ചക്കുള്ളില്‍ത്തന്നെ മരണം സംഭവിക്കും.

പേനുകളും വളര്‍ത്തു മൃഗങ്ങളുമാണ് രോഗ വാഹകര്‍. രക്തദാനം മൂലവും ശരീരത്തിലെ സ്രവങ്ങള്‍ മൂലവും ഇത് മനുഷ്യരിലേക്ക് പകരും. രോഗാണു ശരീരത്തില്‍ എത്തി രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നതുവരെയുള്ള കാലയളവ് വളരേ കുറവായതിനാല്‍ത്തന്നെ രോഗാണു ശരീരത്തില്‍ പ്രവേശിച്ച് വല്‍രെ വേഗം തന്നെ തീവ്രമായ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഇതോടെ പനി, പേശീ വേദന, ക്ഷീണം, വിഷാദം, കണ്ണുകളില്‍ നിന്നും രക്തം ഒഴുകുക  തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും.

ഏതാണ്ട് അര നൂറ്റാണ്ട് മുന്പ് ക്രീമിയയില്‍ ആണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. ആഫ്രിക്ക, ഏഷ്യ, ബാള്‍ക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഈ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും യൂറോപ്പില്‍ ഇത് സ്ഥിരീകരിക്കുന്നത് ഇപ്പോഴാണ്. ഇപ്പോള്‍ സ്പെയിനില്‍ ഉള്ള രോഗിക്ക് ഈ രോഗം പിടിപെട്ടത്  പേനിലൂടെയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2011-ല്‍ ആണ് ആദ്യമായി സി സി എച്ച്‌ എഫ് സ്ഥിരീകരിക്കുന്നത്. 2016- ല്‍ ഒരാള്‍ ഈ രോഗം പിടിപെട്ട് മരിക്കുകയും ചെയ്തിരുന്നു..

Leave a Comment