അന്ന് മകളുടെ അച്ഛന്‍,  ഇന്ന് അവളുടെ അമ്മ; പുരുഷനില്‍ നിന്നും സ്ത്രീയിലേക്കുള്ള യാത്രയ്ക്ക്  പണം കണ്ടെത്തുന്നതിന് സെക്സ് വര്‍ക്ക് പോലും ചെയ്യേണ്ടി വന്നുവെന്ന് അമയ

by Reporter

പ്രസാദ് എന്ന പുരുഷനില്‍ നിന്നും അമയ എന്ന സ്ത്രീയിലേക്കുള്ള യാത്ര അത്ര എളുപ്പം ഉള്ളതായിരുന്നില്ല. ആ യാത്രയിലുടനീളം നിരവധി പ്രതിസന്ധികളെ അതിജീവിക്കേണ്ടതായി വന്നു. നൊമ്പരപ്പെടുത്തുന്ന നിരവധി അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടതായി വന്നു. തന്റെ  26-ആമത്തെ വയസിലാണ് പ്രസാദ് അമയ ആയി മാറുന്നത്. അംബികയുടെയും മോഹന്റെയും മകനായിട്ടാണ് പ്രസാദ് ജനിക്കുന്നത്. തന്നെ ഒരു ആണ്‍കുട്ടി ആയി വളര്‍ത്താനായിരുന്നു വീട്ടുകാര്‍ ആഗ്രഹിച്ചിരുന്നത്. പക്ഷേ കുട്ടിക്കാലം മുതല്‍ തന്നെ മനസുകൊണ്ട് ഒരു പെണ്ണായിരുന്നു താനെന്ന് അമയ പറയുന്നു. പലരും പുച്ഛത്തോടെ ആയിരുന്നു കണ്ടത്. ഒരു പെണ്ണായി മാറുന്നതിന് നിരവധി വിഷമങ്ങളും ത്യാഗങ്ങളും അവര്‍ സഹിച്ചു. അമ്മ മാത്രമായിരുന്നു അംഗീകരിച്ചത്. സഹോദരങ്ങളോ ബന്ധുക്കളോ ഒന്നും തന്നെ ഇതുവരെ അമയയെ സ്വീകരിച്ചിട്ടില്ല.

വീട്ടുകാരുടെ നിര്‍ബന്ധം മൂലം വിവാഹം കഴിക്കേണ്ടി വന്നു. ആ ബന്ധത്തില്‍ ഒരു മകളുണ്ട്. അവള്‍ സുഖമായിരിക്കുന്നു. ഭാര്യ മരിച്ചുപോയി. മകളെ കാണാനും അവളുടെയോപ്പം കഴിയാനുമൊക്കെ ആഗ്രഹമുണ്ടെന്നു അമയ പറയുന്നു. ഇപ്പോള്‍ ഭാര്യയുടെ വീട്ടിലാണ് മകള്‍ കഴിയുന്നത്. അവളുടെ അച്ഛന്‍ ഇന്ന് അമ്മയായി മാറി.

മനസ് കൊണ്ടും ശരീരം കൊണ്ടും പ്രസാദ് ഒരു സ്ത്രീ ആയി മാറി. നാല് വര്‍ഷം മുന്പായിരുന്നു അതിന് വേണ്ട സര്‍ജറികളൊക്കെ ചെയ്തത്. സര്‍ജറി നടത്തുന്നതിന് വേണ്ടി പണം കണ്ടെത്താനായി സെക്സ് വര്‍ക്ക് പോലും ചെയ്തിട്ടുണ്ട്. താന്‍ സെക്സ് വര്‍ക്ക് ചെയ്തത് പണത്തിനു വേണ്ടി ആയിരുന്നുവെന്ന് അമയ പറയുന്നു. ലക്ഷങ്ങളാണ് ആ സര്‍ജറിക്കു വേണ്ടി വന്നിരുന്ന ചിലവ്. പുരുഷനില്‍ നിന്ന് സ്ത്രീ ആകുക എന്നത് അത്ര എളുപ്പം ഉള്ള കാര്യമല്ല. നേരിടേണ്ടി വന്ന അധിക്ഷേപങ്ങള്‍ മൂലം പലപ്പോഴും ആത്മഹത്യയ്ക്ക് പോലും അവര്‍ ശ്രമിച്ചിട്ടുണ്ട്.

ചാന്തുപൊട്ടെന്നും ഒമ്ബതെന്നും വിളിച്ച്‌ പലരും കളിയാക്കി. പക്ഷേ അമയയായി മാറിയതോടെ ജീവിതത്തില്‍ പല മാറ്റങ്ങളും ഉണ്ടായി. കാഴ്ചയില്‍ മാത്രമല്ല ഈ മാറ്റം ഉണ്ടായത്. പൂര്‍ണ്ണ അര്‍ത്ഥത്തില്‍ താന്‍ ഒരു സ്ത്രീ ആയി മാറുകയാണ് ചെയ്തതെന്ന് അമയ പറയുന്നു.

Leave a Comment