കള്ളനെ കുടുക്കിയത് ചത്ത കൊതുക് ! മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് സ്വീകരിച്ച വഴി ഇങ്ങനെ

by Reporter

വീട്ടില്‍ മോഷത്തിന്  കയറിയ കള്ളനെ പോലീസ് വലയില്‍ കൂടുങ്ങാന്‍  കാരണം ചത്ത കൊതുക്. മോഷണം നടന്ന വീട്ടില്‍ നിന്നും ലഭിച്ച ചത്ത  കൊതുകുകളെ ഉപയോഗിച്ചാണ് കേസിലെ പ്രതിയിലേക്കുള്ള പ്രധാന തുമ്പ് പോലീസ് കണ്ടെത്തിയത്. ചത്ത കൊതുകിന്റെ ഉള്ളില്‍ ഉണ്ടായിരുന്ന രക്തത്തിലെ ഡി.എന്‍.എ യില്‍ നിന്നാണ് പോലീസ് കള്ളനെ പിടികൂടിയത്.

സംഭവം നടന്നത് അയല്‍ രാജ്യമായ ചൈനയിലാണ്. ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ ഫുഷൂവിലാണ് വളരെ കൌതുകകരമായ രീതിയില്‍ കുറ്റവാളിയെ കണ്ടെത്തിയതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്യുന്നു. മോഷണം നടന്നത് ജൂലൈ 11നാണ്. മോഷണം നടത്തുന്നതിനിടെ മോഷ്ടാവ് കൊതുകുകളെ കൊന്നിരുന്നു. ഈ വീടിന്റെ ലിവിംഗ് റൂമിന്റെ ഭിത്തിയില്‍ രണ്ട് ചത്ത കൊതുകുകളും രക്തക്കറകളും ഉണ്ടായിരുന്നു. ഇതില്‍ നിന്നുമാണ് ഈ കേസില്‍ പങ്കെടുത്ത കുറ്റവാളിയെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞത്.

വീടിന്‍റെ ചുമരില്‍ കണ്ടെത്തിയ രക്തസാമ്ബിളുകള്‍ വളരെ ശ്രദ്ധയോടെ ശേഖരിച്ച പോലീസ് അത് ഡിഎന്‍എ പരിശോധന നടത്തുന്നതിനായി അയച്ചു. ഈ വീടിന്‍റെ വാതില്‍ അകത്ത് നിന്ന് അടച്ചിരിക്കുന്നതുകൊണ്ടു തന്നെ വീടിന്‍റെ ബാല്‍ക്കണിയിലൂടെയാണ് മോഷ്ടാവ് അപ്പാര്‍ട്ട്മെന്റിനുള്ളിലേക്ക് കടന്നതെന്നു പോലീസ് പറയുന്നു. മോഷ്ടാവിന്‍റെ ഡിഎന്‍എ സാമ്ബിളുകള്‍ പരിശോധിച്ചപ്പോള്‍ അത് ചായ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു കുറ്റവലിയുടേതാണെന്ന് പൊലീസിന് മനസ്സിലായി.

ഈ വീട്ടില്‍ നിന്നും വിലപിടിപ്പുള്ള നിരവധി വസ്തുക്കള്‍ ഇയാള്‍ മോഷ്ടിച്ചതായി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. വീടിന്‍റെ അടുക്കളയില്‍ നിന്ന് ഭക്ഷണം കഴിച്ചതിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനാല്‍ ഇയാള്‍ രാത്രി വീട്ടില്‍ തങ്ങിയയിരിക്കാമെന്ന് പോലീസ് അനുമാനിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഇയാളെ രഹസ്യ കേന്ദ്രത്തില്‍ നിന്നും പോലീസ് പിഡി കൂടിയത്. വിശദമായ ചോദ്യം ചെയ്യല്‍ നടന്നു വരികയാണ്. ഏതായലും വളരെ വ്യത്യസ്ഥമായ രീതിയില്‍ പ്രതിയെ കണ്ടെത്തിയത് കൊണ്ട് തന്നെ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ഇത് വളരെ രസകരമായ പല ചര്‍ച്ചകള്‍ക്കും വഴി വച്ചിരിക്കുകയാണ്.

Leave a Comment