കേരളത്തില്‍ വില്‍പ്പന നടത്തുന്ന  82 ഓളം കമ്ബനികളുടെ മുളക് പൊടിക്കും നിറം നല്‍കുന്നത് തുണികള്‍ക്ക് നിറം കൊടുക്കുന്ന  സുഡാന്‍ റെഡ് ഉപയോഗിച്ച്; മസാലപ്പൊടികളില്‍ ചേര്‍ക്കുന്നത് കൊടും വിഷം

by Reporter

തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തുന്ന കറിപ്പൊടികളില്‍ നിറം ലഭിക്കുന്നതിനു കൊടും വിഷം ചേര്‍ക്കുന്നതായി കണ്ടെത്തല്‍. വിവരാവകാശ നിയമമനുസരിച്ചുള്ള അപേക്ഷയിലാണ് മായം ചേര്‍ക്കാന്‍ ഉപയോഗിക്കുന്നത് വിഷമാണെന്ന സ്ഥിരീകരണം തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

എത്തിയോണ്‍ എന്നു പേരുള്ള ഒരു കീടനാശിനിയും സുഡാന്‍ റെഡുമാണ് കറിപ്പൊടികളില്‍ മായമായി ചേര്‍ക്കുന്നത്. എത്തിയോണ്‍ ശരീരത്തില്‍ ചെന്നാല്‍ പ്രതികരണ ശേഷി കുറയുക, ഛര്‍ദ്ദി, വയറിളക്കം,തലവേദന, തളര്‍ച്ച, സംസാരം മന്ദഗതിയിലാവുക എന്നീ പ്രശ്നങ്ങള്‍ ഉണ്ടാവും. സന്ധിവാതവുമുണ്ടായേക്കാം. കാഴ്ചശക്തിയും ഓര്‍മശക്തിയും കുറയുകയും ചിലപ്പോള്‍ മരണം വരെ സംഭവിക്കാം. മഞ്ഞള്‍പ്പൊടിയുടെ നിറവും തൂക്കവും കൂടുന്നതിന് ലെസ്‌ക്രോമേറ്റ് എന്ന രാസവസ്തു ആണ് ചേര്‍ക്കുന്നത്.

82 ഓളം കമ്ബനികളുടെ മുളക് പൊടിയില്‍ തുണികള്‍ക്ക് നിറം കൊടുക്കാന്‍ ഉപയോഗിക്കുന്ന സുഡാന്‍ റെഡും മറ്റ് ഇതര മസാലകളില്‍ എത്തിയോണ്‍ കീടനാശിനിയും ആണ് ചേര്‍ക്കുന്നതെന്ന്  ചെന്നൈ ഫുഡ് അനലൈസീസ് ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തമിഴ്നാട് ഫുഡ് സേഫ്റ്റി വകുപ്പ് ഇത് സ്ഥിരീകരിച്ചു.

തമിഴ് നാട്ടില്‍ നിന്നുള്ള മുളക് പൊടിയും മസാലപ്പൊടികളും വളരെ സര്‍വ്വ സാധാരണയായി വില്‍പ്പന നടത്തുന്നുണ്ടെങ്കിലും കേരളത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇത് കണ്ടില്ലന്നു നടിക്കുകയാണ് . വിഷം ചേര്ത്ത കറിപ്പൈാടികള്‍ ഒരു പരിശോധനയും കൂടാതെ കേരളത്തിന്‍റെ അതിര്‍ത്തി കടന്ന് എത്തുകയാണ്. ഭക്ഷ്യ വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന മായം കണ്ടെത്തുന്നതിന് വേണ്ടിയുള്ള യാതൊരു പരിശോധനകളും പലപ്പോഴും നടക്കാറില്ല. ഇനീ നടന്നാല്‍ത്തന്നെ വന്‍കിട കമ്ബനികള്‍ നടത്തുന്ന ഉന്നത ഇടപെടലിനെത്തുടര്‍ന്ന് അത് പുറം ലോകം അറിയുകയും ചെയ്യില്ല .

Leave a Comment