റോബോട്ടുമായുള്ള ചെസ് കളിക്കിടെ ഏഴുവയസുകാരന്റെ വിരല്‍ പിടിച്ച് തിരിച്ച് റോബോട്ട്; അമ്പരപ്പിക്കുന്ന വീഡിയോ

by Reporter

ചെസ് കളിക്കിടെ റോബോട്ട് ഏഴു വയസുകാരന്റെ വിരള്‍ പിടിച്ചു തിരിയ്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ വൈറല്‍ ആയി മറിയിരിക്കുന്നത്. മോസ്കോയില്‍ വെച്ച്‌ നടന്ന ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റിനിടെയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

സാഹചര്യത്തിന് അനുസരിച്ചു പെരുമാറുന്നതിനുള്ള റോബോട്ടുകളുടെ കഴിവ് മിക്കപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു റോബോട്ടിന് അതിന്‍റെ ആക്ഷന്‍ പൂര്‍ത്തിയാക്കാനാവശ്യമായ സമയം ലഭിക്കേണ്ടതായിരുന്നു. പക്ഷേ അതിന് കാത്തു നില്‍ക്കാതെ കുട്ടി തന്റെ കരുവിനെ അനക്കിയതാണ് ഇത്തരം ഒരു  സംഭവം ഉണ്ടാകാന്‍ ഇടയാക്കിയത് എന്നാണ് വിലയിരുത്തുന്നത്.

ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ വൈറലാണ്. പക്ഷേ ഈ ഒരു സംഭവത്തെ മാത്രം മുന്‍ നിര്‍ത്തി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് മനുഷ്യനു എതിരാണെന്നു പ്രചരിപ്പിക്കുന്നത് ഒരിക്കലും ശരിയായ രീതിയല്ലന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ചെസ് കളിക്കുന്നതിനിടെ കുട്ടിയുടെ വേഗത്തിലുള്ള നീക്കമാണ് അപകടത്തിലേക്ക് വഴി വച്ചതെന്ന് പറയപ്പെടുന്നു.

തങ്ങള്‍ ഈ  റോബോട്ടിനെ  വാടകയ്ക്ക് എടുത്തതാണെന്നാണ് സംഘാടകര്‍ വിശദീകരിക്കുന്നത്. ഇതിനു മുന്‍പും ഈ റോബോട്ടിനെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഓപ്പറേറ്റേഴ്സ് നിരവധി തവണ ഈ റോബോട്ടിനെ പരിശോധിച്ചിട്ടു കാര്യക്ഷമത ഉറപ്പ് വരുത്തിയിട്ടുണ്ട്. എന്നാല്‍ ഒരു മൂവ് നടത്തിയതിന് ശേഷം ആ നീക്കത്തിനോടു പ്രതികരിക്കുന്നതിനുള്ള സമയം റോബോട്ടിന് കൊടുക്കേണ്ടതാണ്. എന്നാല്‍ കുട്ടി വേഗം തന്നെ മറ്റൊരു നീക്കം കൂടി നടത്തി, അപ്പോഴാണ് റോബോട്ട് കുട്ടിയുടെ വിരല്‍ പിടിച്ച്‌  തിരിച്ചതെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

ഏതായലും ട്വിറ്ററില്‍ അപ്പ്ലോഡ് ചെയ്ത ഈ വീഡിയോയ്ക്ക് ഇതിനോടകം വളരെ വലിയ  വ്യൂവര്‍ഷിപ്പാണ് കിട്ടിയത്. ഇതോടെ എ ഐ അപകടമാണെന്ന തരത്തില്‍  പലരും അഭിപ്രായപ്പെട്ടു. ഈ രീതിയില്‍ പലതും സ്വന്തം ഇഷ്ടമനുസരിച്ച് ചെയ്യുന്നതിന് റോബോട്ടുകളെ പ്രോഗ്രാം ചെയ്തുകൂടേ എന്നാണ് കമന്‍റ് ചെയ്ത പലരും ചോദിക്കുന്നത്. എന്നാല്‍ അങ്ങനെ പെരുമാറാനുള്ള
സാങ്കേതിക ശേഷി ഇപ്പോഴും എഐ എന്ന ശാഖയ്ക്ക് എന്നാണ് വിദഗ്ധ മതം.
അതുകൊണ്ട് തന്നെ മനുഷ്യരുമായി യുദ്ധത്തില്‍ ഏര്‍പ്പെടാനോ വികാരങ്ങള്‍ പ്രകടിപ്പിക്കുവാനോ ഉള്ള കഴിവ് ഇപ്പോഴുള്ള റോബോട്ടുകള്‍ക്കില്ല എന്നു വിദഗ്ധര്‍ ഉറപ്പിച്ച് പറയുന്നു.

ഇത് സെര്‍ജി സ്മാജിന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു സംഭവമാണ്. യന്ത്രവുമായുള്ള ചെസ് മത്സരത്തില്‍ ചില നിയമങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കുട്ടി അത് ലംഘിച്ചതോടെയാണ് ഇത് സംഭവിച്ചത്.

Leave a Comment