മത്സരം വിജയിച്ചപ്പോള്‍ 33 ലക്ഷത്തിന്റെ ജോലി വാഗ്ദ്ധാനം ചെയ്തു; എന്നാല്‍ പ്രായമറിഞ്ഞതോടെ പിന്മാറി; പത്താം ക്ലാസുകാരന് യൂ എസ് ടെക് ഭീമന്‍ മറ്റൊരു ഓഫര്‍ നല്കി

by Reporter

മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശി ആയ വേദാന്ത് ഡിയോകട്ടെ എന്ന പതിനഞ്ചുകാരന്‍ കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ ഇടം പിടിച്ചു. ഈ ചെറിയ പ്രായത്തിനുള്ളില്‍ തന്നെ അവന് അഭിമാനിക്കാന്‍ ഒരുപാടുണ്ട്. ഈ പ്രായത്തില്‍ അവന്‍ സ്വന്തമാക്കിയ നേട്ടം ഒട്ടും ചെറുതല്ല. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്ബനി സംഘടിപ്പിച്ച വെബ്
ഡെവലപ്‌മെന്റ് മത്സരത്തില്‍ പങ്കെടുക്കുക മാത്രമല്ല അതില്‍ വിജയം വരിക്കുകയും ചെയ്തു ഈ കൊച്ചു മിടുക്കന്‍.  ഈ പ്രായത്തില്‍ ഇത്തരം ഒരു നേട്ടം കൈവരിക്കുക എന്നത് ഒരിയ്ക്കലും കമ്പ്യൂട്ടര്‍ വിദഗ്ധരെ പോലും ഞെട്ടിച്ചിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ട്  2,066 വരികളുള്ള കോഡ് പൂര്‍ത്തീകരിച്ചാണ് വേദാന്ത് ഈ മത്സരത്തില്‍ ഒന്നാമതെത്തിയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വേദാന്ത്.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആയിരത്തോളം മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് വേദാന്ത് ഈ നേട്ടം കൈ വരിച്ചത്. ഈ മത്സരത്തില്‍ വിജയിച്ച വേദാന്തിന് മുപ്പത്തിമൂന്ന് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള ഒരു  ജോലി കമ്ബനി വാഗ്ദ്ധാനം ചെയ്യുകയും ചെയ്തു. പക്ഷേ  പതിനഞ്ച് വയസ് മാത്രമേ ഉള്ളൂ എന്നറിഞ്ഞതോടെ ആ ഓഫര്‍ കമ്ബനി പിന്‍വലിക്കുക ആയിരുന്നു.

ജോലി നാല്‍കാമെന്ന ഓഫര്‍ കമ്പനി പിന്‍വലിച്ചെങ്കിലും ആ കമ്ബനിയില്‍ നിന്നും വേദാന്തിനെ തേടി  ഒരു സന്ദേശം എത്തി. ഒരിയ്ക്കലും നിരാശപ്പെടരുതെന്നും, വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം കമ്പനിയെ ബന്ധപ്പെടണമെന്നുമാണ് കമ്പനി അധികൃതര്‍ അറിയിച്ചത്.

തന്റെ അമ്മയുടെ ലാപ്‌ടോപ്പില്‍ നിന്നാണ് വേദാന്ത് കോഡിംഗ് പഠിച്ചെടുക്കുന്നത്. ഇത് പടിക്കുന്നതിനായി നിരവധി ട്യൂട്ടോറിയലുകളിലും മറ്റും ഈ മിടുക്കാന്‍ പങ്കെടുത്തിട്ടുണ്ട്. അമ്മയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് കോഡിംഗ് മത്സരത്തിന്റെ പരസ്യം കണ്ടത്. ഇതോടെ  മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുക ആയിരുന്നു വേദാന്ത് .

Leave a Comment