വിമാനത്തില്‍ വച്ച് അസുഖബാധിതനായ ഐ.പി.എസ് ഓഫിസറുടെ ജീവന്‍ രക്ഷിച്ച്‌ തെലങ്കാന ഗവര്‍ണര്‍

by Reporter

തെലങ്കാന ഗവര്‍ണര്‍ ആയ തമിലിസായ് സുന്ദര രാജന്റെ വളരെ അവസരോചിതമായ ഇടപെടല്‍ മൂലം എ. ഡി .ജി. പിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. 1994 ബാച്ച് ഐ. പി. എസ് ഉദ്യോഗസ്ഥനായ ക്രിപാനന്ദ് ത്രിപദി ഉജേലയെ ചികില്‍സിക്കുന്നതിനാണ് അപ്പോള്‍ അതേ ഫ്ലൈറ്റില്‍ ഉണ്ടായിരുന്ന തെലങ്കാന ഗവര്‍ണര്‍ മുന്നിട്ടിറങ്ങിയത്.

ഈ സംഭവം നടന്നത് ഡല്‍ഹിയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള യാത്രാ മദ്ധ്യേ ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ വച്ചായിരുന്നു. വിമാനത്തിനുള്ളില്‍ വച്ച് തന്നെ പ്രാഥമിക ചികിത്സ നല്കിയ ഉജെലയെ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിനു പിന്നീട് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു.

തന്‍റെ ജീവന്‍ രക്ഷിച്ചത് ഗവര്‍ണര്‍ മാഡമാണെന്ന് അദ്ദേഹം പറയുന്നു. ഒരു സഹോദരനെപ്പോലെ ഒപ്പം നിന്ന് തന്നെ സഹായിച്ചുവെന്നും അവര്‍ ഇല്ലായിരുന്നുവെങ്കില്‍ തന്നെ ജീവനോടെ ആശുപത്രിയിലെത്തിക്കാന്‍ കഴിയുമായിരുന്നില്ലന്നും ഉജേല പറയുന്നു. റോഡ് സുരക്ഷയുടെ ഭാഗമായി  അഡീഷനല്‍ ഡി.ജി.പിയായി സേവനമനുഷ്ടിക്കുകയാണ് ക്രിപാനന്ദ് ത്രിപദി ഉജേല.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ഫ്ലൈറ്റിനുള്ളില്‍ വെച്ച്‌ ഐ. പി. എസ് ഓഫിസര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. അതേ സമയം ഓണ്‍ ബോര്‍ഡില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ കൂടി ആയ ഗവര്‍ണര്‍ അദ്ദേഹത്തെ പരിശോധിച്ചു. പരിശോധിക്കുന്ന സമയം തന്‍റെ ഹൃദയമിടിച്ച്‌ 39 മാത്രമായിരുന്നുവെന്നും ഗവര്‍ണര്‍ അത് പരിശോധിച്ചതായും ഉജേല പറയുന്നു.

തുടര്‍ന്നു തന്നെ മുന്നോട്ട് വളിച്ചിരുത്തി റിലാക്സ് ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് തന്‍റെ ശ്വാസ നില പഴയ രീതിയിലേക്ക് മാറുന്നത്. പിന്നീട് ഹൈദരാബാദിലുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. പ്ലേറ്റ്ലറ്റ് കൗണ്ട് 14000 ആയിരുന്നു. ഗവര്‍ണര്‍ ആണ് തനിക്ക് പുതിയൊരു ജീവിതം തന്നതെന്ന് ഉജേല പറയുന്നു.

Leave a Comment