9 വയസ്സുള്ളപ്പോള്‍ മുതല്‍ ഒരു തുള്ളി രക്തം പോലും പൊടിയാതെ കുതിരയ്ക്ക് ലാ​ടം​ ​അ​ടി​ക്കാ​ന്‍​ ​ഒ​ലിക്കറിയം. ​കു​തി​ര​ ​ ​ഫാം​ ​തു​ട​ങ്ങണമെന്നാണ് ഒ​ലി​യു​ടെ​ ​ആഗ്രഹം.​ ര​ണ്ട​ര​ ​വ​യ​സു​ള​ള​പ്പോ​ള്‍​ ​മുതലാണ് ​ ​അവള്‍ തേ​നീ​ച്ച​ക​ളെ​ ​സ്നേ​ഹി​ച്ചു ​തു​ട​ങ്ങിയത്; ഒ​ലി​ ​അ​മ​ന്‍​ ​ജോ​ധയും അമ്മയും ജീവിതത്തെ കാണുന്നത് ഇങ്ങനെയാണ്

by Reporter

ഒ​ലി​ ​അ​മ​ന്‍​ ​ജോ​ധക്കു ​പ​തി​നാ​റ് വയസാണ് പ്രായം.​ ​തേ​നീ​ച്ച​കളുടെ നിലനില്‍പ്പിനും അവയുടെ സ്വര്യമായ ജീവിതത്തിനും വേണ്ടി ​പോ​രാ​ടു​ന്ന​ ​രാ​ജ്ഞി​യെന്നാണ് അവള്‍  അറിയപ്പെടുന്നത്.  ഒ​ലി​ ഒരു ​പ്ര​കൃ​തി​ ​സ്നേ​ഹി​യാ​ണ്. ​പ്ര​കൃ​തി​യി​ലെ​ ​ജീ​വ​ജാ​ല​ങ്ങ​ള്‍​ ​ഇ​വ​ളു​ടെ​ ​ക​ളി​ക്കൂ​ട്ടു​കാ​രി​ക​ളാ​ണ് .​തേ​നീ​ച്ച​ക​ളെ​പ്പോ​ലെ​ ​ഒ​ലി​ ​കു​തി​ര​ക​ളെ​യും​ ​സ്നേ​ഹി​ക്കു​ന്നു.​ ര​ണ്ട് ​കു​തി​ര​ക​ളെ​ ​സ്വ​ന്ത​മാ​ക്കി.​ അ​തി​നെ​ ​പ​രി​പാ​ലി​ച്ചു.​ കു​തി​ര​ക്ക് ​ലാ​ട​മ​ടി​ക്കാ​നും​ ​പ​ഠി​ച്ചു.​ ​​തേ​നീ​ച്ച​ക​ളെ​ ​പ​രി​പാ​ലി​ക്കുന്നതുകൊണ്ട് തന്നെ നിരവധി അംഗീകാരങ്ങളും ഇതിനോടകം അവളെ തേടിയെത്തിയിട്ടുണ്ട്.

ഒ​ന്നാം​ ​ക്ളാ​സി​ല്‍​ ​ചേര്‍ത്തപ്പോള്‍ ​പ​ഠി​ക്കാ​ന്‍​ ​വ​യ്യെ​ന്ന് ​അ​വ​ള്‍​​അ​മ്മയോട് ​പ​റ​ഞ്ഞു.​ അമ്മ അമിയ താജ് ഇബ്രാഹിം അവളെ  നി​ര്‍​ബ​ന്ധി​ച്ചി​ല്ല.​ പിന്നീട് ഓ​പ്പ​ണ്‍​ ​സ്കൂ​ള്‍​ ​വ​ഴി​യാ​യി​ ​മുന്നോട്ടുള്ള പ​ഠ​നം.​ ഒന്നാം ക്ലാസിലും ​ എട്ടാം ക്ലാസിലും മാത്രമേ മാ​ത്രമേ ​ ​അവള്‍ ആകെ  ​ഇ​രു​ന്നു​ള​ളു.​ പ​ഠി​ക്കാ​നു​ള​ളതൊക്കെ ​പ്ര​കൃ​തി​യി​ല്‍​ ​നി​ന്നും​ ചു​റ്റു​പാ​ടു​ക​ളി​ല്‍​ ​നി​ന്നും​ അവള്‍ പഠിക്കുന്നുണ്ട്. ഒ​ന്നി​ലേറെ ഭാഷകള്‍​ ​കൈ​കാ​ര്യം​ ​ചെ​യ്യും.​

ഈ പ്രായത്തിനിടെ ​അമ്മയോടൊപ്പം എല്ലാ ​​സം​സ്ഥാ​ന​ങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. വെറുതെ സ​ഞ്ച​രി​ക്കു​ക​ ​മാ​ത്ര​മ​ല്ല​ ​അ​വി​ടെ​ ​താമസിച്ച് ​ജീ​വി​തം​ ​ ​പ​ഠി​ക്കുകയും ചെയ്യുന്നു​. ​ജീ​വി​ക്കാ​നാ​യി​ ​എ​ല്ലാ​ ​ജോ​ലി​യും​ അവള്‍ ​ചെ​യ്യും​.​ പക്ഷേ എ​ന്ത് ​ചെ​യ്താ​ലും​ ​മാ​നം​ ​മാ​ത്രം​ ​വി​ല്‍​ക്ക​രു​തെ​ന്ന് അവളെ അമ്മ ​ ​പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​സ്വ​ന്ത​മാ​യി​ ​വീ​ടില്ല.​ ഇതുവരെ ആ​രു​ടെ​ ​മു​ന്നി​ലും​ ​കൈ​നീ​ട്ടി​യി​ട്ടി​ല്ല.​ തേനീച്ച കൃഷിക്ക് പുറമേ,​ ദിവസവും ജോലി ചെയ്തു കിട്ടുന്ന വരുമാനമാണ് ഇരുവരുടെയും ജീവിതമാര്‍ഗം.

ഒലിയുടെ അമ്മ അ​മി​യ​ ​താ​ജ് ​ഇ​ബ്രാഹീമിന്റെ തറവാട്  ​മാ​ന​ന്ത​വാ​ടി​ക്ക​ടു​ത്ത് ​ക​മ്മ​ന​യി​ലാ​ണ് ​. ​പ​തി​നാ​റ് ​വ​യ​സു​ മാത്രം പ്രായം ഉള​ള​പ്പോ​ള്‍​ ആയിരുന്നു വിവാഹം. ​ഒ​ലി​ക്ക് ​ഒ​രു​ ​വ​യ​സു പ്രായം ഉള്ളപ്പോഴാണ് അമിയ അറിയുന്നത് ത​ന്റെ​ ​ഭ​ര്‍​ത്താ​വി​ന് ​ മ​റ്റൊ​രു​ ​ബ​ന്ധ​മു​ണ്ടെ​ന്ന്.​ ​ അതവളെ തകര്‍ത്തു കളഞ്ഞു. ഒ​ലി​യെ​യും​ ​കൊ​ണ്ട് ​ അന്ന് ഭര്‍ത്താവിന്റെ വീടിന്റെ പടിയിറങ്ങിയതാണ് ​അ​മി​യ.​ പിന്നീടങ്ങോട്ട് ജീ​വി​ക്കാ​ന്‍​ ​വേ​ണ്ടി​യു​ള​ള​ ​യാ​ത്രയിലായിരുന്നു ആ അമ്മയും മകളും.​ ഒലി തന്‍റെ അമ്മയുടെ ഒപ്പം നടന്നു പഠിച്ചത് ജീവിതത്തിലെ പാഠങ്ങളായിരുന്നു.

​അവര്‍ ​രാ​ജ്യ​ത്തു​ട​നീ​ളം​ ​സ​ഞ്ച​രി​ച്ചു.​ ഒ​ലി​ക്ക് ​മൂ​ന്ന് ​വ​യ​സു മാത്രം പ്രായം ഉ​ള​ള​പ്പോ​ള്‍​ ​​ ​ഒ​രു​ ​കു​തി​ര​യെ​ ​ വേ​ണമെന്ന് അമ്മയോട് പറഞ്ഞു. ഒരു ​കു​ടും​ബ​ ​സു​ഹൃത്തിന്‍റെ സഹായത്തോടെ ​ഒ​രു​ ​കു​തി​ര​യെ​ ​വാ​ങ്ങി നല്കി. ​അ​മ​ന്‍​ ​ചാ​ന്ദ് ​എ​ന്ന് ​പേരും ഇട്ടു. കു​തി​ര​സ​വാ​രി​ ​പ​ഠി​ച്ച ഒലി ​നാ​ലാം​ ​വ​യ​സി​ലാ​ണ് ​കു​തി​ര​ ​സ​വാ​രി​ തുടങ്ങുന്നത്. ​ ​പൃ​ഥി​വേ​ദ് എന്നു പേരുള്ള  ​മ​റ്റൊ​രു​ ​കു​തി​ര​യെ​യും​ ​ഒ​ലി​ ​സ്വ​ന്ത​മാ​ക്കി.​‌​ ​ഒ​രു​ ​കു​തി​രക്കു ചിലവ്  ദിവസം ​ ​അ​ഞ്ഞൂ​റ് ​രൂ​പ​യെ​ങ്കി​ലും​ വേണം. ജീവിതച്ചിലവ് കൂടിയതോടെ ​ ​കു​തി​ര​ക​ളെ​ ​വി​റ്റു.​ 9 വയസ് മാത്രം പര്യം ഉള്ളപ്പോഴാണ് ​കു​തി​ര​ക​ള്‍​ക്ക് ​ലാ​ടം​ ​അ​ടി​ക്കാ​ന്‍​ ​ഒലി പ​ഠി​ക്കു​ന്ന​ത്.​ ലാ​ഡം​ ​അ​ടി​ച്ചാ​ല്‍​ ​ര​ണ്ടാ​യി​രം​ ​രൂ​പ  ​കൂ​ലി​ ​ല​ഭി​ക്കും.​ ​ഒരു തുള്ളി രക്തം പോലും പൊടിയാതെ ലാ​ടം​ ​അ​ടി​ക്കാ​ന്‍​ ​ഒ​ലിക്കറിയം. ​കു​റെ​ ​കു​തി​ര​ക​ളെ​ ​വാ​ങ്ങി​ ​ഒ​രു​ ​ഫാം​ ​തു​ട​ങ്ങണമെന്നാണ് ​ഇപ്പോള്‍ ഒ​ലി​യു​ടെ​ ​ആഗ്രഹം.​ ര​ണ്ട​ര​ ​വ​യ​സു​ള​ള​പ്പോ​ള്‍​ ​മുതലാണ് ​ഒ​ലി​ ​തേ​നീ​ച്ച​ക​ളെ​ ​സ്നേ​ഹി​ക്കാ​ന്‍​ ​തു​ട​ങ്ങിയത്.​ ​പ്ര​കൃ​തി​യുടെ ഘടനയ്ക്ക് ​തേ​നീ​ച്ച​ക​ള്‍​ ​അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ​ഒ​ലി​ ​പ​റ​യു​ന്നു.​ ​

Leave a Comment