34 വര്‍ഷങ്ങള്‍ക്ക് മുന്പ് നാട് വിട്ടു പോയ സഹോദരനെ ഗുജറാത്തില്‍ വച്ച് കണ്ടു മുട്ടി; സന്തോഷം പറഞ്ഞറിയിക്കാനാകാതെ കുടുംബം

by Reporter

34 വർഷത്തിനു മുമ്പ് വീടുവിട്ടുപോയ സഹോദരനെ വീണ്ടും കണ്ടുമുട്ടിയ സന്തോഷത്തിലാണ് പൂക്കാട്ടുപടി കോരങ്ങാട്ട് മൂല മുഹമ്മദിന്റെ കുടുംബം.  മുഹമ്മദിൻറെ മൂത്ത മകനായ വീരാൻ വീട്ടിലേക്ക് മടങ്ങിയെത്തുന്നതിന്‍റെ സന്തോഷത്തിലാണ് എല്ലാവരും.  ഇത്രനാളും വീരാൻ ഗുജറാത്തിലുള്ള ഒരു മസ്ജിദിൽ പരിചരകനായി ജോലി ചെയ്തു വരികയായിരുന്നു. 30 ആം വയസ്സിലാണ് അദ്ദേഹം ഗുജറാത്തില്‍ എത്തുന്നത് . പിന്നീട് നാട്ടിലേക്കു തിരിച്ച് പോയിട്ടില്ല. എന്നാല്‍ അടുത്തിടെ അദേഹത്തിന് തന്റെ നാട്ടില്‍ ഒന്നു പോകണമെന്ന ആഗ്രഹം ഉണ്ടാകുന്നത്. ഇതോടെ അതിനയുള്ള ശ്രമം തുടങ്ങി. 

അതിനായി ഗുജറാത്തിൽ ജോലി ചെയ്തു വന്നിരുന്ന തിരുവല്ല സ്വദേശിയായ ജിജുവിനോട് തന്റെ നാട്ടിലെ വിലാസം നല്കി. ജിന് നടത്തിയ അന്വേഷണത്തിൽ നിന്ന് വീരാന്റെ ബന്ധുക്കളെ കണ്ടെത്തി. ഇതോടെ വ്യാഴാഴ്ച വൈകിട്ടുള്ള ട്രെയിനിൽ അദ്ദേഹം കേരളത്തിലേക്ക് തിരിച്ചു. ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തും. വളരെ വർഷങ്ങളായി കേരളത്തിന് പുറത്തുള്ള ഇദ്ദേഹത്തിന് തൻറെ നാടിനെ കുറിച്ച് കൂടുതലായി ഒന്നും ഇപ്പോൾ അറിയില്ല.  പഴയ ചില നാട്ടുകാരെയും സുഹൃത്തുക്കളെയും ഓർമ്മയുള്ളത് ഒഴിച്ചാൽ മറ്റൊന്നും അദ്ദേഹത്തിന് അറിയില്ല.

 34 വർഷം മുമ്പ് 30 വയസ്സ് ഉള്ളപ്പോഴാണ് വീരാൻ നാടുവിട്ടു പോകുന്നത് ഇപ്പോൾ അദ്ദേഹത്തിന് 64 വയസ്സായിരുന്നു പ്രായം.  രണ്ട് സഹോദരിമാരും ഒരു സഹോദരനും ഉൾപ്പെടെ നാല് മക്കളായിരുന്നു. നാടുവിട്ടുപോയ രണ്ടാമത്തെ മകനെ കാണാൻ അദ്ദേഹത്തിൻറെ അച്ഛനും അമ്മയും വല്ലാതെ ആഗ്രഹിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല,  അവർ രണ്ടുപേരും ഏതാനം നാളുകള്‍ക്ക് മുന്പ് മരണപ്പെട്ടു. സഹോദരിമാരുടെ ഭർത്താക്കന്മാരും മരിച്ചു.

മാനസികമായ അസ്വാസ്ഥ്യം ഉണ്ടായതിബെ തുടര്‍ന്നു ചികിത്സ നടക്കുന്നതിനിടെയാണ് വീരാന്‍ നാട് വിട്ടു പോയത്. വീരാനെ കണ്ടെത്തുന്നതിന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല, ഗുജറാത്തിലുള്ള പട്ടേൽ കുടുംബത്തിലെ എത്തപ്പെട്ട വീരാൻ പിന്നീട് അവിടെ കൂടുകയായിരുന്നു

Leave a Comment